നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഏഴു വയസുകാരന് ക്രൂരമർദനം: കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

  ഏഴു വയസുകാരന് ക്രൂരമർദനം: കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

  വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഇത് മാറ്റിയാൽ അതിജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിൽ

  • News18
  • Last Updated :
  • Share this:
   തൊടുപുഴ : തൊടുപുഴയിൽ ക്രൂരമർദനത്തിനിരയായ ഏഴു വയസുകാരന്റെ നില അതീവ ഗുരുതരമായി തന്നെ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഇത് മാറ്റിയാൽ അതിജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിൽ. വെന്റിലേറ്റർ മാറ്റാൻ ആകില്ലെന്ന് ഡോക്ടർമാരും അറിയിച്ചിട്ടുണ്ട്.

   കുട്ടിയുടെ നിലയിൽ പുരോഗതി ഇല്ലെന്നും ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണെന്നുമാണ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ കുട്ടിയെ സന്ദർശിച്ച ശേഷം ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം ഇവിടെയെത്തി കുട്ടിയെ കണ്ടിരുന്നു. ചികിത്സ തുടരുന്നുണ്ടെങ്കിലും മരുന്നുകളോട് കുട്ടി ഇപ്പോഴും പ്രതികരിക്കുന്നില്ല. കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചുള്ള ചികിത്സ തുടരാനാണ് നിലവിലെ തീരുമാനം.

   Also Read-രണ്ടാനച്ഛന്റെ ക്രൂരമർദനം: കുട്ടിയുടെ നില അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി

   അതേസമയം കുട്ടിയെ മർദ്ദിച്ച അരുൺ ആനന്ദിനെതിരെ പോക്സോ കേസ് ചുമത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിന് അപേക്ഷ നൽകിയിട്ടുണ്ട്.സംഭവത്തിൽ കുട്ടിയുടെ അമ്മയെയും ചോദ്യം ചെയ്യും.

   First published: