• HOME
  • »
  • NEWS
  • »
  • kerala
  • »
  • THIRUVANANTHAPURAM WOMAN BRUTALLY BEATEN BY NEIGHBORS IN THIRUVANANTHAPURAM

തിരുവനന്തപുരത്ത് യുവതിയെ അയൽക്കാർ ക്രൂരമായി മർദ്ദിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആമിനയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാക്കള്‍ ബഹളമുണ്ടാക്കുന്നത് സംബന്ധിച്ച്‌ അയല്‍വാസികളും ഇവരും തമ്മില്‍ കുറച്ചു ദിവസങ്ങളായി തർക്കമുണ്ടായിരുന്നു

Poonthura

Poonthura

  • Share this:
    തിരുവനന്തപുരം: യുവതിയെ അയൽവാസികൾ ക്രൂരമായി മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. തിരുവനന്തപുരം പൂന്തുറയിലാണ് സംഭവം. വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ ബഹളം ഉണ്ടാക്കുന്നുവെന്നാരോപിച്ചാണ് യുവതിയെ മർദ്ദിച്ചത്. അയൽക്കാർ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് യുവതിയെ വീട്ടില്‍ കയറി ആക്രമിച്ചത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൂന്തുറ സ്വദേശിയായ ആമിനക്കാണ് മര്‍ദനമേറ്റത്. അയല്‍വാസികളായ സുധീര്‍, നൗഷാദ് എന്നിവരാണ് ആമിനയെ മര്‍ദിച്ചത്. മതിലിനോട് ചേര്‍ത്തു നിര്‍ത്തി ആമിനയെ മര്‍ദ്ദിക്കുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ കാണാം.

    ആമിനയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാക്കള്‍ ബഹളമുണ്ടാക്കുന്നത് സംബന്ധിച്ച്‌ അയല്‍വാസികളും ഇവരും തമ്മില്‍ കുറച്ചു ദിവസങ്ങളായി തർക്കമുണ്ടായിരുന്നു. ഇന്നും ഇതേക്കുറിച്ച് വാക്കുതർക്കമുണ്ടായി. ഇതിനൊടുവിലാണ് യുവതിക്കു നേരെ ആക്രമണം ഉണ്ടായത്. ഗേറ്റ് തള്ളിത്തുറന്ന് ആമിനയുടെ വീട്ടിലെത്തിയ യുവാക്കള്‍ ഇവരെ മുടിക്ക് കുത്തിപ്പിടിച്ച്‌ മര്‍ദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ആമിനയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


    ആമിന വീടിന്റെ താഴത്തെ നില രണ്ട് പേര്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. ഞായറാഴ്ച ദിവസമായ ഇന്ന് വാടകക്കാർ ജോലിക്ക് പോയിരുന്നില്ല. ഇന്ന് ഉച്ചയോടെ ഇവിടെ നിന്ന് ബഹളം ഉണ്ടായതോടെയാണ് അയൽക്കാർ ആമിനയെ തെറി വിളിക്കാൻ തുടങ്ങിയത്. ഇതേച്ചൊല്ലി ഇരു കൂട്ടരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. അതിനിടെയാണ് സുധീറും നൗഷാദും വീട്ടിലേക്ക് അതിക്രമിച്ച്‌ കയറി ആമിനയെ മര്‍ദ്ദിച്ചത്. നിലത്തിട്ട് ചവിട്ടുകയും മുടിക്കുത്തിന് പിടിച്ച്‌ വലിക്കുകയും ചെയ്തു. മതിലിൽ ചേർത്തുനിർത്തി മർദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ പൂന്തുറ പൊലീസ് കേസ് എടുത്തു.

    രോഗിയായ അമ്മയെ മര്‍ദിക്കുന്നത് തടഞ്ഞ പതിനൊന്നു കാരനെ കമ്പിവടികൊണ്ട് അടിച്ചു; പിതാവ് അറസ്റ്റില്‍

    രോഗിയായ അമ്മയെ മര്‍ദിക്കുന്നത് തടഞ്ഞ പതിനൊന്നു വയസുകാരനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച പിതാവ് പിടിയില്‍. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മൈനാഗപ്പള്ളി സ്വദേശി റഷീദാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. അമ്മയുടെ പരാതിയില്‍ റഷീദി(37)നെ പൊലീസ് അറസ്റ്റ് ചെയ്തു.

    Also See- അമ്മയുടെ രഹസ്യബന്ധം വാട്സാപ്പ് ചാറ്റുകൾ ചോർത്തി മകൾ കണ്ടെത്തി; ഭീഷണിപ്പെടുത്തി പണം തട്ടി

    പ്രതിയെ ശാസ്താം കോട്ട മുന്‍സിഫല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ തലയില്‍ നാല് തുന്നലുകളുണ്ട്. അടിയും വഴക്കും പതിവാക്കിയ ഇയാളെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് താക്കീത് നല്‍കിയിരുന്നു.

    കളരി അഭ്യസിക്കാന്‍ വന്ന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഗുരുക്കള്‍ അറസ്റ്റില്‍

    കോഴിക്കോട്: കളരി അഭ്യസിക്കാന്‍ വന്ന പതിനാലുകാരിയെ പീഡിപ്പിച്ചതിന് കളരിഗുരുക്കള്‍ അറസ്റ്റില്‍. കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമത്തോട് ചേര്‍ന്നുള്ള കളരി സംഘത്തിലാണ് സംഭവം. പേരാമ്പ്ര പുറ്റംപൊയില്‍ സ്വദേശിയായ ചാമുണ്ടിത്തറമ്മല്‍ മജീന്ദ്രനെ (45) കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

    ആശ്രമത്തിലെ ശ്രീ ശങ്കര വിദ്യാമന്ദിരത്തിലെ ബാലസദനത്തിലാണ് കളരിസംഘം. ഇവിടെയുള്ള മുറിയിലാണ് പീഡനം നടന്നത്. പ്രതിയെ പോക്സോ കേസില്‍ റിമാന്‍ഡ് ചെയ്തു.

    2019ല്‍ പന്ത്രണ്ടുകാരിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സലിങ്ങിന് വിധേയമാക്കുകയായിരുന്നു. അങ്ങിനെയാണ് പീഡനവിവരം പുറത്തറിയുന്നത്.
    Published by:Anuraj GR
    First published:
    )}