• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് ഉപേക്ഷിക്കുന്ന ചുടുകല്ലുകള്‍ ശേഖരിച്ച് ഇന്നു തന്നെ മാറ്റും'; ഡിവൈഎഫ്ഐ രംഗത്തുണ്ടെന്ന് മേയർ ആര്യ

'ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് ഉപേക്ഷിക്കുന്ന ചുടുകല്ലുകള്‍ ശേഖരിച്ച് ഇന്നു തന്നെ മാറ്റും'; ഡിവൈഎഫ്ഐ രംഗത്തുണ്ടെന്ന് മേയർ ആര്യ

ചുടുകട്ടകൾ ശേഖരിക്കുന്നതിനായി വോളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്

  • Share this:

    തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ഉപേക്ഷിക്കുന്ന ചുടുകല്ലുകൾ ശേഖരിച്ച് ഇന്നു തന്നെ നിശ്ചയിച്ചിരിക്കുന്ന കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രേൻ. ഇത്തരമൊരു പ്രവര്‍ത്തി കോര്‍പ്പറേഷന്‍ നടത്തുന്നുവെന്ന് അറിഞ്ഞ് ആദ്യം രംഗത്ത് വന്നത് ഡിവൈഎഫ്‌ഐ ആണെന്ന് മേയർ പറഞ്ഞു.

    ചുടുകട്ടകൾ ശേഖരിക്കുന്നതിനായി വോളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്. ഉപേക്ഷിക്കുന്ന മുഴുവൻ ചുടുകല്ലുകളും നഗരസഭ ശേഖരിക്കും. ഈ ശേഖരിക്കുന്ന കല്ലുകൾ ലൈഫ് മിഷൻ ഭവന പദ്ധതിയ്ക്കായി ഉപയോഗിക്കാനുമാണ് തീരുമാനം.

    Also read-ആറ്റുകാൽ പൊങ്കാല: ‘കൊണ്ടുവരുന്ന വസ്തുക്കൾ തിരികെ കൊണ്ടുപോകാന്‍ ഭക്തർക്ക് അവകാശം; ഉപേക്ഷിക്കുന്നവ ശേഖരിക്കാനുള്ള അവകാശം നഗരസഭയുടേത്’

    കല്ലുകൾക്കായി 10 അപേക്ഷകൾ ഇതിനകം ലഭിച്ചിട്ടുണ്ടെന്ന് മേയർ ആര്യാ രാജേന്ദ്രൻ റിപ്പോർട്ടർ ചാനലിനോട് പ്രതകരിച്ചു. നഗരസഭയുടെ ഭാഗമല്ലാതെ ആരെങ്കിലും അനധികൃതമായി ചുടുകട്ടകള്‍ ശേഖരിച്ചാല്‍ പിഴ ഈടാക്കുമെന്നും മേയര്‍ അറിയിച്ചിരുന്നു.

    മുന്‍വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ പൊങ്കാല അടുപ്പിന് ഉപയോഗിക്കുന്ന ചുടുകല്ലുകള്‍ ശേഖരിച്ച് മറിച്ച് വില്‍ക്കുന്ന ലോബികള്‍ ഉണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് ഒഴിവാക്കുന്നതിനും കൂടാതെ ഇത്തരത്തില്‍ ശേഖരിക്കുന്ന ചുടുകല്ലുകള്‍ പുനരുപയോഗിച്ച് മുന്‍ഗണനാ ക്രമത്തില്‍ വിവിധ ഭവനപദ്ധതികള്‍ക്ക് (ലൈഫ് ഉള്‍പ്പെടെയുള്ള) ഉപയോഗപ്പെടുത്തുന്നതാണ്.

    Also Read-ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകല്ല് നഗരസഭയ്ക്ക്; മറ്റാരെങ്കിലും ശേഖരിച്ചാൽ പിഴ ഈടാക്കുമെന്ന് മേയർ

    ഭക്തര്‍ പൊങ്കാലയ്ക്കായി കൊണ്ടുവരുന്ന ഏതൊരു വസ്തുവും തിരികെ കൊണ്ടുപോകാന്‍ അവര്‍ക്ക് എല്ലാ അവകാശവമുണ്ട്. എന്നാല്‍ അവര്‍ ഉപേക്ഷിക്കുന്ന ചുടുകല്ല് ഉള്‍പ്പെടെയുള്ള വസ്തുവകകള്‍ ശേഖരിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള ചുമതലയും അധികാരവും കേരള മുനിസിപ്പാലിറ്റി ആക്ട് 330 പ്രകാരം തങ്ങൾക്കാണെന്നും നഗരസഭ വ്യക്തമാക്കി.

    Published by:Jayesh Krishnan
    First published: