HOME » NEWS » Kerala » THIS TIME THE CANDY WILL BE PACKED IN ONAM KIT JJ TV

പഞ്ചസാരയും പയറും മാത്രമല്ല; ഓണക്കിറ്റിൽ ഇത്തവണ മിഠായിപ്പാക്കറ്റും, സപ്ലെക്കോ ശുപാർശ ഇങ്ങനെ

കിറ്റ് ഓഗസ്റ്റ് ഒന്ന് മുതൽ വിതരണം ചെയ്യാനാണ് ആലോചന. കിറ്റിലെ ശുപാർശകൾ മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വീണ്ടും ചർച്ച ചെയ്യും.

News18 Malayalam | news18
Updated: July 8, 2021, 4:50 PM IST
പഞ്ചസാരയും പയറും മാത്രമല്ല; ഓണക്കിറ്റിൽ ഇത്തവണ  മിഠായിപ്പാക്കറ്റും, സപ്ലെക്കോ ശുപാർശ ഇങ്ങനെ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: July 8, 2021, 4:50 PM IST
  • Share this:
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനമെമ്പാടും വിപുലമായ രീതിയിൽ സർക്കാരിന്റെ ഓണച്ചന്തകൾ ഇത്തവണ ഉണ്ടാകില്ല. പകരം കഴിഞ്ഞ വർഷത്തിലേതു പോലെ ബുദ്ധിമുട്ടുകൾ നേരിടുന്ന സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കുമായി സ്പെഷ്യൽ കിറ്റ് നൽകും. അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ ഓണക്കിറ്റിൽ 14 ഇനം സാധനങ്ങൾ ഉൾപ്പെടുത്താനാണ് സപ്ലൈകോ ശുപാർശ.

കുട്ടികളുടെ അഭ്യർത്ഥന പരിഗണിച്ച് 20 മിഠായികളടങ്ങിയ പാക്കറ്റും സൗജന്യ ഓണക്കിറ്റിൽ ഉൾപ്പെടുത്തണമെന്ന് ശുപാർശ ഉണ്ട്.

സപ്ലൈക്കോയുടെ ശുപാർശ ഇങ്ങനെ

1. പഞ്ചസാര
2. വെളിച്ചെണ്ണ
3. ചെറുപയർ/വൻപയർ
4. തേയില
5. മുളകുപൊടി/മുളക്
6. മല്ലിപ്പൊടി
7. മഞ്ഞൾപ്പൊടി
8. സാമ്പാർപൊടി
9. സേമിയ
10. ഗോതമ്പ് നുറുക്ക്/ ആട്ട
11. ശബരി വാഷിംഗ് സോപ്പ്
12. ശബരി ബാത്ത് സോപ്പ്
13. തുണിസഞ്ചി
14. മിഠായിപ്പാക്കറ്റ്

കിറ്റ് ഓഗസ്റ്റ് ഒന്ന് മുതൽ വിതരണം ചെയ്യാനാണ് ആലോചന. കിറ്റിലെ ശുപാർശകൾ മന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വീണ്ടും ചർച്ച ചെയ്യും. അതിന് ശേഷമാകും സാധനങ്ങൾ അന്തിമമായി തീരുമാനിക്കുക.

ഗോൽഗപ്പ കൊണ്ടുള്ള തലപ്പാവും മാലയും അണിഞ്ഞ് വധു; വൈറലായി വീഡിയോ

തുണി സഞ്ചിയടക്കം ഒരു കിറ്റിലെ സാധനങ്ങളുടെ ആകെ  444.50 രൂപയാണ്. അനുബന്ധ ചെലവായ 44.50 രൂപയും ഉൾപ്പെടെ ഒരു കിറ്റിന്റെ വില 488.95 രൂപയാണ് കണക്കാക്കിയിട്ടിള്ളത്. 2021 മെയ് മാസത്തെ കിറ്റ് വിതരണം കണക്കിൽ എടുക്കുമ്പോൾ 85.30 ലക്ഷം കാർഡുടമകളാണ് റേഷൻ കടകളിൽ നിന്ന് കിറ്റ് വാങ്ങിയിട്ടുള്ളത്.

ഇതിന്റെ അടിസ്ഥാനത്തിൽ, 86 ലക്ഷം കാർഡുടമകൾക്ക് കിറ്റ് വിതരണം ചെയ്യുന്നതിന് കിറ്റ് ഒന്നിന് 488.95 രൂപ നിരക്കിൽ ആകെ 420.50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കൂടാതെ എ ആർ ഡി കമ്മീഷൻ ഒരു കിറ്റിന് 5 രൂപ നിരക്കിൽ 86 ലക്ഷം കിറ്റുകൾക്ക് 4.30 കോടി രൂപ അധിക ചെലവും കണക്കാക്കുന്നു.

സ്പെഷ്യൽ കിറ്റാകും വിതരണം ചെയ്യുക എന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ ന്യൂസ് 18നോട് പറഞ്ഞു. കിറ്റിൽ ബിസ്കറ്റ് അടക്കം ഉൾപ്പെടുത്തണമെന്നും മന്ത്രിസഭ യോഗത്തിൽ നിർദ്ദേശം ഉയർന്നിട്ടുണ്ട്. ഗുണനിലവാരം പരിശോധിക്കാൻ പ്രത്യാക സജീകരണം ഒരുക്കും. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ഇല്ലാത്ത നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
Published by: Joys Joy
First published: July 8, 2021, 4:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories