നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിനിരയായ കുട്ടിയുടെ അച്ഛന്റെ മരണത്തിലും ദുരൂഹത: ബന്ധുക്കൾ പരാതി നൽകി

  രണ്ടാനച്ഛന്റെ ക്രൂരമർദ്ദനത്തിനിരയായ കുട്ടിയുടെ അച്ഛന്റെ മരണത്തിലും ദുരൂഹത: ബന്ധുക്കൾ പരാതി നൽകി

  കുട്ടിയുടെ പിതാവ് ബിജുവിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്.

  CHILD-ABUSE

  CHILD-ABUSE

  • Share this:
   തൊടുപുഴ : രണ്ടാനച്ഛന്റെ ക്രൂരമർദ്ധനത്തിനിരയായി ചികിത്സയിൽ കഴിയുന്ന ഏഴു വയസുകാരന്റെ അച്ഛന്റെ മരണത്തിലും ദുരൂഹത. കുട്ടിയുടെ പിതാവ് ബിജുവിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും അന്വേഷണം നടത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകിയതായും ഇവർ ന്യൂസ്18 നോട് വ്യക്തമാക്കി.

   കഴിഞ്ഞ മെയിലാണ് കുട്ടിയുടെ പിതാവ് ബിജു മരിക്കുന്നത്.ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതിൽ ദുരൂഹത ആരോപിച്ചാണ് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്.

   Also Read-രണ്ടാനച്ഛന്റെ കൊടുംക്രൂരത: കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

   അമ്മയുടെ സുഹൃത്തായ യുവാവാണ് തൊടുപുഴയിൽ ഏഴു വയസുകാരനെ ക്രൂരമായി മർദ്ദനത്തിനിരയാക്കിയത്. തലയോട്ടി പൊട്ടിയ കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് കുട്ടിയുടെ ശ്വസനം ഇപ്പോള്‍ നടക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. അതിനിടെ കുട്ടിയ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ അരുണ്‍ ആനന്ദിനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

   First published: