നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വീട്ടുകാരറിയാതെ കാമുകിയുമായി കടന്ന യുവാവ് സഞ്ചരിച്ച കാര്‍ മതിലില്‍ ഇടിച്ച് തകര്‍ന്നു

  വീട്ടുകാരറിയാതെ കാമുകിയുമായി കടന്ന യുവാവ് സഞ്ചരിച്ച കാര്‍ മതിലില്‍ ഇടിച്ച് തകര്‍ന്നു

  പെണ്‍കുട്ടിയെ വീട്ടുകാരറിയാതെ യുവാവും ബന്ധുക്കളും ചേര്‍ന്ന് വിളിച്ചിറക്കിക്കൊണ്ട് പോവുകയായിരുന്നു

  മതിലില്‍ ഇടിച്ച് തകര്‍ന്ന കാര്‍

  മതിലില്‍ ഇടിച്ച് തകര്‍ന്ന കാര്‍

  • Share this:
   തിരുവനന്തപുരം: വീട്ടുകാരറിയാതെ കാമുകിയുമായി കടന്ന യുവാവ് സഞ്ചരിച്ച കാര്‍ മതിലില്‍ ഇടിച്ച് തകര്‍ന്നു. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം കോലിയക്കോടാണ് അപകടം ഉണ്ടായത്. വിഴിഞ്ഞത്തേക്ക് പോകുന്ന വഴി പെണ്‍കുട്ടിയുമായി വിഴിഞ്ഞത്തേക്ക് പോകുന്ന വഴി കോലിയക്കോട് പുലന്തുറയില്‍ വെച്ച് സഞ്ചരിക്കുന്ന കാര്‍ റോഡിനോട് ചേര്‍ന്നുള്ള മതിലിലിടിക്കുകയായിരുന്നു.

   അപകടശേഷം പെണ്‍കുട്ടിയുമായി വീടുമായി പൊലീസ് ബന്ധപ്പെട്ടപ്പോഴാണ് പെണ്‍കുട്ടി വീട്ടില്‍ ഇല്ലെന്ന് വീട്ടുകാര്‍ മനസ്സിലാക്കിയത്. കോട്ടയം കാഞ്ഞിരപ്പള്ളിയിലുള്ള 18 വയസുള്ള പെണ്‍കുട്ടിയുമായി വിഴിഞ്ഞം സ്വദേശിയായ ഷമീര്‍(24) ഓണ്‍ലൈനിലൂടെ പരിചയപ്പെടുന്നത്.

   ഷമീറുമായി പെണ്‍കുട്ടിയ്ക്ക് അടുപ്പം ഉള്ളതായി രക്ഷിതാക്കള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയ്ക്ക് 18 വയസ് മാത്രമേ ആയിട്ടുള്ളു അതിനാല്‍ രണ്ടു വര്‍ഷം കഴിഞ്ഞ് വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്ന് രക്ഷിതാക്കള്‍ പറഞ്ഞിരുന്നു.

   എന്നാല്‍ പെണ്‍കുട്ടിയെ വീട്ടുകാരറിയാതെ യുവാവും ബന്ധുക്കളും ചേര്‍ന്ന് വിളിച്ചിറക്കിക്കൊണ്ട് പോവുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയ്ക്കും ഷമീറിന്റെ ബന്ധുക്കള്‍ക്കും പരുക്ക് പറ്റി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന. അപകടത്തില്‍ പരിക്കേറ്റ നാലുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

   പാല്‍ വാങ്ങാനെന്ന പേരില്‍ പ്ലസ്ടു വിദ്യാര്‍ഥി സ്‌കൂട്ടറില്‍ കറങ്ങി; അമ്മാവന് പിഴ 25,000 രൂപ

   മോട്ടര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധനയില്‍ പിടിയിലായത് പ്ലസ്ടു വിദ്യാര്‍ഥി. കഴിഞ്ഞദിവസം 16 വയസുകാരന്‍ വാഹനാപകടത്തില്‍ മരിച്ച സാഹചര്യത്തില്‍ കുട്ടിഡ്രൈവര്‍മാരെ കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒജി അനന്തകൃഷ്ണന്‍ പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 17കാരന്‍ പിടിയിലായത്.

   വീട്ടിലേക്ക് പാല്‍ വാങ്ങാനെന്ന പേരില്‍ സ്‌കൂട്ടറില്‍ കറങ്ങി നടക്കുകയായിരുന്നു വിദ്യാര്‍ഥി. സ്‌കൂട്ടര്‍ ഓടിച്ചുപോകുന്നത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്ന് സംശയം തോന്നിയ മോട്ടര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് കൈയോടെ പിടികൂടിയത്.

   വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉടമയായ കുട്ടിയുടെ അമ്മാവനെ വിളിച്ചുവരുത്തി 25,000 രൂപ പിഴ നല്‍കി. കുട്ടിയ്‌ക്കെതിരെ ജൂവനൈല്‍ ജസ്റ്റിസ് പ്രകാരം കേസെടുക്കുമെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

   വിദ്യാര്‍ഥിയ്ക്ക് ഡ്രൈവിങ് ലൈസന്‍സ് 25 വയസ്സാകാതെ നല്‍കില്ലെന്ന് മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജോയ് പീറ്റര്‍, അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സി.എന്‍. ഗുമുദേശ്, ടി.എസ്. സജിത് എന്നിവരടങ്ങിയ സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്.
   Published by:Jayesh Krishnan
   First published: