• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

അയ്യപ്പഭക്തരുടെ ബെയ്സ് ക്യാമ്പ് ഇത്തവണ പമ്പയിലല്ല, നിലയ്ക്കലിൽ

news18india
Updated: September 4, 2018, 7:27 PM IST
അയ്യപ്പഭക്തരുടെ ബെയ്സ് ക്യാമ്പ് ഇത്തവണ പമ്പയിലല്ല, നിലയ്ക്കലിൽ
news18india
Updated: September 4, 2018, 7:27 PM IST
തിരുവനന്തപുരം: പ്രളയത്തിൽ പമ്പ തകർന്ന പശ്ചാത്തലത്തിൽ ഇത്തവണ അയ്യപ്പഭക്തരുടെ ബേസ് ക്യാമ്പ് നിലയ്ക്കൽ ആയിരിക്കും. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ഭക്തരെ കെഎസ് ആർ ടി സി ബസുകളിൽ ആയിരിക്കും കൊണ്ടു പോകുക. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്. നിലയ്ക്കലിൽ പരമാവധി പാർക്കിംഗ് സ്ഥലം കണ്ടെത്താനും യോഗത്തിൽ നിർദ്ദേശം നൽകിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

1.2018-19 വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് സീസണിൽ അയപ്പഭക്തരുടെ ബെയ്സ് ക്യാമ്പ് നിലയ്ക്കൽ ആക്കും.

2. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ഭക്തരെ കെഎസ് ആർ ടി സി ബസുകളിൽ കൊണ്ടു പോകും. ഇതിനായി 250 ബസുകൾ കണ്ടക്ടർ ഇല്ലാതെ സർവ്വീസ് നടത്തും. ഭക്തർക്ക് അങ്ങോട്ടും തിരികെയുമായി യാത്രയ്ക്ക് കൂപ്പൺ നൽകും.

3. നിലയ്ക്കലിൽ പരമാവധി പാർക്കിംഗ് സ്ഥലം കണ്ടെത്താനും യോഗത്തിൽ നിർദ്ദേശം നൽകിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

4. നിലയ്ക്കലിൽ ഭക്തർക്ക് ആവശ്യത്തിന് കുടിവെള്ളം വിതരണം ചെയ്യാൻ സംവിധാനം ഒരുക്കും. കൂടുതൽ കിയോസ്കുകൾ സ്ഥാപിക്കും.

5. നിലയ്ക്കലിൽ പൊലീസിനും കെഎസ്ആർടിസി ജീവനക്കാർക്കും താമസത്തിനും പ്രാഥമികാവശ്യങ്ങൾക്കുമുള്ള സൗകര്യം ഒരുക്കും.

6. നിലയ്ക്കലിൽ രണ്ടു മാസത്തിനകം ആയിരം ബയോ ടോയിലറ്റുകൾ സ്ഥാപിക്കും.
Loading...

ഇത്തവണ പമ്പയിൽ താത്കാലിക സംവിധാനങ്ങൾ മാത്രമേ ഒരുക്കൂ. പമ്പയിൽ മണ്ണുമാറ്റി വീണ്ടെടുത്ത പാലത്തിന്‍റെ ബലം പരിശോധിക്കും. പുനർനിർമാണ പ്രവൃത്തികൾക്ക് ചുമതലപ്പെടുത്തിയിരിക്കുന്ന ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡിന്‍റെ ഉദ്യോഗസ്ഥർ ശബരിമലയിൽ എത്തിയിട്ടുണ്ട്. ഇവർ ക്യാമ്പ് ചെയ്ത് പ്രവൃത്തികൾ പൂർത്തീകരിക്കും. ഹിൽ ടോപ്പിൽ പാർക്കിംഗ് അനുവദിക്കില്ല.

7. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ദേവസ്വം മന്ത്രിമാരുടെയും യോഗം എത്രയും വേഗം വിളിച്ചു ചേർക്കും.

8.കുന്നാർ ഡാമിലെ ചെളിയും മാലിന്യവും നീക്കം ചെയ്യാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കും.

9. പമ്പയിലെ പ്രളയത്തെ തുടർന്ന് പത്തു മുതൽ 24 അടി വരെ മണ്ണ് പമ്പയിലും ത്രിവേണിയിലുമായി ഉയർന്നിട്ടുണ്ട്. ഇതു മാറ്റുന്നതിലെ നിയമ തടസം ഒഴിവാക്കാൻ ഹൈക്കോടതിയെ സമീപിക്കും.

10. ശബരിമലയിലേക്കുള്ള തകർന്ന റോഡുകൾ നന്നാക്കാൻ 200 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. നിലയ്ക്കൽ, പമ്പ ഭാഗത്തെ റോഡുകളുടെ തകർച്ച പരിഹരിക്കുന്നതിനും മണ്ണിടിച്ചിലുള്ള സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തി കെട്ടുന്നതിനും ടാറ്റാ പ്രോജക്ട്‌സ് ലിമിറ്റഡുമായി ചർച്ച നടത്തി നടപടി സ്വീകരിക്കും.

11. വൈദ്യുതി പുനസ്ഥാപിച്ചാലുടൻ കുടിവെള്ള വിതരണം വാട്ടർ അതോറിറ്റി പുനരാരംഭിക്കും. 300 വാട്ടർ കിയോസ്‌കുകളാണ് ഇത്തവണ സ്ഥാപിക്കുക. പുൽമേടു വഴി കൂടുതൽ തീർത്ഥാടകർ എത്താനുള്ള സാധ്യത പരിഗണിച്ച് സൗകര്യം ഒരുക്കും. പമ്പയിൽ നടപ്പന്തൽ തകർന്ന സാഹചര്യത്തിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ താത്കാലിക നടപ്പന്തലും ബാരിക്കേഡും ഒരുക്കും. പമ്പയിലെ ആശുപത്രിയിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് പ്രവർത്തനസജ്ജമാക്കാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കും. വിവിധ വകുപ്പുകൾ പരസ്പരസഹകരണത്തോടെ ശബരിമലയിലെ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

നിർദ്ദേശങ്ങൾ

1. പമ്പയിൽ താൽക്കാലിക നടപ്പന്തലും ഭക്തരുടെ തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേഡുകളും സ്ഥാപിക്കണമെന്ന് പൊലീസിന്‍റെ നിർദ്ദേശം

2. പമ്പ ഹിൽ പോയിന്‍റിൽ തുടങ്ങി ഗണപതിക്ഷേത്രം വരെ നീളുന്ന സ്ഥിരം പാലം നിർമിക്കണമെന്ന് ദേവസ്വംപ്രസിഡന്‍റിന്‍റെ ആവശ്യം.

3. പുൽമേട് വഴി കൂടുതൽ ഭക്തർക്ക് സന്നിധാനത്തെത്താൻ ക്രമീകരണം ഒരുക്കണം.

4. ഭക്തരെ വെർച്വൽ ക്യൂ സംവിധാനത്തിൽ മാത്രം ഒതുക്കേണ്ടതില്ലെന്ന് ദേവസ്വംബോർഡ് നിർദ്ദേശിച്ചു.

5. 1500 പൊലീസുകാർക്ക് നിലയ്ക്കലിൽ താമസം ഒരുക്കണം.

6. സത്രം, ഉപ്പുപാറ, പുൽമേട്, സന്നിധാനം വഴിയിൽ ആവശ്യത്തിന് മെഡിക്കൽ സുരക്ഷാസംവിധാനം വേണം.

7. പുൽമേട്, സത്രം - എന്നിവിടങ്ങളിൽ താൽക്കാലിക പൊലീസ് കൺട്രോൾ റൂം വേണം. ഈ റൂട്ടിൽ കൂടുതൽ
അസ്കാ ലൈറ്റുകൾ സ്ഥാപിക്കണം.

8. കൂടുതൽ സുരക്ഷ ഒരുക്കണം

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എംഎൽഎമാരായ രാജു എബ്രഹാം, പിസി ജോർജ്, ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ, അംഗങ്ങളായ കെ രാഘവൻ, കെപി ശങ്കർദാസ്, ദേവസ്വം സെക്രട്ടറി കെആർ ജ്യോതിലാൽ, ദേവസ്വം കമ്മീഷണർ എൻ വാസു, എഡിജിപി അനിൽ കാന്ത്, ഐജി മനോജ് എബ്രഹാം, എസ് പിമാർ, വിവിധ വകുപ്പു തലവൻമാർ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
First published: September 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...