തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസിലാണ് പ്രതിയും ഭര്‍ത്താവുമായ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. പോത്തന്‍കോട് തെറ്റിച്ചിറ സ്വദേശിയും പൊലീസ് സീനിയര്‍ ക്ലര്‍ക്കുമായ എം വിനോദിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
വിനോദ് ക്രൂരമായി ഭാര്യയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. സരിതയുടെ ആത്മഹത്യ കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വിനോദിനെതിരെ നടപടി സ്വീകരിക്കണമെന്ന് സരിതയുടെ മാതാപിതാക്കള്‍ അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ വിനോദിന് അനുകൂല കോടതി വിധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകുകയായിരുന്നു. ആത്മഹത്യപ്രേരണ കേസിന് പുറമെ സരിതയുടെ മാതാപിതാക്കളെ വീട്ടില്‍ കയറി ആക്രമിച്ച കേസിലും വിനോദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. സരിത മരിക്കുമ്പോള്‍ വിനോദ് പൊലീസ് ആസ്ഥാനത്ത് ക്ലര്‍ക്ക് ആയി ജോലി ചെയ്തുവരികയായിരുന്നു.
ഒരു മാസം മുമ്പ് കാമുകനൊപ്പം ഒളിച്ചോടിയ യുവതി വിവാഹദിവസം സുഹൃത്തുക്കൾക്കൊപ്പം മുങ്ങി; യുവാവിന് ലക്ഷങ്ങളുടെ നഷ്ടംഇടുക്കി: ഒരു മാസം മുമ്പ് കാമുകനൊപ്പം ഒളിച്ചോടിയ യുവതി വിവാഹദിവസം സുഹൃത്തുക്കൾക്കൊപ്പം കടന്നുകളഞ്ഞതായി പരാതി. മുരിക്കാശ്ശേരി സ്വദേശിനിയായ യുവതിയാണ് മൂന്നാര്‍ സ്വദേശിയായ കാമുകനെ ഉപേക്ഷിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം മുങ്ങിയത്. കാമുകനുമായുള്ള വിവാഹം പള്ളിയില്‍ ബുധനാഴ്ച രാവിലെ നടക്കാനിരിക്കേയാണ് സംഭവം.
Also Read-
ഷെയർചാറ്റിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; ഒളിവിൽ പ്രതി അറസ്റ്റിൽവർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് യുവതി കഴിഞ്ഞ മാസം വീടുവിട്ടിറങ്ങി കാമുകനൊപ്പം പോയത്. മാതാപിതാക്കൾ വിവാഹത്തിന് എതിര് നിന്നതോടെയാണ് യുവതി ഒളിച്ചോടിയത്. കാമുകന്‍റെ മൂന്നാറിലെ വീട്ടിലെത്തിയ യുവതി അവിടെ താമസമാക്കുകയും ചെയ്തു. കാമുകന്‍റെ മാതാപിതാക്കൾ ഈ ബന്ധത്തെ അംഗീകരിക്കുകയും ചെയ്തു. അങ്ങനെ ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാനും തീരുമാനിച്ചു. 15 ദിവസം മുമ്ബ് കോവിഡ് സാഹചര്യം കണക്കിലെടുത്ത് യുവാവിന്റെ ബന്ധുക്കളെ ഉള്‍പ്പെടുത്തി മനസമ്മതം നടത്തി. മനസമ്മത ദിവസം യുവാവിനും കുടുംബക്കാര്‍ക്കുമൊപ്പം നിന്ന് പെണ്‍കുട്ടി നിരവധി ഫോട്ടോകളും എടുത്തിരുന്നു.
ബുധനാഴ്ച രാവിലെ മൂന്നാര്‍ പള്ളിയില്‍ വെച്ച് വിവാഹം നടത്താനാണ് യുവാവിന്റെ വീട്ടുകാര്‍ തീരുമാനിച്ചത്. കോവിഡ് മാനദണ്ഡ പ്രകാരം നടത്തുന്ന വിവാഹത്തിലേക്ക് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുകയും ചെയ്തു. പുത്തന്‍ സാരിയും സ്വര്‍ണാഭരണങ്ങളും അണിഞ്ഞെത്തിയ പെണ്‍കുട്ടി രാവിലെ എട്ടുമണിക്ക് പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു. എന്നാൽ അതിനു ശേഷം ബാത്ത് റൂമിൽ പോയി വരാമെന്ന് അറിയിച്ച യുവതിയെ പിന്നീട് കാണാതാകുകയായിരുന്നു. അന്വേഷണത്തിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവതിയുടെ സുഹൃത്തുക്കളെയും കാണാനില്ലായിരുന്നുയ
പിന്നീട് പെണ്‍കുട്ടിയുടെ സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെട്ടതോടെ വിവാഹത്തിന് സമ്മതമില്ലെന്ന് അറിയിക്കുകയായിരുന്നു. ലക്ഷങ്ങള്‍ കടമെടുത്താണ് യുവാവിന്റെ കുടുംബം വിവാഹത്തിനുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണമടക്കം എല്ലാ ഒരുക്കങ്ങളും ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.