• HOME
  • »
  • NEWS
  • »
  • kerala
  • »
  • വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരൻ വാഹനമിടിച്ച് മരിച്ചു

വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരൻ വാഹനമിടിച്ച് മരിച്ചു

കുട്ടിയെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞിട്ടില്ല

  • Share this:
തിരുവനന്തപുരം: വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരൻ വാഹനമിടിച്ച് മരിച്ചു. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. വേങ്ങോട് സ്വദേശി അബ്ദുൾ റഹിം ഫസ്ന ദമ്പതികളുടെ മകൻ റയാൻ ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. വീട്ടുകാർ നോക്കുമ്പോൾ മുന്നിലെ റോഡിൽ വാഹനമിടിച്ച് പരിക്കേറ്റ കുട്ടിയെയാണ് കണ്ടത്. ഉടൻ തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
Also Read- മെയിൽ നഴ്സ് ഓടിച്ച ആംബുലൻസ് ഇടിച്ച് അപകടത്തിൽ പിതാവിന് പിന്നാലെ നാല് വയസുള്ള മകളും മരിച്ചു

കുട്ടിയെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞിട്ടില്ല. പോത്തൻകോട് പൊലീസ് കേസെടുത്തു.
Published by:Naseeba TC
First published: