• HOME
  • »
  • NEWS
  • »
  • kerala
  • »
  • തൂത്തുക്കുടി അപകടത്തിൽ മരിച്ചത് പളനിയിലേക്ക് പോയ തിരുവനന്തപുരം സ്വദേശികൾ

തൂത്തുക്കുടി അപകടത്തിൽ മരിച്ചത് പളനിയിലേക്ക് പോയ തിരുവനന്തപുരം സ്വദേശികൾ

അഭിലാഷിന്‍റെ മകൻ ഒരു വയസ്സുള്ള ആരവിന്‍റെ മുടി മുറിക്കൽ നേർച്ചയ്ക്കാണ് കുടുംബം പളനിയിൽ എത്തിയത്

Abhilash_Family

Abhilash_Family

  • Last Updated :
  • Share this:
    തിരുവനന്തപുരം: തൂത്തുക്കുടിയിൽ വാഹനാപകടത്തിൽ മരിച്ചത് തിരുവനന്തപുരം കിള്ളിപ്പാലം സ്വദേശി അഭിലാഷിന്‍റെ കുടുംബത്തിലെ നാലുപേർ. അഭിലാഷിന്‍റെ മകൻ ഒരു വയസ്സുള്ള ആരവിന്‍റെ മുടി മുറിക്കൽ നേർച്ചയ്ക്കാണ് കുടുംബം പളനിയിൽ എത്തിയത്. ആരവിനു പുറമേ അഭിലാഷിന്‍റെ അച്ഛൻ അശോകൻ, അമ്മ ശൈലജ, ഭാര്യ സംഗീതയുടെ അമ്മ ജയാ മനോഹരൻ എന്നിവരും മരിച്ചു.

    ഇന്ന് പുലർച്ചെ ആയിരുന്നു തൂത്തുക്കുടിക്ക് സമീപത്തുവെച്ച് അപകടം ഉണ്ടായത്. പളനിയിൽ പോയ തിരുവനന്തപുരം ചാല സ്വദേശികളായ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടതെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

    Also Read- കോഴിക്കോട് താമരശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്

    മരിച്ചത് ഒരു കുടുംബത്തിലെ കുട്ടി ഉൾപ്പെടെ നാല് പേരാണ്. അപകടത്തിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

    Updating...
    Published by:Anuraj GR
    First published: