നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പരിഭവിച്ചവർക്കെതിരെ നേതൃത്വത്തിനൊപ്പം തിരുവഞ്ചൂർ; 'പാർട്ടിയെ വെന്റിലേറ്ററിലേക്ക് കൊണ്ടുപോകുന്ന പ്രവർത്തനങ്ങൾ പാടില്ല'

  പരിഭവിച്ചവർക്കെതിരെ നേതൃത്വത്തിനൊപ്പം തിരുവഞ്ചൂർ; 'പാർട്ടിയെ വെന്റിലേറ്ററിലേക്ക് കൊണ്ടുപോകുന്ന പ്രവർത്തനങ്ങൾ പാടില്ല'

  ഉമ്മൻചാണ്ടിയുടെ ഏറ്റവും അടുപ്പക്കാരനായ  തിരുവഞ്ചൂർ രാധാകൃഷ്ണൻ  തന്റെ ഗ്രൂപ്പ് മാറ്റം കൂടിയാണ് ഇന്നത്തെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.

  തിരുവഞ്ചൂർ രാധാകൃഷ്ണൻ

  തിരുവഞ്ചൂർ രാധാകൃഷ്ണൻ

  • Share this:
  കോട്ടയം: ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. സമീപകാലത്ത് ആദ്യമായി സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി ഉമ്മൻചാണ്ടി രംഗത്തുവന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിയാണ്  മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം.

  ഉമ്മൻചാണ്ടിയുടെ ഏറ്റവും അടുപ്പക്കാരനായ  തിരുവഞ്ചൂർ രാധാകൃഷ്ണൻ  തന്റെ ഗ്രൂപ്പ് മാറ്റം കൂടിയാണ് ഇന്നത്തെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്. പാർട്ടിയിൽ കൃത്യമായ ചർച്ച നടക്കാതെയാണ് ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചത് എന്ന ഉമ്മൻചാണ്ടിയുടെ പ്രതികരണത്തോട്  പൂർണ്ണമായും അനുകൂലിച്ചാണ് കെ സി ജോസഫ് മറുപടി പറഞ്ഞത്. എന്നാൽ  സാധാരണ നിലയ്ക്ക് ഉമ്മൻചാണ്ടിയെ പൂർണമായും പിന്തുണയ്ക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്ന് അതിന് മുതിർന്നില്ല എന്നതാണ് ശ്രദ്ധേയം.

  ഉമ്മൻചാണ്ടിയുടെ അഭിപ്രായങ്ങൾ പരിഗണിക്കണം എന്ന് ഒറ്റവാക്കിൽ ആണ് തിരുവഞ്ചൂർ ആദ്യ പ്രതികരണം നടത്തുന്നത്. എന്നാൽ അതിന് പിന്നാലെ ഉള്ള വാചകങ്ങളാണ് ഏറ്റവും ശ്രദ്ധേയം. പരസ്യ പ്രതികരണങ്ങളെ പൊതുവേ തള്ളിപ്പറഞ്ഞ് ഉമ്മൻചാണ്ടിയെ കൂടി പരോക്ഷമായി തിരുവഞ്ചൂർ ആ പട്ടികയിൽ പെടുത്തുകയാണ്. കോൺഗ്രസിനെ സ്നേഹിക്കുന്ന കേരളത്തിലെ പ്രവർത്തകർ  അത് അംഗീകരിക്കില്ല എന്നാണ് തിരുവഞ്ചൂർ അതിനെ തള്ളിപ്പറയാൻ ഉപയോഗിക്കുന്ന ന്യായം.
  Also Read-ഡിസിസി പുനസംഘടന: പ്രതിഷേധം പരസ്യമാക്കി ഉമ്മൻചാണ്ടി; അച്ചടക്ക നടപടിയിലും ജനാധിപത്യമില്ല

  ചർച്ച നടന്നിട്ടില്ല എന്ന് ഉമ്മൻചാണ്ടി തുറന്നു പറയുമ്പോൾ  ചർച്ച നടന്നോ ഇല്ലയോ എന്ന് തനിക്ക് അറിയുന്ന കാര്യമല്ല എന്നും തനിക്ക് ഇക്കാര്യത്തിൽ ഒരു സാധാരണ പ്രവർത്തകന്റെ അറിവും മാത്രമാണ് ഉള്ളത് എന്നു പറഞ്ഞു തിരുവഞ്ചൂർ ഒഴിഞ്ഞുമാറുന്നു.

  സംസ്ഥാന നേതൃത്വത്തിനെതിരെ ആണ് ഉമ്മൻചാണ്ടി രൂക്ഷവിമർശനം പ്രധാനമായും ഉന്നയിച്ചത്. എന്നാൽ ചർച്ചകളുടെ പൂർണ്ണമായ ഉത്തരവാദിത്വം ഹൈക്കമാൻഡിന് മുകളിൽ വെക്കുകയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ചർച്ച നടന്നു ഇല്ലയോ എന്നത് ഹൈക്കമാൻഡിന് ആണ് ആണ് അറിയുന്നത് എന്ന് തിരുവഞ്ചൂർ ചൂണ്ടിക്കാട്ടുന്നു. ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക ഹൈക്കമാൻഡിന് ഉമ്മൻ‌ചാണ്ടി കൊടുത്തിട്ടുണ്ടോ ഇല്ലയോ എന്നതിൽ അറിവില്ല എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു.

  Also Read-മലപ്പുറത്ത് കോൺഗ്രസ് തലപ്പത്ത് വി.എസ് ജോയ്; മാറിയത് ഗ്രൂപ്പ് സമവാക്യങ്ങൾ

  ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാനാണ് പുതിയ തീരുമാനം. കോൺഗ്രസിനെ സ്നേഹിക്കുന്നവർ ഇപ്പോൾ വിവാദമുണ്ടാക്കാൻ ആഗ്രഹിക്കില്ല എന്നും പറഞ്ഞ് പരസ്യ പ്രതികരണങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ പൂർണമായും തള്ളിക്കളയുന്നു. വിവാദത്തിലൂടെ അല്ല അഭിപ്രായങ്ങൾ പറയേണ്ടത് എന്നും പറഞ്ഞു ലളിതമായ ഭാഷയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻചാണ്ടിയുടെ നിലപാടുകളെ പരോക്ഷമായി തള്ളിപ്പറയുകയാണ്.

  പാർട്ടിയിലെ അച്ചടക്കനടപടിക്ക് എതിരെയും ഉമ്മൻചാണ്ടി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിലും തിരുവഞ്ചൂർ രാധാകൃഷ്ണൻ ഒഴിഞ്ഞുമാറുകയാണ്. ഉമ്മൻ ചാണ്ടിയുടെ അഭിപ്രായം ആവർത്തിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ തയ്യാറായില്ല. അച്ചടക്ക നടപടി എടുത്തത് എന്തുകൊണ്ട് എന്ന് താൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് നേരിട്ട് ചോദിക്കും എന്ന് തിരുവഞ്ചൂർ പറയുന്നു. എന്നാൽ വ്യക്തിപരമായ വിവരം ലഭിക്കുന്നതിനുവേണ്ടിയാണ് താൻ ഇക്കാര്യം ചോദിക്കുന്നത് എന്നുപറഞ്ഞ് ഈ വിഷയത്തെ ലളിത വൽക്കരിക്കാനും തിരുവഞ്ചൂർ തയ്യാറായി.കോൺഗ്രസിൽ അഭിപ്രായങ്ങൾ പറയാൻ സംവിധാനമുണ്ട്.

  അതുവഴി പോകണം. ഇപ്പോഴത്തെ വിവാദത്തിൽ ഭാഗം പിടിക്കാൻ ഇല്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. പാർട്ടിയെ വെൻറിലേറ്ററിലേക്ക് കൊണ്ടു പോകുന്ന പ്രവർത്തനങ്ങളും പ്രതികരണങ്ങളും ഉണ്ടായിക്കൂടാ എന്നുപറഞ്ഞ് സംസ്ഥാന നേതൃത്വത്തെ പിന്തുണയ്ക്കുകയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.ഏതായാലും തിരുവഞ്ചൂരിന്റെ ഇക്കാര്യത്തിലെ പ്രതികരണം  പുതിയ ചേരിതിരിവുകൾ വ്യക്തമാക്കുന്നത് കൂടി ആയി.
  Published by:Naseeba TC
  First published: