• HOME
  • »
  • NEWS
  • »
  • kerala
  • »
  • നടുറോഡിൽ വൈറലാവാൻ നോക്കി; തിരുവനന്തപുരത്ത് വിദ്യാർത്ഥി രക്ഷപെട്ടത് തലനാരിഴക്ക്

നടുറോഡിൽ വൈറലാവാൻ നോക്കി; തിരുവനന്തപുരത്ത് വിദ്യാർത്ഥി രക്ഷപെട്ടത് തലനാരിഴക്ക്

മൂന്നര മണിക്ക് തിരക്കുപിടിച്ച റോഡിന്റെ നടുവിൽ പുഷ് അപ് ചെയ്ത് വൈറലാവാൻ ശ്രമിച്ച് വിദ്യാർത്ഥി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    തിരുവനന്തപുരം തൈക്കാട് മോഡൽ സ്കൂൾ ജംഗ്ഷനിലെ (Model School Junction) തിരക്കുള്ള പാതയിൽ 'വൈറലാവാൻ' ശ്രമിച്ച വിദ്യാർത്ഥി രക്ഷപെട്ടത് തലനാരിഴക്ക്. സ്കൂൾ വിടുന്ന സമയമായ മൂന്നര മണിക്ക് തിരക്കുപിടിച്ച റോഡിന്റെ നടുവിൽ പുഷ് അപ് ചെയ്യുന്ന വിദ്യാർത്ഥിയെ കണ്ട വാഹനങ്ങൾ ബ്രേക്ക് ചവിട്ടിയത് കൊണ്ട് അപകടമുണ്ടാവാതെ രക്ഷപെട്ടു. കണ്ടുനിന്നവർ ശ്വാസമടക്കിപിടിച്ചു. റോഡിൻറെ മറ്റൊരു വശത്ത് 'വൈറൽ വീഡിയോ' പകർത്തി വിദ്യാർത്ഥിയുടെ സുഹൃത്തുക്കളുമുണ്ടായിരുന്നു.

    കെ.എസ്.ആർ.ടി.സി. ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ ചീറിപ്പാഞ്ഞു വരുന്ന ജംഗ്ഷനിലാണ് അഭ്യാസപ്രകടനം അരങ്ങേറിയത്. അഞ്ചു ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ നിയന്ത്രിക്കാൻ ട്രാഫിക് വിളക്കുകൾ ഉണ്ടായിരുന്നാൽപ്പോലും യാത്ര ദുര്ഘടമാവുന്ന വഴിയാണ് വിദ്യാർഥികൾ തിരഞ്ഞെടുത്തത്. ഇത്തരം സംഭവങ്ങൾ നടന്നിട്ടും പോലീസിന്റെ ഭാഗത്തു നിന്നും വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ല. അഭ്യാസ പ്രകടനം നടന്ന റോഡിൽ, സ്കൂൾ വിടുന്ന നേരമായിട്ടു കൂടി പോലീസ് നിരീക്ഷണമില്ല എന്നും ആക്ഷേപമുയരുന്നു.

    Summary: School student performs stunt on the middle of a busy road in Thiruvananthapuram in a bid to capture a 'viral video'. The boy was seen taking a few push-ups and vehicles put a sudden half averting any untoward incident from happening 
    Published by:user_57
    First published: