• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോകോത്തര നിലവാരത്തിലേക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ്; കരൾരോഗ ചികിത്സയ്ക്ക് അത്യാധുനിക സംവിധാനങ്ങൾ

ലോകോത്തര നിലവാരത്തിലേക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ്; കരൾരോഗ ചികിത്സയ്ക്ക് അത്യാധുനിക സംവിധാനങ്ങൾ

കരൾ രോഗ ചികിത്സയ്ക്കായി സ്ഥാപിക്കുന്ന സൂപ്പര്‍ സോണിക്ക് ഷിയര്‍ വേവ് ഇലാസ്റ്റോഗ്രാഫ്, കവിട്രോണ്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾക്കും മുഖ്യമന്ത്രി തുടക്കമിടും

tvm medical college

tvm medical college

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ലോകോത്തര നിലവാരത്തിലേക്ക്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കുന്ന 717.29 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനിന്‍റെയും മറ്റ് 9 പദ്ധതികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 26ന് വൈകിട്ട് ആറു മണിക്ക് നിര്‍വഹിക്കും. മാസ്റ്റര്‍ പ്ലാന്‍, ആര്‍ദ്രം പദ്ധതി, മള്‍ട്ടി ഡിസിപ്ലിനറി റിസര്‍ച്ച് ലബോറട്ടറി, വിദ്യാര്‍ത്ഥിനികളുടെ പാര്‍പ്പിട സമുച്ചയം, സ്‌കില്‍ ലാബ്, ശലഭം, സൂപ്പര്‍ സോണിക്ക് ഷിയര്‍ വേവ് ഇലാസ്റ്റോഗ്രാഫ്, ക്ലിനിക്കല്‍ ഫിസിയോളജി യൂണിറ്റ്, ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട്, കവിട്രോണ്‍ അള്‍ട്രാസോണിക് സര്‍ജിക്കല്‍ ആസ്പിറേറ്റര്‍ എന്നീ 10 പ്രധാന പദ്ധതികൾക്കാണ് തുടക്കമിടുന്നത്. ഇവ പൂർത്തിയാകുമ്പോൾ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ കേരളത്തിൽ ലഭ്യമാകും. കരൾ രോഗ ചികിത്സയ്ക്കായി സ്ഥാപിക്കുന്ന സൂപ്പര്‍ സോണിക്ക് ഷിയര്‍ വേവ് ഇലാസ്റ്റോഗ്രാഫ്, കവിട്രോണ്‍ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾക്കും മുഖ്യമന്ത്രി തുടക്കമിടും.

    സൂപ്പര്‍ സോണിക്ക് ഷിയര്‍ വേവ് ഇലാസ്റ്റോഗ്രാഫ്

    കരള്‍ വീക്കം (ഫാറ്റി ലിവര്‍, ലിവര്‍ ഫൈബ്രോസിസ്, ലിവര്‍ സിറോസിസ്) നിര്‍ണയിക്കുന്നതിനു ഇന്നു ലോകത്ത് ലഭ്യമായ ഏറ്റവും അത്യാധുനികമായ ഉപകരണമാണ് സൂപ്പര്‍ സോണിക്ക് ഷിയര്‍ വേവ് ഇലാസ്റ്റോഗ്രാഫ്. ഈ സംവിധാനം ഏർപ്പെടുത്തുന്ന കേരളത്തിലെ മൂന്നാമത്തെയും സര്‍ക്കാര്‍ തലത്തില്‍ ആദ്യത്തേയും ആശുപത്രിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. കരള്‍ സംബന്ധമായ രോഗ നിര്‍ണയത്തിന് ഷിയര്‍ വേവ് ഇലാസ്റ്റോഗ്രാഫിനേക്കാള്‍ മികച്ച മറ്റൊരു ഉപാധിയില്ല.

    17,182 കിലോ മീറ്റര്‍ നദികളും തോടുകളും നവീകരിച്ചു- 1000 ദിന ഭരണനേട്ടവുമായി മുഖ്യമന്ത്രി

    കവിട്രോണ്‍ അള്‍ട്രാസോണിക് സര്‍ജിക്കല്‍ ആസ്പിറേറ്റര്‍ (സി.യു.എസ്.എ)

    കരള്‍രോഗ ചികിത്സയില്‍ ഉപയോഗിക്കുന്ന സുപ്രധാനമായ മറ്റൊരു ഉപകരണമാണ് കവിട്രോണ്‍ അള്‍ട്രാസോണിക് സര്‍ജിക്കല്‍ ആസ്പിറേറ്റര്‍. കരള്‍രോഗ ചികിത്സയില്‍ രക്തനഷ്ടം കുറയ്ക്കുന്നതിനും കരള്‍മാറ്റ ശസ്ത്രക്രിയയില്‍ ഉപയോഗിക്കാനും ഈ അത്യാധുനിക ഉപകരണത്തിലൂടെ കഴിയുന്നു. ഈ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിലൂടെ കുറഞ്ഞ ചെലവിൽ കരൾ രോഗ ചികിത്സ പാവപ്പെട്ട രോഗികൾക്ക് ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.

    717.29 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍

    മെഡിക്കല്‍ കോളേജ്, എസ്.എ.ടി, ശ്രീ ചിത്ര, റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, ഡെന്റല്‍ കോളേജ്, നഴ്‌സിംഗ് കോളേജ്, ഫാര്‍മസി കോളേജ്, പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഡി.എം.ഇ ഓഫീസ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളോടെ 140 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന മെഡിക്കല്‍ കോളേജ് കാംപസിനെ ലോകോത്തര നിലവാരത്തിലേക്ക് മാറ്റുവിധമാണ് മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്തിരിക്കുന്നത്.
    First published: