തിരുവനന്തപുരം: ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായിട്ട് ഒരു വീട്. എത്രയോ ദിവസം ചോര്‍ന്നൊലിക്കുന്ന വീടിനുള്ളില്‍ കുഞ്ഞുങ്ങളെയും ചേര്‍ത്ത് പിടിച്ചിച്ചിരിക്കുമ്പോഴും കിട്ടുന്ന പണമെല്ലാം കൂട്ടിവെച്ച് സ്വന്തമായൊരു വീട് വെയ്ക്കാമെല്ലോ എന്ന ആശ്വായമായിരുന്നു സജിതയ്ക്ക്. എന്നാല്‍ ആഗ്രഹിച്ച വീട്ടില്‍ ഒരു ദിവസം പോലും ഉറങ്ങാന്‍ കഴിയാതെയാണ് സജിതയെന്ന വീട്ടമ്മ മടങ്ങിയത്.
ഗൃഹപ്രവേശത്തിന് മുന്‍പ് വീട് വൃത്തിയാക്കാനായി എത്തിയ സജിതയ്ക്ക് തറയില്‍ കിടന്നിരുന്ന ഇലക്ട്രിക്ക് വയറില്‍ ചവിട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ചോര്‍ന്നൊലിക്കുന്ന പഴയ വീട്ടില്‍ നിന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് സജിത വാടകവീട്ടിലേക്ക് മാറിയത്. ജോലി ചെയ്ത് കിട്ടുന്ന പണം കൊണ്ടായിരുന്നു സജിതയും മക്കളായ മിഥുനും മൃദുലും വീട് പണി നടത്തിയിരുന്നത്. മിഥുന് കമ്പനിയില്‍ മെഡിക്കല്‍ റപ്രസെന്റേറ്റിവ് ആയും മൃദുല്‍ കൂലിപ്പണിയുമാണ് ചെയ്യുന്നത്.
വാടകവീടൊഴിയാന്‍ നേരമായതു കൊണ്ടാണ് പണി പൂര്‍ത്തിയായില്ലെങ്കിലും പുതിയ വീട്ടിലേക്ക് മാറാന്‍ സജിതയും കുടുംബവും തീരുമാനിച്ചത്. കുളിമുറിയില്ലാതെ രണ്ടു മുറികളും, ആസ്പറ്റോസ് ഷീറ്റ് കൊണ്ട് മേല്കൂരയിട്ട ഹോളോബ്രിക്സ് കൊണ്ടാണ് വീട് നിര്‍മ്മിച്ചിരുന്നത്. പതിയെ വീടിന്റെ പണികള്‍ പൂര്‍ത്തിയാക്കാനായിരുന്നു വിചാരിച്ചിരുന്നത്.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്ന സജിതയ സ്ട്രോക്ക് വന്ന് കിടപ്പിലായിരുന്നു. എല്ലാത്തില്‍ നിന്നും ആശ്വാസമായിരുന്നത് സ്വന്തമായൊരു വീട്ടില്‍ കഴിയാമല്ലോ എന്നുള്ളതായിരുന്നു. ആ സ്വപ്നം യാഥാര്‍ഥ്യമാക്കാതെയാണ് സജിതയുടെ മടക്കം.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.