നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രണ്ടാനച്ഛന്റെ ക്രൂരമർദനം: കുട്ടിയുടെ നില അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി

  രണ്ടാനച്ഛന്റെ ക്രൂരമർദനം: കുട്ടിയുടെ നില അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി

  കുട്ടിയുടെ സ്ഥിതിയിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. ഗുരുതരമായി തന്നെ തുടരുകയാണ്.യന്ത്രസഹായത്താൽ മാത്രമാണ് ജീവൻ നിലനിർത്തുന്നത്.

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • News18
  • Last Updated :
  • Share this:
   തൊടുപുഴ : രണ്ടാനച്ഛന്റെ ക്രൂരമർദനത്തിനിരയായ കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോലഞ്ചേരിയിലെ ആശുപത്രിയിലെത്തി കുഞ്ഞിനെ സന്ദർശിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കുട്ടിയുടെ സ്ഥിതിയിൽ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ല. ഗുരുതരമായി തന്നെ തുടരുകയാണ്.യന്ത്രസഹായത്താൽ മാത്രമാണ് ജീവൻ നിലനിർത്തുന്നതെന്നും പിണറായി വ്യക്തമാക്കി.

   Also Read-രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനം: കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ല; ആരോഗ്യനില ഗുരുതരമായി തുടരുന്നു

   രണ്ടാനച്ഛന്റെ ക്രൂരമർദനത്തെ തുടർന്നാണ് ഏഴുവയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയോട്ടിയിൽ പൊട്ടലുണ്ടായതിനെ തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ച നിലയിലായിരുന്നു. ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്തെങ്കിലും കുട്ടിയുടെ നില ഗുരുതരമായി തുടരുകയായിരുന്നു. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടാണ് കുട്ടിയുടെ ചികിത്സ പുരോഗമിക്കുന്നത്..

   First published: