ഫോണില്‍ വിളിച്ച് കടം വാങ്ങിയ ലോട്ടറിക്ക് 60 ലക്ഷം; ടിക്കറ്റ് കൈമാറി വയോധികനായ ഏജന്റ്

ടിക്കറ്റ് നമ്പര്‍ പൂര്‍ണമായി പറഞ്ഞുകൊടുക്കാതിരുന്നയാള്‍ക്കാണ് ഒന്നാം സമ്മാനത്തിന്റെ ടിക്കറ്റ് രാമസ്വാമി കൈമാറിയത്

news18
Updated: March 11, 2019, 9:02 AM IST
ഫോണില്‍ വിളിച്ച് കടം വാങ്ങിയ ലോട്ടറിക്ക് 60 ലക്ഷം; ടിക്കറ്റ് കൈമാറി വയോധികനായ ഏജന്റ്
lottery
  • News18
  • Last Updated: March 11, 2019, 9:02 AM IST
  • Share this:
തിരുവില്വാമല: ഫോണ്‍ വിളിച്ച് കടം വാങ്ങിയ ടിക്കറ്റിന് 60 ലക്ഷത്തിന്റെ ഒന്നാം സമ്മാനമടിച്ചിട്ടും ടിക്കറ്റ് കൈമാറി അറുപതുകാരനായ ഏജന്റ്. ടിക്കറ്റ് നമ്പര്‍ പൂര്‍ണമായി പറഞ്ഞുകൊടുക്കാതിരുന്നയാള്‍ക്കാണ് ഒന്നാം സമ്മാനത്തിന്റെ ടിക്കറ്റ് പാമ്പാടി കൂടാരംകുന്ന് രാമസ്വാമി കൈമാറിയത്. അതും ടിക്കറ്റ് വാങ്ങിയ വകയില്‍ ആറായിരത്തിലേറെ രൂപ തരാനുള്ളയാള്‍ക്കാണ് രാമസ്വാമി സമ്മാനര്‍ഹമായ ലോട്ടറി ടിക്കറ്റ് നല്‍കിയത്.

വെള്ളിയാഴ്ച നറുക്കെടുത്ത കേരള സര്‍ക്കാരിന്റെ നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് രാമസ്വാമിയുടെ ടിക്കറ്റിന് ലഭിച്ചത്. ഭാഗ്യ മഹാലക്ഷ്മി ലോട്ടറി സ്റ്റാളില്‍ നിന്ന വിറ്റ എന്‍എക്‌സ് 366446 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 6 ലക്ഷം ലഭിച്ചത്. ഒന്നാം സമ്മാനം ലഭിച്ചയാള്‍ 12 ടിക്കറ്റുകള്‍ മാറ്റിവെയ്ക്കാനായിരുന്നു രാമസ്വാമിയോട് ഫോണിലൂടെ ആവശ്യപ്പെട്ടത്.

Also Read: രാഹുല്‍ ഗാന്ധി 13ന് കേരളത്തിലെത്തും; 14 ന് പെരിയയിൽ; കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണും

 

മാറ്റിവെച്ച ടിക്കറ്റുകളുടെ അവസാന നാല് അക്കങ്ങള്‍ രാമസ്വാമി ഫോണിലൂടെ സമ്മാനം ലഭിച്ചയാളെ അറിയിക്കുകയും ചെയ്തു. നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ ഒന്നാം സമ്മാനം താന്‍ മാറ്റിവെച്ച ടിക്കറ്റിനാണെന്ന് അറിഞ്ഞെങ്കിലും രാമസ്വാമി ടിക്കറ്റുകള്‍ കൈമാറുകയായിരുന്നു. സമ്മാനര്‍ഹമായ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ സാധ്യതകളുണ്ടായിട്ടും ്തിനു തയ്യാറാകാതെയാണ് രാമസ്വാമി ടിക്കറ്റുകള്‍ നല്‍കിയത്.

കൂലിപ്പണിക്കാരനായരുന്ന രാമസ്വാമി ശാരീരികമായ അസ്വസ്ഥതകള്‍ മൂലം 4 വര്‍ഷം മുന്നേയാണ് വീടിനു സമീപത്തെ പാമ്പാടി മുതിയാര്‍കോട് റോഡരികില്‍ ഓല ഷെഡ് കെട്ടി ലോട്ടറി വില്‍പ്പനയാരംഭിച്ചത്.

First published: March 11, 2019, 9:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading