Breaking: വട്ടിയൂർക്കാവിൽ മേയർ വി കെ പ്രശാന്ത് എൽഡിഎഫ് സ്ഥാനാർഥിയാകും
Breaking: വട്ടിയൂർക്കാവിൽ മേയർ വി കെ പ്രശാന്ത് എൽഡിഎഫ് സ്ഥാനാർഥിയാകും
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ധാരണ
Last Updated :
Share this:
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ വി കെ പ്രശാന്ത് ഇടതുമുന്നണി സ്ഥാനാർഥിയാകും. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ധാരണ. തിരുവനന്തപുരം നഗരസഭയുടെ 44ാമത് മേയറാണ് വി.കെ. പ്രശാന്ത്. 34ാംവയസ്സിൽ മേയറായ അദ്ദേഹം ഗരസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്.
തിരുവനന്തപുരം നോർത്തായിരുന്ന മണ്ഡലം വട്ടിയൂർക്കാവായ ശേഷം 2011ലും 2016ലും നടന്ന തിരഞ്ഞെടുപ്പുകളിൽ കെ. മുരളീധരൻ വ്യക്തമായ ആധിപത്യം ഉറപ്പിച്ചിരുന്നു. അതിനാൽ മുരളീധരനെപ്പോലെ വ്യക്തിപ്രഭാവമുള്ള സ്ഥാനാർത്ഥിയിലൂടെ സീറ്റ് നിലനിറുത്തുക എന്നത് കണക്കിലെടുത്താണ് മേയർ വി കെ പ്രശാന്തിനെ പരിഗണിക്കാൻ തീരുമാനിച്ചത്.
മേയര്‍ എന്ന നിലയിലുള്ള മികച്ച പ്രവര്‍ത്തനവും യുവനേതാവ് എന്ന നിലയിലുള്ള പരിഗണനയുമാണ് വികെ പ്രശാന്തിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കാനുള്ള കാരണം.
സാമുദായിക സമവാക്യങ്ങള്‍ നോക്കാതെ ഒരു പരീക്ഷണം എന്ന നിലയില്‍ പ്രശാന്തിനെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നത്. ഈ വര്‍ഷം പ്രളയമുണ്ടായപ്പോള്‍ സാഹയമെത്തിക്കുന്നതിനുള്ള സാധനസാമഗ്രികള്‍ സമാഹരിച്ചതിന്റെ പേരില്‍ വലിയ അഭിന്ദനങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. യുവജനങ്ങള്‍ക്കിടയില്‍ പ്രശാന്തിന് നല്ല പിന്തുണയുള്ളതിനാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് നേതൃത്വം കരുതുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.