• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | തിരുവനന്തപുരത്ത് KSRTC ബസ് നിയന്ത്രണം വിട്ട് വെയിറ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി; വിദ്യാര്‍ത്ഥികളടക്കം ആറ് പേര്‍ക്ക് പരിക്ക്

Accident | തിരുവനന്തപുരത്ത് KSRTC ബസ് നിയന്ത്രണം വിട്ട് വെയിറ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി; വിദ്യാര്‍ത്ഥികളടക്കം ആറ് പേര്‍ക്ക് പരിക്ക്

വിദ്യാര്‍ഥികളടക്കം ആറു പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

  • Share this:
    തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്യനാട് ഈഞ്ചപുരിയില്‍  കെഎസ്ആര്‍ടിസി ബസ്(KSRTC Bus) വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി. വിദ്യാര്‍ഥികളടക്കം ആറു പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

    സോമന്‍ നായര്‍ (60) എന്നയാള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. വിദ്യ (13), ഗൗരി (18), വൈശാഖ് (14), വൃന്ദ (15), മിഥുന്‍ (13) എന്നിവരാണ് പരിക്കേറ്റ വിദ്യാര്‍ഥികള്‍.

    നെടുമങ്ങാട് ഭാഗത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ വെയിറ്റിങ് ഷെഡ് പൂര്‍ണമായും തകര്‍ന്നു. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചല്‍ കൊടും വളവില്‍ ആണ് അപകടം ഉണ്ടായത്.

    Mullaperiyar | മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി

    മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ചതിനെ തുടര്‍ന്ന് അഞ്ച് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ഇതോടെ അണക്കെട്ടില്‍ തുറന്ന ഷട്ടറുകളുടെ എണ്ണം ആറായി. ഷട്ടറുകള്‍ 60 സെ.മീ വീതം ഉയര്‍ത്തി 3,005 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

    138.95 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. മൂന്ന് സ്പിൽ വേ ഷട്ടറുകളിൽ നിന്ന് 60 സെന്റി മീറ്റർ വെള്ളമാണ് പെരിയാറിലേയ്ക് ഒഴുക്കുന്നത്.

    ഇന്നലെ വൈകുന്നേരം ജലനിരപ്പ് 138.10 അടിയിലേയ്ക് താഴ്ന്നിരുന്നു. വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ രാത്രിയിൽ കനത്ത മഴ ആണ് പെയ്തത്. 5082. 54 ഘന അടി വെള്ളമാണ് ഓരോ സെക്കന്റിലും അണക്കെട്ടിലേയ്ക് ഒഴുകിയെത്തുന്നത്.

    ഇന്നലെ വൈകിട്ടോടെയാണ് ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിൽ ഡാമിന്റെ അഞ്ച് ഷട്ടറുകൾ അടച്ചത്. 70 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്ന 1,5,6 ഷട്ടറുകൾ രാവിലേയും വൈകിട്ടോടെ നാലാമത്തെ ഷട്ടറും അടച്ചിരുന്നു.

    അതേസമയം, കേരളത്തില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നിലവില്‍ കോമറിന്‍ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുകയാണ്.

    എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

    കോഴിക്കോട് ജില്ലയില്‍ നവംബര്‍ നാലു വരെ അതിശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തൊട്ടില്‍പാലം - വയനാട് റോഡ് വഴിയുള്ള അടിയന്തര ആവശ്യങ്ങള്‍ക്കല്ലാത്ത യാത്രകള്‍ നിരോധിച്ചതായി ജില്ലാകളക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കുകയായിരുന്നു.
    Published by:Jayesh Krishnan
    First published: