• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരം വെമ്പായത്ത് കാണാതായ യുവതിയുടെ മൃതദേഹം ഉപയോഗ ശൂന്യമായ കിണറ്റിൽ

തിരുവനന്തപുരം വെമ്പായത്ത് കാണാതായ യുവതിയുടെ മൃതദേഹം ഉപയോഗ ശൂന്യമായ കിണറ്റിൽ

വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.

  • Last Updated :
  • Share this:
    തിരുവനന്തപുരം: വെമ്പായത്ത് ഉപയോഗ ശൂന്യമായ കിണറ്റിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെമ്പായം വേറ്റിനാട് ശാന്തി മന്ദിരത്തിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

    വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. വേറ്റിനാട് ചന്തയ്ക്ക് സമീപം കുന്നും പുറത്ത് വീട്ടിൽ പത്മാവതിയുടെ മകൾ അനുജയുടേതാണ് മൃതദേഹം.

    യുവതിയെ കാണാനില്ലെന്നു കാട്ടി വീട്ടുകാർ നേരത്തെ പരാതി നൽകിയിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം
    Also Read- കോട്ടയം പാമ്പാടിയിൽ ഏഴു പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

    KSRTC സ്വിഫ്റ്റ് ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

    കോഴിക്കോട്: കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കോഴിക്കോട് ബൈപ്പാസിൽ പന്തീരാങ്കാവിലാണ് അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ മറ്റൊരാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അമിതവേഗത്തിലെത്തിയ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

    Also Read- കോട്ടയം പാമ്പാടിയിൽ യുവതിയെ നായ വീട്ടിൽ കയറി കടിച്ചു; ശരീരത്തില്‍ 38ലെറെ മുറിവുകള്‍

    അപകടത്തിൽ സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മറ്റൊരാളെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ഇയാളെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
    Published by:Naseeba TC
    First published: