• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി ദേവസ്വം ബോര്‍ഡ്; ആദ്യഘട്ടത്തില്‍ ആലുവ മണല്‍പ്പുറത്ത്

ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുമായി ദേവസ്വം ബോര്‍ഡ്; ആദ്യഘട്ടത്തില്‍ ആലുവ മണല്‍പ്പുറത്ത്

ആശ്രിതര്‍ക്കു കിട്ടാവുന്ന പരമാവധി നഷ്ടപരിഹാരത്തുക ഒരുകോടി രൂപയാണെങ്കിലും എത്ര നല്‍കണമെന്നതിനു മാനദണ്ഡമുണ്ടാകും.

vavu bali

vavu bali

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: കര്‍ക്കിടക വാവിനു ബലിതര്‍പ്പണത്തിനു എത്തുന്നവര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടം ആലുവ മണല്‍പ്പുറത്തു ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്കാകും ലഭിക്കുക. അപകട മരണമുണ്ടായാല്‍ ഒരുകോടി രൂപവരെ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ചടങ്ങു നടക്കുന്നതിന്റെ 5 കിലോമീറ്റര്‍ പരിധിയിലാണ് ബാധകമാക്കുക.

    അടുത്തവര്‍ഷം മുതല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സൗകര്യമൊരുക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. ഇത്തവണ മുതല്‍ കര്‍ക്കിടക വാവിന് സൗകര്യമുള്ള പമ്പയിലും മറ്റു കേന്ദ്രങ്ങളിലും അടുത്ത തവണ ഈ ഇന്‍ഷുറന്‍സ് സൗകര്യം ലഭ്യമാകും. ആശ്രിതര്‍ക്കു കിട്ടാവുന്ന പരമാവധി നഷ്ടപരിഹാരത്തുക ഒരുകോടി രൂപയാണെങ്കിലും എത്ര നല്‍കണമെന്നതിനു മാനദണ്ഡമുണ്ടാകും.

    Also Read: 'കോഴിക്കോട് വേറെ ലെവലാണ്' രാജ്യത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയില്‍ കോഴിക്കോട് ഒന്നാമത്

    ഏറ്റവും കൂടുതല്‍ ഭക്തരെത്തുന്ന സ്ഥലമെന്ന നിലയ്ക്കാണ് ആലുവയ്ക്കു പ്രഥമ പരിഗണന നല്‍കിയത്. ബലി തര്‍പ്പണത്തിനെത്തുവര്‍ക്ക് പുറമെ ബോര്‍ഡ് ജീവനക്കാര്‍ക്കും പരിരക്ഷ ലഭിക്കും. ജൂലൈ 31 നാണ് കര്‍ക്കടക വാവ്. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി മുഖേനയുള്ള ആനുകൂല്യത്തിനു പ്രീമിയമായി 8775 രൂപയാണു ബോര്‍ഡ് നല്‍കുന്നത്.

    കഴിഞ്ഞ ശിവരാത്രി നാളിലും ആലുവയില്‍ ഭക്തര്‍ക്കായി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിരുന്നതായി ദേവസ്വം ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ് പറഞ്ഞു. പമ്പയില്‍ ശബരിമല തീര്‍ഥാടന സമയത്തു ബലിയിടാമെങ്കിലും വാവിന് ഈ സൗകര്യം ഉണ്ടായിരുന്നില്ല. തീര്‍ഥാടനകാലത്തെ പുരോഹിതരെയാണു പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തവണ കര്‍ക്കടക വാവ് ബലിക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്കാണു കരാര്‍. പമ്പയിലെത്തുന്നവര്‍ക്കു സൗകര്യങ്ങളൊരുക്കാന്‍ ബോര്‍ഡിന്റെ മറ്റു ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

    തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രം, ശംഖുമുഖം, വര്‍ക്കല, കൊല്ലം തിരുമുല്ലവാരം എന്നിവിടങ്ങളാണു ബോര്‍ഡിന്റെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍. പമ്പയ്ക്കു പുറമേ കണ്ടിയൂര്‍, പാവുമ്പ എന്നിവിടങ്ങളാണ് ഇത്തവണ ബലി തുടങ്ങുന്ന പുതിയ സ്ഥലങ്ങള്‍.

    First published: