HOME » NEWS » Kerala » THIRUVANCHOOR RADHAKRISHNAN SUPPORTS FOREST OFFICIALS JK TV

മരം മുറി കേസ്; വനംവകുപ്പ് ഉദ്യോഗസ്ഥരെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

വനം ഉദ്യോഗസ്ഥരെ മാത്രം പ്രതിക്കൂട്ടിലാക്കാൻ ഉള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഉദ്യോഗസ്ഥരുടെ തലയിൽ വച്ച് രക്ഷപ്പെടാനാകില്ല എന്നും തിരുവഞ്ചൂർ പറഞ്ഞു.

News18 Malayalam | news18-malayalam
Updated: June 14, 2021, 7:38 PM IST
മരം മുറി കേസ്; വനംവകുപ്പ് ഉദ്യോഗസ്ഥരെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ
thiruvanchoor radhakrishnan
  • Share this:
കോട്ടയം: മുട്ടിൽ മരംമുറി കേസും സംസ്ഥാനത്തൊട്ടാകെ ഉള്ള മറ്റു മരം മുറി കേസുകളും  സർക്കാറിനെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് സാഹചര്യത്തിലാണ്  മുൻ വനം വകുപ്പ് മന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ പിന്തുണച്ച് രംഗത്തെത്തിയത്. വിവാദ ഉത്തരവിനു പിന്നിൽ റവന്യൂവകുപ്പ് ആണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വനംവകുപ്പ് ഉദ്യോഗസ്ഥർ പല തട്ടുകളിലും വിയോജനക്കുറിപ്പ് എഴുതിയിരുന്നതായി തനിക്ക് അറിയാം എന്നും തിരുവഞ്ചൂർ പറയുന്നു. ഏതൊക്കെ ഉദ്യോഗസ്ഥർ എന്ന് പറഞ്ഞു അവരെ സർക്കാറിനെതിരെ തിരിക്കാൻ ഞാനില്ല. ജില്ലാ കളക്ടർമാരും ഇക്കാര്യത്തിൽ വിയോജനക്കുറിപ്പ് എഴുതിയിട്ടുണ്ട്. വനം ഉദ്യോഗസ്ഥരെ മാത്രം പ്രതിക്കൂട്ടിലാക്കാൻ ഉള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഉദ്യോഗസ്ഥരുടെ തലയിൽ വച്ച് രക്ഷപ്പെടാനാകില്ല എന്നും തിരുവഞ്ചൂർ പറഞ്ഞു.

Also Read-നിയന്ത്രണങ്ങള്‍ തുടരുന്നതിനോടൊപ്പം ഇളവുകള്‍ നല്‍കി ജനജീവിതം സുഗമമാക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

റവന്യു സെക്രട്ടറി ജയതിലക് ഐ എ എസ് ഇറക്കിയ ഉത്തരവാണ് നിർണായകമായത്. എന്നാൽ ഇതിൽ ജയതിലക് മാത്രമാണോ പിന്നിൽ എന്ന് സംശയമുണ്ട്. അദ്ദേഹത്തിന് മുകളിൽ സമ്മർദ്ദം ഉണ്ടായിരുന്നോ എന്നും സംശയിക്കുന്നു. ഇക്കാര്യത്തിൽ നിലവിലെ അന്വേഷണം പോരാ എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നു. കേവലം സാമ്പത്തികമായി നഷ്ടം മാത്രമല്ല ഉണ്ടായത്. കേരളം 54% ട്രീ കവറേജ് ഉള്ള സംസ്ഥാനമാണ്. 1950ലെ വനനിയമം അനുസരിച്ച് വെട്ടാൻ പാടില്ലാത്ത അമൂല്യമായ മരങ്ങളാണ് മുറിച്ചു മാറ്റപ്പെട്ടത്. ഇതിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്നതിനാൽ ഹരിത ട്രൈബ്യൂണൽ ഇടപെടണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെടുന്നു.

ഉത്തരവ് കൊണ്ട് മാത്രം മുറിക്കാൻ ആവില്ല
സർക്കാർ ഉദ്യോഗസ്ഥൻ ഒരു ഉത്തരവ് ഇറക്കി അതുകൊണ്ട് മാത്രം ഈ മരം മുറി സാധ്യമല്ല. വന നിയമം അട്ടിമറിച്ച്  ഉത്തരവിറക്കാൻ ആവില്ല. നിയമ - വനം വകുപ്പുകളുടെ അനുമതിയില്ലാതെ ഇറക്കിയ ഉത്തരവ് ദുരൂഹമാണെന്നും  മുൻ വനംമന്ത്രി ചൂണ്ടിക്കാട്ടുന്നു.

Also Read-ലോക്ഡൗണ്‍ രീതിയില്‍ മാറ്റം വരുത്തും; രോഗവ്യാപന തീവ്രതയ്ക്കനുസരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തും; മുഖ്യമന്ത്രി

പിന്നിൽ നിഗൂഢ ലക്ഷ്യം
മരം മുറികൾ നടന്നത് നിർണായകമായ മൂന്നു പ്രദേശങ്ങളിലാണ്. മൂന്നാർ ഡിവിഷനു കീഴിലെ നേര്യമംഗലം, തൃശ്ശൂർ ഡിവിഷനു കീഴിലെ മച്ചാട്, വയനാട് എന്നീ മൂന്നു പ്രദേശങ്ങളിലും മുന്നൂറോളം വർഷങ്ങൾ പഴക്കമുള്ള ഈട്ടിത്തടികൾ ആണ് ഉള്ളത്.

മൂന്നു മാസങ്ങൾ കൊണ്ട് 1250 മരങ്ങൾ ആണ് ഇവിടെ മുറിച്ചത്.പാലക്കാട് പോലുള്ള മേഖലകളിലെ മരം മുറിച്ചിട്ടും ഇല്ല. ഉത്തരവിറക്കിയവർക്ക് കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് തിരുവഞ്ചൂർ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെയാണ്. ഇക്കാര്യത്തിൽ സമ്മർദങ്ങൾ ഉണ്ടായോ എന്ന് പ്രതികരിക്കാൻ ജയതിലക് തയ്യാറാവണം. വനംവകുപ്പ് ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കി കൊണ്ട് വെട്ടുന്നത് തടയുന്ന അവനെ തട്ടും എന്ന നിലയിൽ സർക്കുലർ ഇറക്കിയതും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടുന്നു. ഉത്തരവ് ഇറക്കി അതിനുപിന്നിൽ നിഗൂഢമായ കേന്ദ്രങ്ങളുണ്ട് എന്ന് അദ്ദേഹം ആരോപിക്കുന്നതിന് കാരണം ഇതാണ്.

"തലയിൽ  ഉടുമ്പ് വീണാൽപോലും അറിയില്ല എന്ന് പറയുന്നവർക്ക് പങ്കുണ്ട്"

ഉദ്യോഗസ്ഥർക്ക് മാത്രമല്ല ഇതിൽ പങ്കു ഉള്ളത് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. ചിലർക്ക് തലയിൽ ഉടുമ്പ് വീണാൽ പോലും അറിയില്ല എന്ന നിലപാടാണ്. അത്തരക്കാർക്ക് ഇതിൽ പങ്കുണ്ട് എന്ന് പറഞ്ഞു ഭരണ തലപ്പത്തെ സംശയത്തിൽ ആക്കുകയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിലവിലെ അന്വേഷണം കൊണ്ട് ഗൂഢാലോചന കണ്ടെത്താനാവില്ല. ഭരണ തലപ്പത്തുള്ളവർക്ക് എതിരെ അതിനു താഴെയുള്ള ഉദ്യോഗസ്ഥർ റിപ്പോർട്ട് എഴുതുമോ എന്നും തിരുവഞ്ചൂർ ചോദിക്കുന്നു.

ഗ്രീൻ ട്രൈബ്യൂണൽ അടിയന്തരമായി ഇടപെടണം. കേന്ദ്ര ഏജൻസികൾ വേണോ എന്ന കാര്യം വരും ദിവസങ്ങളിൽ പ്രതികരിക്കാമെന്നും തിരുവഞ്ചൂർ പറയുന്നു. ഏതായാലും വനംവകുപ്പ് ഉദ്യോഗസ്ഥരെ മാത്രം പ്രതിക്കൂട്ടിലാക്കി ഉള്ള ചർച്ചകളെ തിരുവഞ്ചൂർ രാധാകൃഷ്ണൻ പൂർണ്ണമായും തള്ളിക്കളയുകയാണ്.
Published by: Jayesh Krishnan
First published: June 14, 2021, 7:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories