നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കാപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു; രണ്ട് പേരെ കാണാതായി

    കാപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു; രണ്ട് പേരെ കാണാതായി

    ചുഴിയും ശക്തമായ അടിയൊഴുക്കുമാണ് അപകടത്തിനു കാരണമായത്.

    വിഷ്ണു, ആരോമല്‍

    വിഷ്ണു, ആരോമല്‍

    • Share this:
      തിരുവനന്തപുരം: ഇടവ കാപ്പിലില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി. ഞായറാഴ്ച വൈകിട്ട് 4:45 ഓടെ കാപ്പില്‍ പൊഴുമുഖത്തായിരുന്നു അപകടം. കടല്‍ത്തീരത്തെത്തിയ രണ്ട് സംഘങ്ങളില്‍പ്പെട്ട മൂന്ന് പേരാണ് അപകടകത്തില്‍പ്പെട്ടത്. കല്ലമ്പലം മാവിന്‍മൂട് പ്ലാവിള വീട്ടില്‍ കൃഷ്ണകുമാറിന്റെ മകന്‍ വിഷ്ണു(19), മാവിന്‍മൂട് സ്വദേശി ഗിരീഷിന്റെ മകന്‍ അച്ചു എന്നുവിളിക്കുന്ന ആരോമല്‍(16) എന്നിവരെയാണ് കാണാതായത്.

      തിരയില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ഥിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കല്ലുവാതുക്കല്‍ സ്വദേശി ആദര്‍ശിനെ(17)യാണ് രക്ഷപ്പെടുത്തിയത്. വിഷ്ണുവും ആരോമലും ആദര്‍ശു കടലില്‍ ഇറങ്ങുകയും നീന്തിക്കുളിക്കുമ്പോള്‍ ശക്തമായ തിരയിലും അടിയൊഴുക്കിലും പെട്ട് മുങ്ങിത്താഴുകയായിരന്നു.

      ഒപ്പമുള്ളവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കാപ്പില്‍ ബോട്ട് ക്ലബ്ബില്‍ നിന്നും സ്പീഡ് ബോട്ടില്‍ ലൈഫ് റിങ് എത്തിച്ചു. നീന്തലറിയാവുന്ന പ്രദേശവാസി റിങ് ഉപയോഗിച്ച് ആദര്‍ശിനെ രക്ഷപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് വര്‍ക്കല ഡിവൈ.എസ്.പി. പി.നിയാസിന്റെ നേതൃത്വത്തില്‍ പോലീസും പരവൂരില്‍നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി.

      ചുഴിയും ശക്തമായ അടിയൊഴുക്കുമാണ് അപകടത്തിനു കാരണമായത്. കാപ്പില്‍ പൊഴിമുഖത്ത് കടലില്‍ കുളിക്കാനിറങ്ങി നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. തീരത്ത് ലൈഫ് ഗാര്‍ഡുകളും ടൂറിസം പോലീസുമില്ലാത്തത് അപകടമരണങ്ങള്‍ക്ക് കാരണമാകുന്നു.

      കാറും ബൈക്കും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു; ഒരാള്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

      കാറും ബൈക്കും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു. ബൈക്കില്‍ കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം കോതമംഗലം സ്വദേശി നിധിന്‍ ഹരിയാണ് മരിച്ചത്. ഗോകുലം മെഡിക്കല്‍ കോളോജ് എംബിബിഎസ് വിദ്യാര്‍ഥികളാണ് ഇരുവരും.

      പോത്തന്‍കോട് ചന്തവിളയില്‍ പുലര്‍ച്ചെ നാലരമണിയോടെയാണ് അപകടം ഉണ്ടായത്. ഗോകുലം മെഡിക്കല്‍ കോളേജില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്.
      Published by:Jayesh Krishnan
      First published:
      )}