തിരുവനന്തപുരം: കത്തിക്കുത്തിനെ തുടര്‍ന്ന് അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വീണ്ടും തുറന്നു. പത്തു ദിവസത്തിന് ശേഷമാണ് കോളജ് തുറക്കുന്നത്. പൊലീസിന്റെ കനത്ത സുരക്ഷയിലാണ് കോളജും പരിസരവുമുള്ളത്. തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ളവ പരിശോധിച്ച ശേഷമാണ് കുട്ടികളെ കടത്തിവിടുന്നത്.
യൂണിവേഴ്സിറ്റി കോളജിന്റെ പുതിയ പ്രിന്‍സിപ്പാളായി ഡോ. സി സി ബാബു ഇന്ന് ചുമതലയേല്‍ക്കും. അതേസമയം കെഎസ്യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസ സമരം തുടരുകയാണ്. കെഎസ്യു പ്രതിഷേധം കണക്കിലെടുത്താണ് കോളജിനു മുന്നില്‍ കനത്ത സുരക്ഷയൊരുക്കിയിരിക്കുന്നത്.
Also Read: പാർട്ടിക്കാർക്ക് വിഷമമുണ്ടാകാം; പ്രസിഡണ്ടിന്റെ വാക്കാണ് വലുത്; കാറു വേണ്ടന്ന് രമ്യ ഹരിദാസ്
കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡണ്ടും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചെന്ന കേസിന് പിന്നാലെ ഒന്നാം പ്രതിയുടെ വീട്ടില്‍ നിന്ന ഉത്തരകടലാസുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തുവന്നത് വന്‍വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. സംഭവങ്ങള്‍ക്ക് പിന്നാലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പരിച്ചുവിടുകയും ആറു പേരെ പുറത്താക്കുകയും ചെയ്തിരുന്നു.
കുത്തേറ്റ അഖിലിനെയും ഉള്‍പ്പെടുത്തിയാണ് എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളേജില്‍ പുതിയ കമ്മിറ്റി രൂപീകരിച്ചത്. യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ വരെ ഇടപെടുകയും ചെയ്തതിനു പിന്നാലെയാണ് വീണ്ടും തുറന്നിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: SFI university college, University college, University college SFI