• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിദേശ മദ്യ കമ്പനികളുമായി കള്ളക്കളി; അഴിമതി ആരോപണവുമായി തിരുവഞ്ചൂര്‍

വിദേശ മദ്യ കമ്പനികളുമായി കള്ളക്കളി; അഴിമതി ആരോപണവുമായി തിരുവഞ്ചൂര്‍

thiruvanchoor radhakrishnan

thiruvanchoor radhakrishnan

  • Last Updated :
  • Share this:
    തിരുവനന്തപുരം: ബ്രൂവറിക്കു പിന്നാലെ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വിദേശ നിര്‍മ്മിത വിദേശ മദ്യം ബിവറേജസ് വഴി വില്‍ക്കാനുള്ള അനുമതി നല്‍കിയതില്‍ അഴിമതി നടന്നെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം.

    ബ്രൂവറി അഴിമതിക്ക് ശേഷം നടന്ന ഏറ്റവും വലിയ അഴിമതിയാണ് വിദേശ നിര്‍മ്മിത വിദേശ മദ്യം ബിയര്‍ പാര്‍ലറുകള്‍ വഴിയും ബിവറേജസ് ഔട്ടലറ്റുകള്‍ വഴിയും കൊടുക്കാനുള്ള തീരുമാനമെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു.

    Also Read 'കുടുംബസമേതം കന്നിപ്പറക്കൽ സർക്കാർ ചിലവിൽ'

    മന്ത്രിസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് മദ്യകമ്പനികള്‍ക്ക് അനുമതി നല്‍കിയത്. കോടികളുടെ അഴിമതിയാണ് ഇതിനു പിന്നില്‍ നടന്നത്. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

    Also Read ബ്രൂവറിയിൽ കള്ളക്കളി പുറത്ത്; ആദ്യം അപേക്ഷ നിരസിച്ച കമ്പനിക്ക് രണ്ടുമാസം കഴിഞ്ഞ് അനുമതി

    വിദേശത്തെ മദ്യമാഫിയയെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ കളളക്കളി നടത്തിയിരിക്കുകയാണ്. വിദേശകമ്പനികളുമായി രഹസ്യ ഇടപാട് നടന്നിട്ടുണ്ട്. എത്രകോടിയുടേതാണ് ഈ ഇടപാടെന്ന് പുറത്തുവരണം. കേരളത്തെ മദ്യത്തില്‍ മുക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.



     

     
    First published: