• HOME
  • »
  • NEWS
  • »
  • kerala
  • »
  • മലമുകളിലെ ഈ വീട്ടിൽ വൈദ്യുതി ഇല്ല; റോഷനും റോഷ്‌നയ്ക്കും ഓൺലൈൻ പഠനം എങ്ങനെ സാധ്യമാകും?

മലമുകളിലെ ഈ വീട്ടിൽ വൈദ്യുതി ഇല്ല; റോഷനും റോഷ്‌നയ്ക്കും ഓൺലൈൻ പഠനം എങ്ങനെ സാധ്യമാകും?

വീടിന് വയറിംഗ് ചെയ്തിട്ടില്ല. വൈദ്യുതിയും ഇല്ല. ടിവിയില്ലാത്തതിനാല്‍ അയല്‍വീടാണ് ആശ്രയം.

ഷിബുവിന്റെ വീട്

ഷിബുവിന്റെ വീട്

  • Share this:
കോഴിക്കോട്: അത്തോളി പഞ്ചായത്തിലെ ചങ്ങരോത്ത് കോളനിയോട് ചേര്‍ന്ന് മലമുകളില്‍ മാസങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയായൊരു വീടുണ്ട്. കല്ലുവെട്ടു തൊഴിലാളിയായ ഷിബുവും ഭാര്യ രഹ്നയും മക്കളായ റോഷനും റോഷ്‌നയും ഈ വീട്ടിലാണ് കഴിയുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ലൈഫ് മിഷന്‍ പദ്ധതയില്‍ ആകെയുള്ള മൂന്ന് സെന്റില്‍ ഈ പട്ടികജാതി കുടുംബത്തിന് ഒരു വീട് നിര്‍മ്മിച്ച് കിട്ടിയതാണ്. വര്‍ഷങ്ങളായിട്ട് മലമുകളിലെ ഷെഡ്ഡിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകാത്തൊരു വീട് മാത്രമാണുള്ളത്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ കാലത്ത് അടുത്തവീട്ടിലും രണ്ട് കിലോമീറ്റര്‍ ദൂരെയുള്ള സാംസ്‌കാരിക കേന്ദ്രത്തിലുമൊക്കെപ്പോയാണ് എട്ടാം ക്ലാസുകാരനായ റോഷനും രണ്ടാം ക്ലാസുകാരിയായ റോഷ്‌നയും പഠിക്കുന്നത്. അതും ചില ദിവസങ്ങളില്‍ മാത്രം. വീടിന് വയറിംഗ് ചെയ്തിട്ടില്ല. വൈദ്യുതിയും ഇല്ല. ടിവിയില്ലാത്തതിനാല്‍ അയല്‍വീടാണ് ആശ്രയം. കല്ലുവെട്ടുതൊഴിലാളിയായ ഷിബുവിന് വീട് വയറിംഗ് ചെയ്യാനുള്ള സാമ്പത്തിക ശേഷിയില്ല. ഭര്‍ത്താവിന്റെ ജോലിക്കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നതെന്ന് രഹ്ന പറഞ്ഞു.

TRENDING:ഫ്ളിപ്പ്കാർട്ടിൽ ഓർഡർ ചെയ്തത് വർക്കൗട്ട് മെഷീൻ, ലഭിച്ചത് ചാണകപ്പൊതി; വെട്ടിലായി കോഴിക്കോട് സ്വദേശി [NEWS]RIP Sushant Singh Rajput | താരത്തിന്‍റെ സാമ്പത്തികവും വ്യക്തിപരവുമായ വിവരങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് [NEWS]Shocking | പാമ്പ് പിടിക്കാനെത്തിയ യുവാവ് പാമ്പിന്‍റെ കടിയേറ്റ് മരിച്ചു [NEWS]

നാലംഗ കുടുംബത്തിന് ജീവിക്കണമെങ്കില്‍ ഷിബു ജോലി ചെയ്യണം. റോഷന്റെയും റോഷ്‌നയുടെയും ദുരിതം ന്യൂസ് 18 പുറത്തുവിട്ടതിനെത്തുടര്‍ന്ന് നിരവധി പേര്‍ സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. ദളിത് കോര്‍ഡിനേഷന്‍ കമ്മിറ്റിക്കാര്‍ കെഎസ്ഇബിയിലെത്തി വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് ആവശ്യമായ നടപടിയിലേക്ക് കടന്നിട്ടുണ്ട്. വീട്ടിലേക്കുള്ള ടിവി നല്‍കാന്‍ തയ്യാറായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ട്. വീട്ടില്‍ വയറിംഗ് നടത്തുന്ന കാര്യം ആലോചിക്കുന്നതായി എഐവൈഎഫ് പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

അയല്‍വാസിയുടെ പറമ്പിലുള്ള പോസ്റ്റില്‍ നിന്ന് നേരിട്ട് സര്‍വീസ് വയര്‍ വലിക്കാന്‍ അദ്ദേഹത്തിന്റെ അനുമതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു പറഞ്ഞു. രണ്ട് ദിവസത്തിനകം വയറിംഗ് നടത്തി ലൈന്‍ വലിച്ച് വൈദ്യുതി ലഭ്യമാക്കാനാണ് സാമൂഹ്യപ്രവര്‍ത്തകരുടെ ശ്രമം.
Published by:Naseeba TC
First published: