തിരുവനന്തപുരം: റോട്ടറി ക്ലബ് ഓഫ് ട്രിവാന്‍ഡ്രം സബര്ബന്റ വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം കണ്ണാശുപത്രിയില്‍ സംഭാവന ചെയ്ത ശുദ്ധജല വിതരണ സംവിധാനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഇന്ന് ഉദ്ഘാടനം ചെയ്തു.
സമൂഹത്തിന്റ നാനാ തുറകളില്‍പ്പെട്ട വിഭാഗങ്ങള്‍ക്കായി റോട്ടറി നല്‍കിവരുന്ന സഹായങ്ങളെ മന്ത്രി തന്റ ഉദ്ഘാടനപ്രസംഗത്തില്‍ പരാമര്‍ശിച്ചു. അടുത്തിടെ താനും മന്ത്രി റോഷി അഗസ്റ്റിനും ചേര്‍ന്ന് ഭിന്ന ശേഷിയുള്ള കുട്ടികളുടെ വീടുകളില്‍ സൗജന്യമായി ജലവിതരണം സാധ്യമാക്കുന്ന പദ്ധതി റോട്ടറിയുമായി ചേര്‍ന്ന് നടപ്പിലാക്കിയതായും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ സബര്‍ബന്‍ റോട്ടറി പ്രസിഡണ്ട് ആല്‍ബര്‍ട്ട് അലക്സ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജിത് ബാബു സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍ ശരണ്യ, ആശുപത്രി വികസന സമിതി അംഗം എസ് പ്രസന്നന്, ആശുപത്രി ഡയറക്ടര്‍ ഡോക്ടര്‍ ഷീബ,അഡ്വ ജോണ്‍ ചെറിയാന് എന്നിവര്‍ സംസാരിച്ചു.
Also Read - സംസ്ഥാനത്ത് യൂബര്‍ മോഡലില്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്സി; നവംബര്‍ ഒന്നിന് ഉദ്ഘാടനം
തിരുവനന്തപുരം: കേരളത്തിലെ വാണിജ്യ വാഹനങ്ങള്‍ക്കായി യൂബര്‍, ഓല മോഡലില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ടാക്സി ഓട്ടോ സമ്പ്രദായത്തിന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യും. തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗതാഗതം, ഐ.റ്റി, പോലിസ്, ലീഗല്‍ മെട്രോളജി എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ടാക്സി ഓട്ടോ സമ്പ്രദായത്തിന്റെ നിയന്ത്രണം ലേബര്‍ കമ്മീഷണറേറ്റിനാണ്.
ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ യോഗം വിളിച്ചു ചേര്‍ത്തു. ഓണ്‍ലൈന്‍ ടാക്സി ഓട്ടോ സംവിധാനം നടപ്പിലാക്കുന്നത് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന ആയിരിക്കണം. ഇതിനുള്ള സാഹചര്യങ്ങളും ബോര്‍ഡ് ഒരുക്കും.
ഓണ്‍ലൈന്‍ ടാക്സി ഓട്ടോ സംവിധാനത്തിന്റെ നടത്തിപ്പിലേക്കായി കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ഫണ്ട് ചെലവഴിക്കില്ല. എന്നാല്‍ ഓണ്‍ലൈന്‍ ടാക്സി ഓട്ടോ സംവിധാനത്തിന്റെ പരസ്യചെലവിന് ആവശ്യമായ തുക കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അഡ്വാന്‍സ് ചെയ്യും. ഈ തുക പദ്ധതി നടപ്പാക്കുമ്പോള്‍ സര്‍ക്കാരിന് ലഭിക്കുന്ന തുകയില്‍ നിന്ന് തിരികെ ലഭ്യമാക്കും.
നിലവിലെ കോവിഡ് സാഹചര്യങ്ങള്‍ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പദ്ധതിയില്‍ അംഗങ്ങള്‍ ആകുന്ന വാഹനങ്ങള്‍ക്ക് ജിപിഎസ് ഘടിപ്പിക്കേണ്ടതില്ല. പകരം സ്മാര്‍ട്ട് ഫോണ്‍ ജിപിഎസ് നാവിഗേഷനായി ഉപയോഗിക്കാവുന്നതാണ്.
പൈലറ്റ് പ്രൊജക്ട് തിരുവനന്തപുരം ജില്ലയിലാണ് നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി ട്രയല്‍ റണ്‍ നടത്തും. ലേബര്‍ കമ്മിഷണറേയും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനേയും ഐ ടി ഐ ലിമിറ്റഡിനേയും ഓണ്‍ലൈന്‍ ടാക്സി ഓട്ടോ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ചുമതലപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Antony Raju, Minister Antony Raju