• HOME
  • »
  • NEWS
  • »
  • kerala
  • »
  • അർദ്ധരാത്രി ഒന്നര മണിക്ക് പകർത്തിയ ചിത്രവുമായി തിരുവനന്തപുരം മേയർ പ്രശാന്ത്; ഇത് മാതൃകയാക്കേണ്ടത്

അർദ്ധരാത്രി ഒന്നര മണിക്ക് പകർത്തിയ ചിത്രവുമായി തിരുവനന്തപുരം മേയർ പ്രശാന്ത്; ഇത് മാതൃകയാക്കേണ്ടത്

Thiruvananthapuram mayor V K Prasanth post a picture on clean roads after Onam pageantry | അനുകരണീയ മാതൃകയുമായി 'മേയർ ബ്രോ' പ്രശാന്ത്

vk prasanth

vk prasanth

  • Share this:
    കോഴിക്കോട് കളക്‌ടർ ആയിരുന്ന എൻ. പ്രശാന്തിന്‌ ശേഷം കേരളക്കരയാകെ 'ബ്രോ' എന്ന് വിളിച്ച മറ്റൊരു പ്രശാന്ത് ആണ് തിരുവനന്തപുരം കോർപറേഷൻ മേയർ. കേരളം രണ്ടാമതുമൊരു പ്രളയത്തിൽ അകപ്പെട്ടപ്പോൾ ലോഡ് കണക്കിന് അവശ്യ സാധനങ്ങൾ ആവശ്യക്കാർക്കെത്തിച്ച് കൊടുക്കുന്നതിൽ നേതൃത്വം നൽകിയാണ് യുവാക്കളുടെയും സോഷ്യൽ മീഡിയയുടെയും സ്റ്റാറായി മേയർ വി.കെ. പ്രശാന്ത് മാറുന്നത്. ശേഷം മേയർക്ക് വൻ ആരാധക വൃന്ദമാണ് കേരളത്തിലങ്ങോളം ഇങ്ങോളം ഉണ്ടായത്.

    ഇപ്പോൾ ഏറ്റവും പുതിയ പോസ്റ്റിലൂടെ മേയർ വീണ്ടും മാതൃകയാവുകയാണ്. കേരളത്തിലെ വൃത്തിയുള്ള നഗരസഭയുടെ തലവൻ മറ്റുള്ളവർക്കും അനുകരിക്കാൻ എന്ത് കൊണ്ടും അനുയോജ്യമായ പോസ്റ്റുമായാണ് എത്തുന്നത്.

    ഇക്കഴിഞ്ഞ ദിവസം ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് കൊണ്ട് നടന്ന ഘോഷയാത്രക്ക്‌ ശേഷമുള്ള തിരുവനന്തപുരം നഗരത്തിലെ റോഡിന്റെ അവസ്ഥയാണ് അർദ്ധരാത്രിയിൽ പകർത്തി തന്റെ ഫേസ്ബുക് പേജിൽ പ്രശാന്ത് പോസ്റ്റ് ചെയ്യുന്നത്. ഫ്ലോട്ടുകളും വഴിയോര കച്ചവടക്കാരും, കാണികളും ചേർന്ന് ആഘോഷം പൊടിപൊടിച്ചപ്പോൾ തെരുവുകളിൽ രാത്രിയോടെ കടലാസും കവറുകളും കാലി കുപ്പികളും വിതറപ്പെട്ടു. എന്നാൽ അത് മണിക്കൂറുകൾക്കുള്ളിൽ തന്നെ വൃത്തിയാക്കി ജനങ്ങൾക്ക് വൃത്തിയുള്ള പ്രഭാതം സമ്മാനിക്കുകയായിരുന്നു മേയറുടെ നേതൃത്വത്തിലെ സംഘം. വെളുപ്പിന് ഒന്നര മണിക്ക് പകർത്തിയ ചിത്രവുമായി എത്തുകയാണ് 'മേയർ ബ്രോ'. പോസ്റ്റ് ചുവടെ.



    First published: