ഈ വര്‍ഷത്തെ തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18,19 തീയതികളില്‍ തൃത്താല ചാലിശേരിയില്‍. തദ്ദേശ ഏകോപിത വകുപ്പ് ഫലത്തില്‍ യാഥാര്‍ഥ്യമായതിന് ശേഷമുള്ള ആദ്യ ദിനാഘോഷത്തിനാണ് തൃത്താല വേദിയാകുന്നത്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാരും സെക്രട്ടറിമാരുമാണ് പ്രതിനിധികളായി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ഫെബ്രുവരി 18 ശനിയാഴ്ച രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രി കെ കൃഷ്ണൻ കുട്ടി മുഖ്യാതിഥിയായിരിക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എംപി, മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുക്കും. ചടങ്ങില്‍ ഒരു തദ്ദേശ സ്ഥാപനം, ഒരു ആശയം പദ്ധതിയുടെ ഭാഗമായുള്ള പ്രത്യേക പരിപാടികളുടെ പ്രഖ്യാപനവും, പുതിയ ക്രൂസ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കല്‍ ചടങ്ങും നടക്കും.
ഫെബ്രുവരി 19ന് പ്രതിനിധി സമ്മേളനം ധനമന്ത്രി കെ എൻ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്യും. സ്വരാജ് ട്രോഫി, മഹാത്മാ, മഹാത്മാ അയ്യങ്കാളി പുരസ്കാര വിതരണത്തോടെ ദിനാഘോഷത്തിന് സമാപനമാകും.
കെ സ്മാര്‍ട്ട് പൈലറ്റ് പദ്ധതി ഉദ്ഘാടനം സര്‍ക്കാരിന്റെ നൂറുദിനാഘോഷങ്ങളുടെ ഭാഗമായി നടക്കും. ഈ നൂറു ദിവസം കൊണ്ടുതന്നെ എല്ലാ നഗരസഭകളിലേക്കും കെ സ്മാര്‍ട്ട് വ്യാപിപ്പിക്കും. ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും, 24 മണിക്കൂറും സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സൗകര്യമാണ് ലക്ഷ്യമിടുന്നത്.
സ്വരാജ് ട്രോഫി – സംസ്ഥാന തലത്തിലെ പുരസ്കാരങ്ങൾ ഒന്നാം സമ്മാനം 50 ലക്ഷം, രണ്ടാം സമ്മാനം 40 ലക്ഷം, മൂന്നാം സമ്മാനം 30 ലക്ഷം രൂപയുമാണ്. ജില്ലാ തലത്തിൽ 20 ലക്ഷം, 10 ലക്ഷം സമ്മാനത്തുക.
അവാര്‍ഡുകള്‍
സ്വരാജ് ട്രോഫി 2021-22
ജില്ല പഞ്ചായത്ത്
ഒന്നാം സ്ഥാനം -കൊല്ലം
രണ്ടാം സ്ഥാനം- കണ്ണുർ
ഗ്രാമ പഞ്ചായത്ത് –സംസ്ഥാനതലം
ഗ്രാമപഞ്ചായത്ത് –ജില്ലതലം
ജില്ലതലം | ഒന്നാം സ്ഥാനം | രണ്ടാം സ്ഥാനം |
തിരുവനന്തപുരം | ഉഴമലയ്ക്കൽ | മംഗലപുരം |
കൊല്ലം | പടിഞ്ഞാറെ കല്ലട | ശാസ്താംകോട്ട |
പത്തനംതിട്ട | തുമ്പമൺ | ഇരവിപേരുർ |
ആലപ്പുഴ | മുട്ടാർ | കാർത്തികപള്ളി |
കോട്ടയം | തിരുവാർപ്പ് | എലിക്കുളം |
ഏറണാകുളം | രായമംഗലം | പാലക്കുഴ |
ഇടുക്കി | വെള്ളത്തുവൽ | ചക്കുപള്ളം |
തൃശ്ശുർ | ഇലവള്ളി | കൊരട്ടി |
പാലക്കാട് | വെള്ളിനേഴി | ശ്രീകൃഷ്ണപുരം |
മലപ്പുറം | എടപ്പാൾ | ആനക്കയം |
കോഴിക്കോട് | മരുതോങ്കര | ചേമഞ്ചേരി |
വയനാട് | മീനങ്ങാടി | നൂൽപ്പുഴ |
കണ്ണുർ | കതിരുർ | കരിവെള്ളുർ പെരളം |
കാസറഗോഡ് | ബേഡഡുക്ക | വലിയപറമ്പ |
ബ്ലോക്ക് പഞ്ചായത്ത് – സംസ്ഥാന തലം
മികച്ച മുന്‍സിപ്പാലിറ്റി സംസ്ഥാനതലം
മികച്ച മുന്‍സിപ്പല്‍ കോര്പ്പറേഷന്
തിരുവനന്തപുരം നഗരസഭ
മഹാത്മാ പുരസ്ക്കാരം – മികച്ച ബ്ലോക്ക് പഞ്ചായത്ത് (സംസ്ഥാനതലം)
മഹാത്മാ പുരസ്ക്കാരം – മികച്ച ഗ്രാമ പഞ്ചായത്ത് (സംസ്ഥാനതലം)
മഹാത്മാ പുരസ്ക്കാരം – മികച്ച ഗ്രാമ പഞ്ചായത്ത് (ജില്ലാതലം)
ജില്ലാതലം | ഒന്നാം സ്ഥാനം | രണ്ടാം സ്ഥാനം |
തിരുവനന്തപുരം | കള്ളിക്കാട് | അമ്പൂരി |
കൊല്ലം | ശൂരനാട് നോര്‍ത്ത് | ഓച്ചിറ |
പത്തനംതിട്ട | മൈലപ്ര | കൊടുമണ്‍ |
ആലപ്പുഴ | കരുവാറ്റ | തുറവൂര്‍ |
കോട്ടയം | ചെമ്പ് | ടി.വി. പുരം |
എറണാകുളം | കുന്നുകര (രണ്ട് ഒന്നാം സ്ഥാനങ്ങള്‍)തിരുമാറാടി (രണ്ട് ഒന്നാം സ്ഥാനങ്ങള്‍) | കരുമല്ലൂര്‍ |
തൃശ്ശൂര്‍ | അതിരപ്പള്ളി | പാഞ്ഞാള്‍ |
പാലക്കാട് | അഗളി | ഷോളയൂര്‍ |
മലപ്പുറം | എടപ്പാള്‍ | കണ്ണമംഗലം |
കോഴിക്കോട് | കോഴിക്കോട്1. മാവൂര്‍ | കായക്കൊടി (മൂന്ന് രണ്ടാം സ്ഥാനക്കാര്‍)2. മരുതോങ്കര (മൂന്ന് രണ്ടാം സ്ഥാനക്കാര്‍)2.ചക്കിട്ടപ്പാറ (മൂന്ന് രണ്ടാം സ്ഥാനക്കാര്‍) |
വയനാട് | എടവക | പൊഴുതന |
കണ്ണൂര്‍ | 1. കാങ്കോല്‍-ആലപ്പടമ്പ് | കതിരൂര്‍ |
കാസർകോട് | പട്ന്ന | മടിക്കൈ |
മഹാത്മാ അയ്യങ്കാളി പുരസ്കാരം – കോര്പ്പറേഷന് (സംസ്ഥാന തലം)
മഹാത്മാ അയ്യങ്കാളി പുരസ്കാരം – മുനിസിപ്പാലിറ്റി (സംസ്ഥാന തലം)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.