• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മൃതദേഹത്തില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരി അറസ്റ്റില്‍

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗ്രേഡ് 2 ജീവനക്കാരിയാണ് മാല മോഷ്ടിച്ചത്

news18india
Updated: June 21, 2019, 5:57 PM IST
മൃതദേഹത്തില്‍ നിന്ന് സ്വര്‍ണമാല മോഷ്ടിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരി അറസ്റ്റില്‍
(പ്രതീകാത്മക ചിത്രം)
  • Share this:
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൃതദേഹത്തില്‍ നിന്നും മാല മോഷ്ടിച്ച ആശുപത്രി ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗ്രേഡ് 2 ജീവനക്കാരിയാണ് മാല മോഷ്ടിച്ചത്. പന്തളം സ്വദേശി ജയലക്ഷ്മിയെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്നു രാവിലെ മരിച്ച മണക്കാട് സ്വദേശിനി രാധ എന്ന സ്ത്രീയുടെ മൃതദേഹത്തില്‍ നിന്നാണ് മാല മോഷ്ടിച്ചത്. മൃതദേഹം രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകും മുന്‍പ് ബന്ധുക്കളെ കാണിക്കുമ്പോള്‍ മൃതദേഹത്തില്‍ മാല ഉണ്ടായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പോലീസിനും പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ സംശയം തോന്നിയാണ് ഗ്രേഡ് 2 ജീവനക്കാരിയെ കസ്റ്റഡിയില്‍ എടുത്തത്.

Also read: പാലത്തിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തൊട്ടുപിന്നിൽ; രക്ഷപ്പെടാൻ ആറ്റിൽച്ചാടിയയാൾ മരിച്ചു

രാധയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകും മുന്‍പ് ചെറിയ ഒരു മുറിയിലാണ് കിടത്തിയിരുന്നതെന്നും അവിടേക്ക് ഒരു സ്ത്രീ കയറിപ്പോകുന്നത് കണ്ടിരുന്നുവെന്നും മരിച്ചയാളുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സമാനമായ രീതിയില്‍ മോഷണങ്ങള്‍ പതിവാണെന്ന് മുന്‍പും ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ മറ്റ് ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
First published: June 21, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