• HOME
  • »
  • NEWS
  • »
  • kerala
  • »
  • New Market In Kochi | ഇതുപോലൊരു മാർക്കറ്റ് രാജ്യത്ത് ഉണ്ടാകില്ല; കൊച്ചിയുടെ മുഖം മാറ്റാൻ ആധുനിക മാർക്കറ്റ് വരുന്നു

New Market In Kochi | ഇതുപോലൊരു മാർക്കറ്റ് രാജ്യത്ത് ഉണ്ടാകില്ല; കൊച്ചിയുടെ മുഖം മാറ്റാൻ ആധുനിക മാർക്കറ്റ് വരുന്നു

മാര്‍ക്കറ്റിലേക്കുള്ള റോഡുകളും സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഭാഗമായി നന്നാക്കുന്നുണ്ട്. കനാല്‍ നവീകരണ പദ്ധതിയില്‍ മാര്‍ക്കറ്റ് കനാലും ഉള്‍പ്പെട്ടിട്ടുണ്ട്.

New Market

New Market

  • Last Updated :
  • Share this:
കൊച്ചി: എറണാകുളം മാർക്കറ്റ് നവീകരണ പദ്ധതികളുമായി മുന്നോട്ട് പോകാൻ സി‌എസ്‌എം‌എൽ. പുനരധിവാസ പ്രക്രിയ ഉടൻ ആരംഭിക്കും. മാർക്കറ്റ് പ്രൊജക്ടിന്റെ പുതുക്കലിന്റെ ഭാഗമായി തർക്കമുള്ള ഭൂമി കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന് കൈമാറാൻ കേരളത്തിലെ ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിട്ടു. റവന്യൂ അധികൃതർ നിശ്ചയിച്ചപ്രകാരം വാടക നൽകാൻ സി‌എസ്‌എം‌എൽ തയ്യാറാണ്. പ്രശ്നം പരിഹരിക്കാൻ സി‌എസ്‌എം‌എൽ സ്റ്റാൾ ഉടമകളുമായും ഭൂവുടമകളുമായും നിരവധി കൂടിയാലോചനകൾ നടത്തി. വ്യത്യസ്ത പദ്ധതികളിലൂടെ ആളുകളുടെ ജീവിത സാഹചര്യങ്ങൾ ലഘൂകരിക്കാൻ സി‌എസ്‌എം‌എൽ ശ്രമിക്കുന്നു. 100 കോടി രൂപ വിലമതിക്കുന്ന സി‌എസ്‌എം‌എല്ലിന്റെ പ്രധാന പദ്ധതികളിലൊന്നാണ് എറണാകുളം മാർക്കറ്റ് പുതുക്കൽ. ഈ പദ്ധതി നഗരത്തിന്റെ മുഖച്ഛായ മാറ്റുകയും സ്റ്റാൾ ഉടമകൾക്ക് വിവിധ സൗകര്യങ്ങൾ  നൽകുകയും ചെയ്യും.

മാര്‍ക്കറ്റ് കോംപ്ലക്സും ആകാശനടപ്പാതയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പുതിയ മാര്‍ക്കറ്റിലുണ്ടാകും. ഗ്രൗണ്ട് ഫ്ലോറും ഒന്നാംനിലയും നിലവിലുള്ള കച്ചവടക്കാര്‍ക്കായി നല്‍കും. മൂന്നാംനില കൊച്ചി നഗരസഭയ്ക്കുള്ളതാണ്. ഇത് നഗരസഭയുടെ താല്പര്യങ്ങൾക്ക് അനുസരിച്ച് ഉപയോഗിക്കാം.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള ടെണ്ടർ നടപടിക്രമങ്ങൾ ഇതിനകം പൂർത്തിയായി.

You may also like:പാകിസ്ഥാനിൽ മാധ്യമ പ്രവർത്തകയെ ഭർത്താവ് വെടിവെച്ചു കൊന്നു [NEWS]സംസ്ഥാനത്ത് വ്യാപക മഴ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്​ [NEWS] 'ബിനോയ്‌ കോടിയേരിയുടെ DNA ടെസ്റ്റ് ഫലം ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാൻ സാധ്യത': കെ.മുരളീധരന്‍ [NEWS]

ആകാശ നടപ്പാത

നഗരത്തിൽ നിന്ന് മാര്‍ക്കറ്റിലേക്ക് എത്താനൊരു ‘ആകാശ നടപ്പാത’യും പദ്ധതിയിലുണ്ട്. ഷണ്‍മുഖം റോഡിൽ നിന്ന് തുടങ്ങി മാര്‍ക്കറ്റ് കോംപ്ലക്സിന്റെ ഒന്നാം നിലയിലേക്ക് എത്തുന്ന വിധത്തിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. മാര്‍ക്കറ്റ് സ്ക്വയറിനെയും മാര്‍ക്കറ്റ് കോംപ്ലക്സിനെയും പരസ്പരം ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.പദ്ധതി സംബന്ധിച്ച തർക്കം എന്ത്?

കേന്ദ്ര സർക്കാരിന്റെ സ്മാർട്ടി സിറ്റി മിഷനിലേക്ക് തിരഞ്ഞെടുത്ത 20 നഗരങ്ങളിലൊന്നാണ് കൊച്ചി. ഈ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാരും കൊച്ചി നഗരസഭയും ചേർന്നാണ് കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന് രൂപം നൽകിയത്. പദ്ധതിയുടെ ഭാഗമായി എറണാകുളം മാർക്കറ്റ് നവീകരിക്കാൻ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് തീരുമാനിച്ചു.

