യെവൻ പുലിയാണ് കേട്ടോ; എക്സിറ്റ് പോളുകളെ കടത്തിവെട്ടി ഒരു നൂറിൽ നൂറ് പ്രവചനം

നൂറു ശതമാനം ശരിയായ പ്രവചനമാണ് നാദാപുരം സ്വദേശിയായ മൊഹമ്മദ് അലിയാണ് ഈ പ്രവചനം നടത്തിയത്.

news18
Updated: May 24, 2019, 10:03 AM IST
യെവൻ പുലിയാണ് കേട്ടോ; എക്സിറ്റ് പോളുകളെ കടത്തിവെട്ടി ഒരു നൂറിൽ നൂറ് പ്രവചനം
മൊഹമ്മദ് അലി
  • News18
  • Last Updated: May 24, 2019, 10:03 AM IST
  • Share this:
കോഴിക്കോട്: കേരളത്തിൽ എക്സിറ്റ് പോളുകൾ പോലും യു ഡി എഫിന് ഇത്രയും ശക്തമായ ഒരു വിജയം പ്രവചിച്ചിട്ടുണ്ടായിരുന്നില്ല. ഇരുപതിൽ ഇരുപത് നേടുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നെങ്കിലും കൃത്യമായി ഒരു പ്രവചനം നടത്താൻ കോൺഗ്രസ് നേതാക്കൾക്ക് പോലും കഴിഞ്ഞിരുന്നില്ല.

എക്സിറ്റ് പോളുകൾ യു ഡി എഫിന് പരമാവധി 16സീറ്റുകളിലാണ് വിജയം സമ്മാനിച്ചത്. എന്നാൽ, നൂറു ശതമാനം ശരിയായ പ്രവചനമാണ് നാദാപുരം സ്വദേശിയായ മൊഹമ്മദ് അലിയാണ് ഈ പ്രവചനം നടത്തിയത്.

മൊഹമ്മദ് അലിയുടെ പ്രവചനം,

ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ തോൽക്കും.

ബാക്കി 19 സീറ്റുകളും യൂ ഡി എഫ് നേടും.

വേണ്ടവർക്ക് സ്ക്രീൻഷോട്ട് എടുത്തു വെക്കാംഇതായിരുന്നു മൊഹമ്മദ് അലിയുടെ പ്രവചനം. എന്നാൽ, കമന്‍റ് ബോക്സിൽ യു.ഡി.എഫ് തോൽക്കുകയാണെങ്കിൽ അത് പാലക്കാട് ആയിരിക്കും എന്ന് പറഞ്ഞയാൾക്കും കൃത്യമായ മറുപടി കൊടുക്കുന്നുണ്ട് മൊഹമ്മദ് അലി. പാലക്കാട് ഡി.സി.സിയെ ചലിപ്പിച്ച് കൊണ്ടിരിക്കുന്നത് ശ്രീകണ്ഠൻ ആണെന്ന് ആയിരുന്നു. ഏതായാലും തന്‍റെ പ്രവചനം നൂറു ശതമാനം ശരിയായതതിന്‍റെ സന്തോഷത്തിലാണ്.
First published: May 24, 2019, 10:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading