തിരുവനന്തപുരത്ത് ഗൃഹനാഥനെ കാണ്മാനില്ലെന്ന് പരാതി. വർക്കല ചെമ്മരുതി വില്ലേജിൽ വേലംകോണം ദേശത്ത് ഞെക്കാട് കോണത്ത് ദീപാ നിവാസിൽ സത്യന്റെ മകൻ ദീപു (48) ആണ് കാണാതായത്.
കഴിഞ്ഞ മാസം 24 ന് വൈകിട്ട് 5.30 ഓടെയാണ് ദീപു വീട്ടിൽ നിന്നും ഇറങ്ങിയത്. ചെങ്ങന്നൂരിലെ മെഡിക്കൽ എക്യുപ്മെന്റ് നിർമാണ സ്ഥാപനത്തിൽ ജോലിക്കു പോകുന്നു എന്നു പറഞ്ഞായിരുന്നു വീട്ടിൽ നിന്നും പോയത്. എന്നാൽ ഒരാഴ്ച്ച കഴിഞ്ഞിട്ടും ഇദ്ദേഹം തിരിച്ചെത്തിയിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു.
ഇതുസംബന്ധിച്ച് പൊലീസിലും പരാതി നൽകിയിട്ടുണ്ട്. കാണാതാകുമ്പോൾ വെള്ള മുണ്ടും റോസ് കളർ ഷർട്ടുമായിരുന്നു വേഷം. അഞ്ചര അടി ഉയരമുണ്ട്. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9746447686 എന്ന നമ്പരിൽ അറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.