• HOME
  • »
  • NEWS
  • »
  • kerala
  • »
  • Arya Rajendran | എന്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം? തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ചോദിക്കുന്നു

Arya Rajendran | എന്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം? തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ചോദിക്കുന്നു

നഗരസഭ ബജറ്റിലേക്ക് പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ ആരാഞ്ഞ് തിരുവനന്തപുരം മേയർ

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഈ വർഷത്തെ നഗരസഭ ബജറ്റിലേക്ക് പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ ആരാഞ്ഞ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ (Arya Rajendran). ഫെയ്സ്ബുക്കിലൂടെയാണ് മേയർ ജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുന്നത്.

    നഗരവാസികൾക്കും വിവിധ ആവശ്യങ്ങൾക്കായി നഗരത്തിൽ എത്തുന്നവർക്കും അഭിപ്രായങ്ങൾ അറിയിക്കാം. ഇതിനായി ഇ-മെയിൽ വിലാസവും എഫ്ബി പോസ്റ്റിൽ നൽകിയിട്ടുണ്ട്. അഭിപ്രായങ്ങൾ പ്രായോഗികതയും ആവശ്യകതയും പരിഗണിച്ച് നിർദേശങ്ങൾ ബജറ്റിന്റെ ഭാഗമാക്കും.

    ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

    " എന്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം !!! "
    2022 - 23 ലെ തിരുവനന്തപുരം നഗരസഭ ബഡ്ജറ്റിലേക്ക് പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നു. " എന്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം !!! " എന്ന് ഓരോ നഗരവാസികൾക്കും വിവിധ ആവശ്യങ്ങൾക്ക് നഗരത്തിലെത്തുന്ന മറ്റ് അതിഥികൾക്കും പറയാം.

    Also Read- Arya Rajendran- Sachin Dev | 'വിവാഹം ഉടനില്ല; ഒരേ രാഷ്ട്രീയം തമ്മിൽ മനസ്സിലാക്കാൻ സഹായിച്ചു'; വിവാഹ വാർത്തയിൽ പ്രതികരിച്ച് ആര്യ രാജേന്ദ്രൻ

    പ്രായോഗികതയും ആവശ്യകതയും പരിഗണിച്ച് നിർദ്ദേശങ്ങൾ ബഡ്ജറ്റിന്റെ ഭാഗമാക്കും. ഇതോടൊപ്പമുള്ള ഇമെയിൽ വിലാസത്തിൽ നിർദ്ദേശങ്ങൾ അയച്ച് തന്ന് നമ്മുടെ നഗരവികസനത്തിൽ പങ്കാളികളാകണമെന്ന് എല്ലാവരോടും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.
    tvmbudget2022@gmail.com
    Published by:Naseeba TC
    First published: