ഇന്റർഫേസ് /വാർത്ത /Kerala / തിരുവനന്തപുരം നഗരസഭ തെരഞ്ഞെടുപ്പ്; BJP സ്ഥാനാർഥി പട്ടിക അന്തിമഘട്ടത്തിൽ; സാധ്യതാ പട്ടിക തയ്യാർ

തിരുവനന്തപുരം നഗരസഭ തെരഞ്ഞെടുപ്പ്; BJP സ്ഥാനാർഥി പട്ടിക അന്തിമഘട്ടത്തിൽ; സാധ്യതാ പട്ടിക തയ്യാർ

ഇടതുനിന്ന് ആശാനാഥ്. ചിഞ്ചു. ശ്രീജ മധു (വലത് മുകളിൽ), സിമി ജ്യോതിഷ് (വലത് താഴെ)

ഇടതുനിന്ന് ആശാനാഥ്. ചിഞ്ചു. ശ്രീജ മധു (വലത് മുകളിൽ), സിമി ജ്യോതിഷ് (വലത് താഴെ)

നിലവിലെ വനിതാ കൗൺസിലർമാർ മത്സരിച്ച വാർഡുകൾ ജനറൽ വാർഡായതാണ് സ്ഥാനാർഥി നിർണയത്തിൽ ചെറിയ തലവേദനയാകുന്നത്.

  • Share this:

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം നഗരസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർഥി പട്ടിക അന്തിമഘട്ടത്തിൽ. ഓരോ വാർഡിലും മൂന്ന് പേരടങ്ങുന്ന സാധ്യതാ പട്ടിക തയാറായിക്കഴിഞ്ഞു. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ച നാളെ പൂർത്തിയാകും. ഇതിന് ശേഷം ജില്ലാ കോർ കമ്മിറ്റി ചേർന്ന് അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപം നൽകും.

Also Read- എം.സി കമറുദ്ദീൻ MLA പ്രതിയായ ഫാഷൻ ഗോൾഡ് ഇടപാട് വമ്പൻ തട്ടിപ്പ്

നിലവിലെ വനിതാ കൗൺസിലർമാർ മത്സരിച്ച വാർഡുകൾ ജനറൽ വാർഡായതാണ് സ്ഥാനാർഥി നിർണയത്തിൽ ചെറിയ തലവേദനയാകുന്നത്. മേയർ കെ ശ്രീകുമാർ മത്സരിക്കുന്ന കരിക്കകം വാർഡിൽ നിലവിലെ കൗൺസിലർ ഹിമ സിജിക്കാണ് പ്രഥമ പരിഗണന. എന്നാൽ വനിതാ സംവരണം മാറി ജനറൽ സീറ്റായതോടെ ഇവിടെ ശിവലാലിനെ മത്സരിപ്പിക്കാനും ശ്രമമുണ്ട്. ‌

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read- മുഖ്യമന്ത്രിയിൽ വിശ്വാസമാണ്; വാക്ക് പാലിക്കണം: വാളയാർ പെൺകുട്ടികളുടെ അമ്മ

ജനറൽ സീറ്റായി മാറിയ പെരുന്താന്നിയിലും സിറ്റിംഗ് കൗൺസിലർ ചിഞ്ചുവിനാണ് പരിഗണന. എന്നാൽ മുൻ കൗൺസിലർ സുശോഭ തമ്പിയുടെ മകൻ രതീഷ് തമ്പിയെ മത്സരിപ്പിക്കണമെന്നും ആവശ്യമുണ്ട്. ശ്രീവരാഹത്തും നിലവിലെ കൗൺസിലർ മിനിക്കാണ് സാധ്യത. എന്നാൽ ഇവിടെ ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി സജിയെയും പരിഗണിക്കുന്നുണ്ട്.‌

Also Read- സാങ്കേതിക സർവകലാശാല പരീക്ഷ കോപ്പിയടി:  പിടിച്ചെടുത്തത് 28 സ്മാർട്ട് ഫോണുകൾ; കൂടുതൽ പരിശോധന

50 ശതമാനം സംവരണത്തിന് പുറമെ ജനറൽ സീറ്റുകളിലും വനിതകളെ നിർത്തുന്നതിനെതിരെ പാർട്ടിയിൽ അഭിപ്രായ വ്യത്യാസമുണ്ട്. പാർട്ടിയിലെ പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്ന അർഹരായ പുരുഷൻമാർ ഒഴിവാക്കപ്പെടുമെന്നാണ് ആക്ഷേപം. ജനറൽ സീറ്റുകളിൽ പുരുഷൻമാരെ പരിഗണിച്ചാൽ മതിയെന്ന് സംസ്ഥാന നിർദേശമുള്ളതായും ഒരു വിഭാഗം നേതാക്കൾ പറയുന്നു. എന്നാൽ അങ്ങനെയൊരു നിർദ്ദേശമില്ലെന്നാണ് മറുവാദം. ഇടവക്കോട്, ഉള്ളൂർ, മെഡിക്കൽ കോളജ് സീറ്റുകൾ ബി ഡി ജെ എസിന് നൽകിയേക്കും.

Also Read- അര ഡസനിലേറെ കല്യാണം മുടങ്ങി; പ്രതികാരം ചെയ്യാൻ ആൽബിൻ 'അയ്യപ്പൻ നായരായി'

നിലവിലെ കൗൺസിലർമാരായ പാപ്പനംകോട് സജി, എം ആർ ഗോപൻ, ഹരിശങ്കർ, ഗിരി, എസ് കെ പി രമേശ് ഉൾപ്പെടെയുള്ളവർ വീണ്ടും സ്ഥാനാർഥികളാകും. തിരുമല അനിൽ, കരമന അജിത്ത്, ശ്രീവരാഹം വിജയൻ, ചെമ്പഴന്തി ഉദയൻ, പാങ്ങപ്പാറ അജി എന്നിവരും മത്സരിക്കും. കഴിഞ്ഞ തവണ വഞ്ചിയൂരിൽ ഒരു വോട്ടിന് പരാജയപ്പെട്ട അശോക് കുമാറിനെ പാൽക്കുളങ്ങരയിലാണ് പരിഗണിക്കുന്നത്. എന്നാലിവിടെ ബിജെപി ഏര്യാ പ്രസിഡൻ്റ് ബാലകൃഷ്ണനും അവകാശമുന്നയിക്കുന്നുണ്ട്.

പട്ടം വാർഡിൽ എൻ എസ് എസ് ഭാരവാഹിയായ സന്തോഷിനാണ് പ്രഥമ പരിഗണന. ശ്രീകണ്ഠേശ്വരം വാർഡിൽ നിലവിലെ കൗൺസിലർ മായ രാജേന്ദ്രൻ്റെ ഭർത്താവും മുൻ കൗൺസിലറുമായ രാജേന്ദ്രനെ നിർത്താനാണ് നീക്കം. എന്നാൽ പ്രാദേശിക തലത്തിൽ സജീവമായി പ്രവർത്തിക്കുന്ന അഡ്വ. മുരളിയെ മത്സരിപ്പിക്കണമെന്ന് ഒരുവിഭാഗം പ്രവർത്തകർ ആവശ്യപ്പെടുന്നുണ്ട്. ‌‌‌

നിലവിലെ വനിതാ കൗൺസിലർമാരായ ശ്രീജ മധു, സിമി ജ്യോതിഷ് എന്നിവരും മത്സരിക്കും. ശ്രീജ ജഗതിയിലും സിമി സംവരണ വാർഡായ ചാലയിലും മത്സരിക്കും. ഇരുവർക്കുമാണ് മേയർ സ്ഥാനാർത്ഥി പരിഗണന. പാപ്പനംകോട് സിറ്റിംഗ് കൗൺസിലറായ ആശാനാഥും മത്സരിക്കും.

First published:

Tags: Bjp, Local Body Election in Kerala, Thiruvananthapuram coroporation