തിരുവനന്തപുരം: കെ.ശ്രീകുമാറിനെ തിരുവനന്തപുരം മേയറായി തെരഞ്ഞെടുത്തു. ചാക്ക വാർഡിലെ കൗൺസിലറാണ് സിപിഎം അംഗമായ ശ്രീകുമാർ. രണ്ടു ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിലാണ് മുൻ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ ശ്രീകുമാർ നഗരപിതാവായി തെരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം കോർപറേഷന്റെ നാല്പത്തഞ്ചാമത് മേയറാണ് അദ്ദേഹം.
എൽഡിഎഫ്, ബിജെപി, യുഡിഎഫ് എന്നിങ്ങനെ മൂന്നു സ്ഥാനാർത്ഥികൾ മത്സരിച്ച ആദ്യഘട്ടത്തിൽ ഏറ്റവും കുറവ് വോട്ടുകൾ കിട്ടിയ യു.ഡി.എഫ് സ്ഥാനാർഥി ഡി.അനിൽ കുമാർ പുറത്തായി. രണ്ടാംഘട്ട വോട്ടെടുപ്പിൽ നിന്ന് യു.ഡി.എഫ് കൺസിലർമാർ വിട്ടുനിന്നു. തുടർന്ന് ശ്രീകുമാർ 42 വോട്ടുനേടിയപ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി എം.ആർ ഗോപന് 35 വോട്ടു ലഭിച്ചു.
തിരുവനന്തപുരത്ത് മേയർ തെരഞ്ഞെടുപ്പ് നടത്തിയത് രണ്ട് ഘട്ടമായി; കാരണം എന്ത്?തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ കളക്ടർ കെ.ഗോപാലകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. കക്ഷിനേതാക്കൾ പുതിയ മേയർക്ക് അഭിനന്ദനങ്ങൾ നേർന്നു. നഗരത്തിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് മേയർ പറഞ്ഞു.
മുൻ മേയർമാരായ വി കെ പ്രശാന്ത്, കെ ചന്ദ്രിക, സി ജയൻ ബാബു, സി ശിവൻകുട്ടി, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
നഗരത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് മേയർ കെ ശ്രീകുമാർ വ്യക്തമാക്കി. വികെ പ്രശാന്ത് വട്ടിയൂർക്കാവ് എം എൽ എ ആയതിനെത്തുടർന്നാണ് പുതിയ മേയറെ തെരഞ്ഞെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.