മാർക്കറ്റ് നവീകരണത്തിന്റെ ഭാഗമായി നിലവിലെ കച്ചവടക്കാരെ മാർക്കറ്റിനു തൊട്ടടുത്തുള്ള 1.25 ഏക്കർ വരുന്ന സ്ഥലത്തേക്ക് താല്കാലികമായി മാറ്റാനും തീരുമാനമായി. 2003 വരെ ഇവിടെ ഒരു സ്കൂൾ പ്രവർത്തിച്ചിരുന്നു. രണ്ടു വർഷത്തിനുള്ളിൽ പുതിയ മാർക്കറ്റ് പൂർത്തിയാക്കി കച്ചവടക്കാരെ തിരിച്ചെത്തിക്കാനും കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. താൽക്കാലികമായി മാർക്കറ്റ് മാറ്റാൻ ഉദ്ദേശിക്കുന്ന വക്കഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ തർക്കം നിലനിൽക്കുന്നതിനാൽ, ഇതിന് ഹൈക്കോടതിയുടെ അനുമതി തേടി.

കോടതി പറഞ്ഞത്213 കച്ചവടക്കാരെയാണ് താൽക്കാലികമായി മാറ്റേണ്ടത്. ഇവരെ തർക്കഭൂമിയിലേക്ക് രണ്ടു വർഷത്തേക്ക് മാറ്റുന്നത് തർക്കഭൂമിയുടെ കൈവശാവകാശവുമായി ബന്ധപ്പെട്ട തർക്കത്തെ ബാധിക്കില്ല. മാത്രമല്ല, കളക്ടർ നിശ്ചയിക്കുന്ന വാടക കൊച്ചിൻ സ്മാർട്ട് സിറ്റി മിഷൻ അധികൃതർ കോടതിയിൽ കെട്ടിവെക്കാമെന്ന് സമ്മതിച്ചിട്ടുമുണ്ട്. വക്കഫ് ഭൂമിയുടെ തർക്കം പരിഹരിക്കുമ്പോൾ അവകാശികൾക്ക് ഈ തുക ലഭിക്കും. ആ നിലയ്ക്ക് ഭൂമി എത്രയും വേഗം കൊച്ചിൻ സ്മാർട്ട് സിറ്റി മിഷൻ ലിമിറ്റഡിന് കൈവശക്കാർ കൈമാറണം. ഭൂമി തർക്കത്തിലെ മിക്ക കക്ഷികളും കച്ചവടക്കാരെ താൽക്കാലികമായി ഇവിടേക്ക് പുനരധിവസിപ്പിക്കുന്നതിനോടു യോജിച്ചെങ്കിലും ഒരു കക്ഷി മാത്രം എതിർത്തു. എന്നാൽ, പൊതുതാല്പര്യം പരിഗണിച്ചു ഈ എതിർപ്പ് തള്ളുകയാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

പുതിയ മാർക്കറ്റ്ബേസ്‌മെന്റും മൂന്നു നിലകളുമുള്ള കെട്ടിട സമുച്ചയമാണ് പണിയാൻ ലക്ഷ്യമിടുന്നത്. മാർക്കറ്റിൽ നിലവിലുള്ള കച്ചവടക്കാരെ പുതിയ മാർക്കറ്റ് കോംപ്ലക്സിന്റെ ആദ്യ രണ്ടു നിലകളിലായി പുന:രധിവസിപ്പിക്കും. മറ്റു സ്ഥലങ്ങളും മൂന്നാംനിലയും വാടകയ്ക്ക് നൽകും. കയറ്റിറക്കിനായി ട്രക്ക് ബേകൾ ക്രമീകരിക്കും. മാർക്കറ്റ് കോംപ്ലക്സിന്റെ ബേസ്‌മെന്റിലും സമീപത്തുമായി 150 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കും. ഇതുകൂടാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ബഹുനിലകളിലായി പാര്‍ക്കിങ് സൗകര്യമുണ്ടാകും.
മാലിന്യസംസ്കരണത്തിന് സ്മാർട്ട് വേസ്റ്റ് കോംപാക്ട് മെഷീൻ ലഭ്യമാക്കും. ഇവയിലെ മാലിന്യങ്ങള്‍ അതത് ദിവസം തന്നെ നീക്കം ചെയ്യും. സംസ്കരണത്തിനുള്ള സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. ഖരമാലിന്യ നീക്കത്തിനും സംവിധാനമുണ്ടാകും.

മാര്‍ക്കറ്റിലേക്കുള്ള റോഡുകളും സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഭാഗമായി നന്നാക്കുന്നുണ്ട്. കനാല്‍ നവീകരണ പദ്ധതിയില്‍ മാര്‍ക്കറ്റ് കനാലും ഉള്‍പ്പെട്ടിട്ടുണ്ട്.

ലേലത്തിനും സൗകര്യം

സാധനങ്ങള്‍ ലേലത്തിലൂടെ വില്പന നടത്തുന്നതിനായി ഒരിടം പുതിയ മാര്‍ക്കറ്റിലുണ്ടാകും. ലേലമുള്ള ദിവസങ്ങളില്‍ ഇത് വ്യാപാരികള്‍ക്ക് ഉപയോഗപ്പെടുത്താം. അല്ലാത്ത സമയങ്ങളില്‍ കലാ-കായിക വിനോദങ്ങള്‍ക്കുള്ള കേന്ദ്രമാക്കി ഈ സ്ഥലം മാറ്റും.
Published by:Joys Joy
First published: