• HOME
  • »
  • NEWS
  • »
  • kerala
  • »
  • Award | നെല്ലച്ഛന് ആദരവുമായി ഫോക്ക് ലോർ അക്കാദമി; ഗദ്ദികയുടെ പ്രചാരകൻ പി.കെ കാളന്റെ പേരിലുള്ള പുരസ്ക്കാരം ചെറുവയൽ രാമന്

Award | നെല്ലച്ഛന് ആദരവുമായി ഫോക്ക് ലോർ അക്കാദമി; ഗദ്ദികയുടെ പ്രചാരകൻ പി.കെ കാളന്റെ പേരിലുള്ള പുരസ്ക്കാരം ചെറുവയൽ രാമന്

നാടോടി വിജ്ഞാനീയത്തിന്റെ സംരക്ഷണം നാടൻ കലാരൂപങ്ങളുടെ അവതരണം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്കാണ് കേരള ഫോക് ലോര്‍ അക്കാഡമി മുന്‍ ചെയര്‍മാനും ഗദ്ദിക കലാകാരനുമായിരുന്ന അന്തരിച്ച പി.കെ. കാളന്റെ പേരിലുള്ള പുരസ്‌കാരം നല്‍കുന്നത്.

  • Last Updated :
  • Share this:
    പി.കെ. കാളന്‍ പുരസ്‌കാരം നെല്ലച്ഛന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചെറുവയല്‍ രാമന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. നാടന്‍ സംസ്‌കാര പരിരക്ഷണം, ഫോക് ലോര്‍ പഠനം, ഫോക് ലോര്‍ കലാരൂപങ്ങളുടെ അവതരണം തുടങ്ങിയ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്കാണ് കേരള ഫോക് ലോര്‍ അക്കാഡമി മുന്‍ ചെയര്‍മാനും ഗദ്ദിക കലാകാരനുമായിരുന്ന അന്തരിച്ച പി.കെ. കാളന്റെ പേരിലുള്ള പുരസ്‌കാരം നല്‍കുന്നത്.

    കൃഷി നാടോടി വിജ്ഞാനീയം വിഭാഗത്തിലാണ് ചെറുവയല്‍ രാമന് പുരസ്‌കാരം നല്‍കുന്നത്. സാംസ്‌കാരിക വകുപ്പ് നിശ്ചയിച്ച വിദഗ്ദ്ധരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. കാര്‍ഷിക മേഖലയില്‍ പരമ്പരാഗത നെല്‍ വിത്തുകളുടെ സംരക്ഷണവും വ്യാപനവും കര്‍മ്മമായി ഏറ്റെടുത്ത ചെറുവയല്‍ രാമന്‍ ഈ മേഖലയില്‍ രാജ്യാന്തര പ്രശസ്തി നേടിയ വ്യക്തിയാണ്. ബ്രസീലില്‍ നടന്ന ലോക കാര്‍ഷിക സെമിനാറിലുള്‍പ്പെടെ 11 രാജ്യങ്ങളില്‍ നടന്ന സെമിനാറുകളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ ജിനോം സേവിയര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

    read also: ആപ്പുകൾ വഴിയുള്ള വായ്പകൾ; പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി റിസർവ് ബാങ്ക്

    മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ തലത്തിലും സര്‍ക്കാര്‍ ഏജന്‍സികളും സര്‍വ്വകലാശാലകളില്‍ നിന്നുള്ള ഗവേഷകരും വിദ്യാര്‍ത്ഥികളും നെല്ലറിവിനായി ചെറുവയല്‍ രാമനെ തേടിയെത്തുന്നുണ്ട്. ആദിവാസി വിഭാഗത്തിലുള്‍പ്പെടുന്ന രാമന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെയും അധഃസ്ഥിതരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും അറിവ് പങ്കുവയ്ക്കാനായി ജീവിതം ഉഴിഞ്ഞു വയ്ക്കുകയും ചെയ്ത വ്യക്തിയാണെന്ന് പുരസ്‌കാര നിര്‍ണയ ജൂറി വിലയിരുത്തി.

    സംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ്, ഡോ. കെ.പി. മോഹനന്‍, ഡോ. കെ.എം. അനില്‍, ഫോക് ലോര്‍ അക്കാഡമി ചെയര്‍മാന്‍,ഫോക്ലോര്‍ അക്കാദമി സെക്രട്ടറി എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

    see also: നിത്യവും ഉയരുന്ന ദേശീയപതാക: ദേശസ്നേഹത്തിന്റെ മാതൃകയായി തമിഴ് ഗ്രാമം
    Published by:Amal Surendran
    First published: