HOME /NEWS /Kerala / ഫെയ്സ്ബുക്കിൽ ലൈവിട്ട് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കി

ഫെയ്സ്ബുക്കിൽ ലൈവിട്ട് തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

കുടുംബ പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

  • Share this:

    തിരുവനന്തപുരം: ഫെയ്സ്ബുക്കിൽ ലൈവിട്ട് യുവാവ് ജീവനൊടുക്കി. ശ്രീവരാഹം സ്വദേശി രാജ്മോഹൻ (39) ആണ് മരിച്ചത്. ബന്ധുവീട്ടിലെ ഫാനിൽ തൂങ്ങിയാണ് യുവാവ് മരിച്ചത്.

    പാപ്പനംകോടുള്ള ബന്ധുവീട്ടിലായിരുന്നു രാജ് മോഹൻ. ഇവിടെ വെച്ച് ഫെയ്സ്ബുക്കിൽ ലൈവ് ഇട്ടതിനു ശേഷം ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് മരണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

    ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു സംഭവം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. രാജ്മോഹനും ഭാര്യയും തമ്മിൽ മാസങ്ങളായി അകന്നു കഴിയുകയാണ്. ഇവർക്ക് നാല് വയസ്സുള്ള മകനുണ്ട്.

    ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം പാപ്പനംകോട്ടെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു രാജ്മോഹൻ. ഭാര്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധുക്കളുടെ മധ്യസ്ഥതയിൽ ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് വീട്ടിലെത്തി മുറിയിൽ കയറി ആത്മഹത്യ ചെയ്തത്. പൊലീസ് എത്തി വാതിൽ ചവിട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

    Also Read- പത്തനംതിട്ടയിൽ ഗൃഹനാഥന്റെ മരണം; ഡയറി കുറിപ്പിൽ സിപിഎം നേതാക്കൾക്കെതിരെ പരാമർശം

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

    First published:

    Tags: Facebook, Suicide