തിരുവനന്തപുരം: തിരുവനന്തപുരത്ത് നവായിക്കുളത്ത് മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം(Accident). കെഎസ്ആര്‍ടിസി ബസും, കണ്ടെയ്നറും കാറും കൂട്ടിയിടിച്ചാണ് അപകടം. അഞ്ചു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു(Injury). ഞായറാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. തിരുവനന്തപുരത്തെ വിഴിഞ്ഞം ഡിപ്പോയില്‍ നിന്ന് പാലക്കാട്ടേക്ക് പോയ കെഎസ്ആര്‍ടിസി ബസും കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഡല്‍ഹി-ബറോഡ റോഡ് കോര്‍പ്പറേഷന്റെ കണ്ടെയ്നറും തമ്മിലാണ് കൂട്ടിയിടിച്ചത്.
ബസിനുള്ളില്‍ അഞ്ചു പേര് മാത്രം ഉണ്ടായിരുന്നതിനാല്‍ അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു. പരിക്കേറ്റവരെ വിവിധ സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആര്‍ക്കും ഗുരുതരമായ പരിക്കുകളില്ല.
ഇടിയുടെ ആഘാതത്തില്‍ കണ്ടെയ്നറിന്റെ ഡ്രൈവിങ് ക്യാബിന് നിയന്ത്രണം വിട്ട് തിരിയുകയും പുറകില്‍ വന്ന കാറില്‍ ഇടിക്കുകയും ചെയ്തു. കണ്ടെയ്നര്‍ ഡ്രൈവര്‍ക്ക് പരിക്കുകളൊന്നുമില്ലെന്ന് പൊലീസ് അറിയിച്ചു.
ബൈക്കിന് പിന്നിലിരുന്ന അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് റോഡില്‍വീണ് പരിക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു
ബൈക്കിന് പുറകിലിരുന്ന അമ്മയുടെ(Mother) കൈയില്‍ നിന്ന് പിടിവിട്ട് റോഡില്‍വീണ് പരിക്കേറ്റ പിഞ്ചുകുഞ്ഞ്(Child) മരിച്ചു(Death). ചൊവ്വാഴ്ച 11 മണിയോടെയായിരുന്നു അപകടം നടന്നത്. കോട്ടൂര്‍ നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്റെയും ഗീതയുടെയും മകന് ആദവ്(3 മാസം) ആണ് മരിച്ചത്.
ബൈക്കിന് പിന്നിലിരുന്ന അമ്മയ്ക്ക് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞ് പിടിവിട്ട് റോഡില്‍ വീഴുകയായിരുന്നു. പനി ബാധിച്ച കുഞ്ഞിനെ താലൂക്ക് ആശുപത്രിയില്‍ കാണിച്ച് മടങ്ങുകയായിരുന്നു. പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിരുന്നു. പരിക്ക് ഗുരുരതരമല്ലാത്തതിനെ തുടര്‍ന്ന് വീട്ടില്‍ വിട്ടു.
എന്നാല്‍ വെള്ളിയാഴ്ച കുഞ്ഞിന് വീണ്ടും ബോധക്ഷയമുണ്ടായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിച്ചു. സഹോദരി: ശിഖ
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.