COVID 19 | അതീവജാഗ്രതയിൽ തിരുവനന്തപുരം; ഡെലിവറി ബോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നാണ്. 240 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 5000 കടന്നു.

News18 Malayalam | news18
Updated: July 4, 2020, 11:08 PM IST
COVID 19 | അതീവജാഗ്രതയിൽ തിരുവനന്തപുരം; ഡെലിവറി ബോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: July 4, 2020, 11:08 PM IST
  • Share this:
തിരുവനന്തപുരം: കോവിഡ് 19 ഭീതിയിൽ തലസ്ഥാനം. തിരുവനന്തപുരത്ത് ഭക്ഷണവിതരണക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് മാത്രം 17 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. കഴിഞ്ഞദിവസം 27 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

അതേസമയം, തലസ്ഥാനത്ത് ഡെലിവറി ബോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു. ഓൺലൈൻ ഭക്ഷണവിതരണക്കാരനായ കുന്നത്തുകാൽ എരവൂർ സ്വദേശിയായ 37കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. പാളയം പരിസരത്ത് ഇയാൾ ഭക്ഷണവിതരണം നടത്തിയിരുന്നു. ഇയാൾ പാളയം മത്സ്യമാർക്കറ്റിന് പിന്നിലെ ലോഡ്ജിൽ ആയിരുന്നു താമസം.

You may also like:75,000 പേർക്ക് ഇരിക്കാം; ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരിൽ‍ [NEWS]ആത്മ നി൪ഭർ ഭാരത് വെബിനാർ ഞായറാഴ്ച [NEWS] കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം; അടുത്ത ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിൽ [NEWS]

ഇതുകൂടാതെ, പൂന്തുറ പൊലീസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന രണ്ടുപേര്‍ക്കും കുമരിച്ചന്ത മത്സ്യമാര്‍ക്കറ്റിലെ ജീവനക്കാരനുമാണ് ഇന്ന് തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നാണ്. 240 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 5000 കടന്നു.
First published: July 4, 2020, 11:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading