തിരുവനന്തപുരം: ജോലി കഴിഞ്ഞ മടങ്ങവേ സബ് ഇന്‍സ്‌പെക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു. നെയ്യാറ്റിന്‍കര പരശുവയ്ക്കല്‍ സ്വദേശിയായ സുരേഷ് കുമാര്‍( 55) ആണ് മരിച്ചത്. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ചില്‍ എസ്‌ഐ ആയിരുന്നു സുരേഷ്.
ആറാലുമൂട്ടില്‍ വച്ച് സുരേഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചു തന്നെ സുരേഷ് മരിച്ചു. മൃതദേഹം ഇന്ന് സംസ്‌കരിക്കും.
കണ്ണൂർ പയ്യാവൂരിൽ കാർ മരത്തിലിടിച്ച് മറിഞ്ഞ് യുവതി മരിച്ചു
പയ്യാവൂരിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. കുടിയാന്മല സ്വദേശി വാളിപ്ലാക്കൽ വിനീഷിന്‍റെ ഭാര്യ സോജിയാണ് മരിച്ചത്. സാരമായി പരിക്കേറ്റ വിനീഷിനെയും അഞ്ചു വയസുള്ള കുട്ടിയേയും പരിയാരം സർക്കാർ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. കാറിൽ കുടുങ്ങിയ മൂവരേയും നാട്ടുകാർ ചേർന്ന് പുറത്തെത്തിച്ചെങ്കിലും സോജിയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ കാർ പൂർണമായും തകർന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു
കരുനാഗപ്പള്ളിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. കുലശേഖരപുരം തേനേരിൽ വീട്ടിൽ പതിനഞ്ചുകാരനായ അദിത്യൻ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് അമ്മ സന്ധ്യ(38) കുഴഞ്ഞു വീണത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. ക്യാൻസർ രോഗിയായ മധുവാണ് സന്ധ്യയുടെ ഭർത്താവ്. സംസ്ക്കാരം വീട്ടുവളപ്പിൽ.
കഴിഞ്ഞ ദിവസം വീട്ടിന് പിന്നിലെ മരത്തിൽ തൂങ്ങി മരിച്ചത്. അമിതമായി മൊബൈലിൽ ഗെയിം കളിച്ചതിന് വീട്ടുകാർ വഴക്കു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആദിത്യനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിത്യൻ മരിച്ചതിന് പിന്നാലെ കുഴഞ്ഞു വീണ അമ്മ സന്ധ്യ ഇന്ന് മരിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.