• HOME
  • »
  • NEWS
  • »
  • kerala
  • »
  • University College | യൂണിവേഴ്‌സിറ്റി കോളേജിലെ ആര്‍ട്സ് ക്ലബ് KSU ലേക്ക്; നാടകീയമായ ജനറല്‍ സീറ്റ് നേട്ടം 37 വര്‍ഷത്തിന് ശേഷം

University College | യൂണിവേഴ്‌സിറ്റി കോളേജിലെ ആര്‍ട്സ് ക്ലബ് KSU ലേക്ക്; നാടകീയമായ ജനറല്‍ സീറ്റ് നേട്ടം 37 വര്‍ഷത്തിന് ശേഷം

37വര്‍ഷത്തിന് ശേഷമായിരിക്കും യൂണിവേഴ്സിറ്റി കോളേജ് യൂണിയനിലെ ജനറൽ സീറ്റിലേക്ക് ഒരു കെ.എസ്.യു പ്രതിനിധി എത്തുക.

  • Share this:
    തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് യൂണിയനിലെ ജനറല്‍ സീറ്റ് 37 വര്‍ഷത്തിന് ശേഷം KSU ലേക്ക്. ആര്‍ട്സ് ക്ലബ് സെക്രട്ടറി സ്ഥാനമാണ് കെ.എസ്.യു വിന് ലഭിക്കുക. ഡെല്‍ന തോമസാണ് ആർട്സ് ക്ലബ് സെക്രട്ടറിയാകുക. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

    എസ്എഫ്ഐ (SFI) സ്ഥാനാര്‍ത്ഥിയായിരുന്ന വിദ്യാര്‍ത്ഥിനി കോളേജില്‍ നിന്നും ടിസി വാങ്ങിപ്പോയ സാഹചര്യത്തില്‍ അവരുടെ നാമനിർദേശപത്രിക അസാധുവായി പ്രഖ്യാപിച്ചതിനേതുടര്‍ന്നാണ് കെ.എസ്.യു സ്ഥാനാര്‍ഥിയായ ഡെല്‍ന തോമസ് ആര്‍ട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് നാടകീയമായി വരുന്നത്.

    37വര്‍ഷത്തിന് ശേഷമായിരിക്കും യൂണിവേഴ്സിറ്റി കോളേജ് യൂണിയനിലെ ജനറൽ സീറ്റിലേക്ക് ഒരു കെ.എസ്.യു പ്രതിനിധി എത്തുക.

    എസ്എഫ്ഐ സ്ഥാനാര്‍ഥിയായിരുന്ന അലൈന ജാസ്മിന്‍ സെയ്ദ് കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് അഡ്മിഷന്‍ നേടിയതിനെ തുടര്‍ന്ന് ടിസി മേടിച്ചിരുന്നു. തുടര്‍ന്ന് എസ്എഫ്ഐ സ്ഥാനാര്‍ഥി കോളേജ് വിദ്യാര്‍ഥി അല്ലാത്തതിനാല്‍ ഇലക്ടറല്‍ റോളില്‍ ഒഴിവാക്കണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടിരുന്നു.

    Also Read-Malampuzha Rescue | മലകയറിയ ബാബുവിനെതിരെ കേസെടുത്തു; വനത്തില്‍ അതിക്രമിച്ച് കടന്നതിന്

    കൂടാതെ സ്ഥാനാര്‍ഥി എന്ന പേരില്‍ കോളേജില്‍ അന്യായമായി പ്രവേശിച്ച് വോട്ട് ചോദിക്കുന്നതില്‍ നിന്ന് വിലക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കെ.എസ്.യു കോളേജ് യുണീറ്റ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പലിനും ഇലക്ഷന്‍ റിട്ടേണിംഗ് ഓഫീസര്‍ക്കും കെ.എസ്.യു കത്ത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു നടപടി സ്വീകരിക്കാതെ വന്നതോടെ ആവശ്യങ്ങള്‍ നടപ്പാക്കുന്നതിനായി റിട്ടേണിംഗ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍വകലാശാലയെ സമീപിച്ചിരുന്നതായി KSU ജില്ലാ സെക്രട്ടറി പീറ്റർ സോളമൻ പത്രക്കുറിപ്പിൽ പറഞ്ഞു.

    Also Read-Dileep | വധഗൂഢാലോചന കേസ് കെട്ടിച്ചമച്ചത്; എഫ്ഐആര്‍ റദ്ദാക്കണമെന്ന് ദിലീപ്

    SFI യ്ക്ക് മേൽക്കൈയുളള യൂണിവേഴ്സിറ്റി കോളേജ് കാമ്പസിൽ മറ്റു വിദ്യാര്‍ഥി സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്യം അനുവദിക്കുന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.
    Published by:Jayesh Krishnan
    First published: