• HOME
  • »
  • NEWS
  • »
  • kerala
  • »
  • THIRUVANCHOOR GROUP WILL LEAD DCC IN KOTTAYAM KM TV

സ്വന്തം തട്ടകത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നോമിനി പുറത്ത്; ഇനി കോട്ടയത്ത് ഡിസിസിയെ തിരുവഞ്ചൂര്‍ ഗ്രൂപ്പ് നയിക്കും

എ ഗ്രൂപ്പില്‍ തന്നെ ആണെങ്കിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നോമിനി ആയാണ് നാട്ടകം സുരേഷ് ഡിസിസി പ്രസിഡന്റ് ആകുന്നത്

  • Share this:
ഡിസിസി അധ്യക്ഷ സ്ഥാനത്ത് ഉമ്മന്‍ചാണ്ടിയുടെ നോമിനി പരിഗണിക്കപ്പെട്ടില്ല എന്നതാണ് കോട്ടയത്തെ രാഷ്ട്രീയത്തില്‍ നിര്‍ണായകമായത്.എ ഗ്രൂപ്പില്‍ തന്നെ ആണെങ്കിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നോമിനി ആയാണ് നാട്ടകം സുരേഷ് ഡിസിസി പ്രസിഡന്റ് ആകുന്നത്. ഇതോടെ എ ഗ്രൂപ്പിലെ കടുത്ത ഭിന്നത കൂടിയാണ് പുറത്ത് വരുന്നത്.

കോട്ടയത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എല്ലാം ഉമ്മന്‍ചാണ്ടി ആയിരുന്നു. അതിലൊരു മാറ്റം വന്നു എന്നതാണ് ഈ ഡി സി സി പുനഃസംഘടന വ്യക്തമാക്കുന്നത്. ജില്ലാ ജനറല്‍ സെക്രട്ടറി ആയ യൂജിന്‍ തോമസിന്റെ പേരായിരുന്നു ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചത്. ആ പേര് തള്ളപ്പെട്ടതോടെ യൂജിനു പകരം സാമുദായിക സമവാക്യം കൂടി പരിഗണിച്ച് നിര്‍ദ്ദേശിച്ച ഫില്‍സണ്‍ മാത്യൂസും പട്ടികക്ക് പുറത്ത് പോയി എന്നതാണ് ഉമ്മന്‍ചാണ്ടി ക്യാമ്പിനേറ്റ കടുത്ത തിരിച്ചടി.

ഒടുവില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നോമിനിയായി നാട്ടകം സുരേഷ് ഡിസിസിയുടെ നേതൃപദവി യിലേക്ക് എത്തി എന്നതും ഉമ്മന്‍ചാണ്ടി പക്ഷത്തിനു കടുത്ത ക്ഷീണം ആണ്.

യൂജിന്‍ തോമസിനെ തള്ളി നാട്ടകം സുരേഷ് ഡിസിസി അധ്യക്ഷന്‍ പദവിയിലെത്തി എന്നതല്ല കോട്ടയത്ത് ഏറ്റവും ശ്രദ്ധേയമായ ചര്‍ച്ചാവിഷയം. ജില്ലയില്‍ എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ഉണ്ടായ കടുത്ത മത്സരത്തിന്റെ ചിത്രംകൂടിയാണ് ഇതില്‍ തെളിഞ്ഞുവരുന്നത്. ഡിസിസി പുനസംഘടനയില്‍, കേരളത്തിലെ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് ഉമ്മന്‍ചാണ്ടി തന്റെ ജന്മനാട്ടില്‍ നിര്‍ദ്ദേശിച്ച പേരുപോലും പരിഗണിക്കപ്പെട്ടിട്ടില്ല എന്നത് സംസ്ഥാന രാഷ്ട്രീയത്തിലും ഉമ്മന്‍ ചാണ്ടി ക്യാമ്പിനെ കടുത്ത വിഷമവൃത്തത്തില്‍ ആക്കിയിട്ടുണ്ട്.

അതോടൊപ്പം തന്നെ കെ സി വേണുഗോപാലും ആയി ഉള്ള അടുപ്പവും നാട്ടകം സുരേഷിന് ഗുണമായി എന്നത് മറ്റൊരു ഘടകമാണ്. ഇതുവരെ കണ്ട ഗ്രൂപ്പ് രാഷ്ട്രീയം ആകില്ല ഇനി കോട്ടയത്ത് ഉണ്ടാക്കുക എന്നതും ഇതോടെ വ്യക്തമായി കഴിഞ്ഞു.

ക്രൈസ്തവ വോട്ടുകള്‍ തിരികെ പിടിക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസിന് ഇനി എങ്ങനെ സഭകളുടെ പ്രീതി നേടാന്‍ കഴിയുമെന്നത് കാത്തിരുന്നു കാണണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി ഏറെ പിന്നില്‍ പോയ യാക്കോബായ സഭ കേന്ദ്രങ്ങള്‍ പുതുപ്പള്ളി മണ്ഡലത്തില്‍ ഉണ്ടായിരുന്നു. ഈ വോട്ടുകള്‍ തിരികെ എത്തിക്കുന്നതിനാണ് ഫില്‍സണ്‍ മാത്യുസിനെ ഡിസിസി അധ്യക്ഷന്‍ ആക്കാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചതെങ്കിലും വിജയിച്ചില്ല എന്നതാണ് ശ്രദ്ധേയം.

സമീപകാല രാഷ്ട്രീയത്തില്‍ ജില്ലയില്‍ ക്രൈസ്തവ സഭയില്‍ നിന്ന് പുറത്തു നിന്നൊരാള്‍ ഡിസിസി അധ്യക്ഷന്‍ ആകുന്നു എന്നതും പ്രധാനമാണ്. എന്നാല്‍ ജോസ് കെ മാണി മുന്നണി വിട്ടതോടെ ചിലയിടങ്ങളിലെങ്കിലും കൈമോശം വന്ന ക്രൈസ്തവ വോട്ടുകള്‍ തിരികെ പിടിക്കുക നാട്ടകം സുരേഷിന് മുന്നിലെ കടുത്ത വെല്ലുവിളിയാണ്.

കോട്ടയത്ത് എ ഗ്രൂപ്പ് നെടുകെ പിളര്‍ന്നു പോകുന്നു എന്നതും വരും ദിവസങ്ങളില്‍ ചര്‍ച്ചയാകും. കൂടുതല്‍ പേര്‍ എ ഗ്രൂപ്പില്‍ നിന്ന് തിരുവഞ്ചൂരിനൊപ്പം എത്തിയാല്‍ അത്ഭുതപ്പെടാനില്ല. നേരത്തെ കെ സുധാകരനെ കെപിസിസി അധ്യക്ഷന്‍ ആക്കി പ്രഖ്യാപിച്ചപ്പോള്‍ ആദ്യം ഓടിയെത്തി അഭിനന്ദിച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആയിരുന്നു. അന്നുമുതല്‍ തിരുവഞ്ചൂരിന്റെ ഗ്രൂപ്പ് മാറ്റം ചര്‍ച്ചയായിരുന്നു.

ഡിസിസി അധ്യക്ഷ സ്ഥാനത്ത് ഉമ്മന്‍ചാണ്ടിയുടെ നോമിനി പരിഗണിക്കപ്പെട്ടില്ല എന്നതാണ് കോട്ടയത്തെ രാഷ്ട്രീയത്തില്‍ നിര്‍ണായകമായത്.എ ഗ്രൂപ്പില്‍ തന്നെ ആണെങ്കിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നോമിനി ആയാണ് നാട്ടകം സുരേഷ് ഡിസിസി പ്രസിഡന്റ് ആകുന്നത്. ഇതോടെ എ ഗ്രൂപ്പിലെ കടുത്ത ഭിന്നത കൂടിയാണ് പുറത്ത് വരുന്നത്.

കോട്ടയത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എല്ലാം ഉമ്മന്‍ചാണ്ടി ആയിരുന്നു. അതിലൊരു മാറ്റം വന്നു എന്നതാണ് ഈ ഡി സി സി പുനഃസംഘടന വ്യക്തമാക്കുന്നത്. ജില്ലാ ജനറല്‍ സെക്രട്ടറി ആയ യൂജിന്‍ തോമസിന്റെ പേരായിരുന്നു ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചത്. ആ പേര് തള്ളപ്പെട്ടതോടെ
യൂജിനു പകരം സാമുദായിക സമവാക്യം കൂടി പരിഗണിച്ച് നിര്‍ദ്ദേശിച്ച ഫില്‍സണ്‍ മാത്യൂസും പട്ടികക്ക് പുറത്ത് പോയി എന്നതാണ് ഉമ്മന്‍ചാണ്ടി ക്യാമ്പിനേറ്റ കടുത്ത തിരിച്ചടി.

ഒടുവില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നോമിനിയായി നാട്ടകം സുരേഷ് ഡിസിസിയുടെ നേതൃപദവി യിലേക്ക് എത്തി എന്നതും ഉമ്മന്‍ചാണ്ടി പക്ഷത്തിനു കടുത്ത ക്ഷീണം ആണ്.

യൂജിന്‍ തോമസിനെ തള്ളി നാട്ടകം സുരേഷ് ഡിസിസി അധ്യക്ഷന്‍ പദവിയിലെത്തി എന്നതല്ല കോട്ടയത്ത് ഏറ്റവും ശ്രദ്ധേയമായ ചര്‍ച്ചാവിഷയം. ജില്ലയില്‍ എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ഉണ്ടായ കടുത്ത മത്സരത്തിന്റെ ചിത്രംകൂടിയാണ് ഇതില്‍ തെളിഞ്ഞുവരുന്നത്. ഡിസിസി പുനസംഘടനയില്‍, കേരളത്തിലെ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് ഉമ്മന്‍ചാണ്ടി തന്റെ ജന്മനാട്ടില്‍ നിര്‍ദ്ദേശിച്ച പേരുപോലും പരിഗണിക്കപ്പെട്ടിട്ടില്ല എന്നത് സംസ്ഥാന രാഷ്ട്രീയത്തിലും ഉമ്മന്‍ ചാണ്ടി ക്യാമ്പിനെ കടുത്ത വിഷമവൃത്തത്തില്‍ ആക്കിയിട്ടുണ്ട്.

അതോടൊപ്പം തന്നെ കെ സി വേണുഗോപാലും ആയി ഉള്ള അടുപ്പവും നാട്ടകം സുരേഷിന് ഗുണമായി എന്നത് മറ്റൊരു ഘടകമാണ്. ഇതുവരെ കണ്ട ഗ്രൂപ്പ് രാഷ്ട്രീയം ആകില്ല ഇനി കോട്ടയത്ത് ഉണ്ടാക്കുക എന്നതും ഇതോടെ വ്യക്തമായി കഴിഞ്ഞു.

ക്രൈസ്തവ വോട്ടുകള്‍ തിരികെ പിടിക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസിന് ഇനി എങ്ങനെ സഭകളുടെ പ്രീതി നേടാന്‍ കഴിയുമെന്നത് കാത്തിരുന്നു കാണണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി ഏറെ പിന്നില്‍ പോയ യാക്കോബായ സഭ കേന്ദ്രങ്ങള്‍ പുതുപ്പള്ളി മണ്ഡലത്തില്‍ ഉണ്ടായിരുന്നു. ഈ വോട്ടുകള്‍ തിരികെ എത്തിക്കുന്നതിനാണ് ഫില്‍സണ്‍ മാത്യുസിനെ ഡിസിസി അധ്യക്ഷന്‍ ആക്കാന്‍ ഉമ്മന്‍ചാണ്ടി തീരുമാനിച്ചതെങ്കിലും വിജയിച്ചില്ല എന്നതാണ് ശ്രദ്ധേയം.

സമീപകാല രാഷ്ട്രീയത്തില്‍ ജില്ലയില്‍ ക്രൈസ്തവ സഭയില്‍ നിന്ന് പുറത്തു നിന്നൊരാള്‍ ഡിസിസി അധ്യക്ഷന്‍ ആകുന്നു എന്നതും പ്രധാനമാണ്. എന്നാല്‍ ജോസ് കെ മാണി മുന്നണി വിട്ടതോടെ ചിലയിടങ്ങളിലെങ്കിലും കൈമോശം വന്ന ക്രൈസ്തവ വോട്ടുകള്‍ തിരികെ പിടിക്കുക നാട്ടകം സുരേഷിന് മുന്നിലെ കടുത്ത വെല്ലുവിളിയാണ്.

കോട്ടയത്ത് എ ഗ്രൂപ്പ് നെടുകെ പിളര്‍ന്നു പോകുന്നു എന്നതും വരും ദിവസങ്ങളില്‍ ചര്‍ച്ചയാകും. കൂടുതല്‍ പേര്‍ എ ഗ്രൂപ്പില്‍ നിന്ന് തിരുവഞ്ചൂരിനൊപ്പം എത്തിയാല്‍ അത്ഭുതപ്പെടാനില്ല. നേരത്തെ കെ സുധാകരനെ കെപിസിസി അധ്യക്ഷന്‍ ആക്കി പ്രഖ്യാപിച്ചപ്പോള്‍ ആദ്യം ഓടിയെത്തി അഭിനന്ദിച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആയിരുന്നു. അന്നുമുതല്‍ തിരുവഞ്ചൂരിന്റെ ഗ്രൂപ്പ് മാറ്റം ചര്‍ച്ചയായിരുന്നു.
Published by:Karthika M
First published:
)}