നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'കോവിഡ് മൂലം മരണമടഞ്ഞവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ചുമതലയില്‍ നിന്ന് കേന്ദ്രം കൈ കഴുകിയിരിക്കുകയാണ്'; തോമസ് ഐസക്

    'കോവിഡ് മൂലം മരണമടഞ്ഞവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ചുമതലയില്‍ നിന്ന് കേന്ദ്രം കൈ കഴുകിയിരിക്കുകയാണ്'; തോമസ് ഐസക്

    നിയമത്തെ ദുര്‍വ്യഖ്യാനം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനെ കോടതി അനുവദിക്കരുതെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു.

    തോമസ് ഐസക്

    തോമസ് ഐസക്

    • Share this:
      തിരുവനന്തപുരം: കോവിഡ് മൂലം മരണമടഞ്ഞവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ചുമതലയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ കൈ കഴുകിയിരിക്കുകയാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. രാജ്യത്ത് നിലവിലുള്ള ദുരന്തനിവാരണ നിയമപ്രകാരം പ്രകൃതിദുരന്തങ്ങളുടെ ഇരകളായി മരിക്കുന്നവര്‍ക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

      ദുരന്തനിവാരണ നിധിയില്‍ നിന്നും കോവിഡ് ഇരകള്‍ക്കു നല്‍കാന്‍ കഴിയില്ല എന്നാണ് സുപ്രിംകോടതിയിലെ കേസില്‍ കേന്ദ്രസര്‍ക്കാര്‍ അഫിഡവിറ്റ് നല്‍കിയത്. എന്നാല്‍ പ്രകൃതി ദുരന്തം എന്നു പറഞ്ഞാല്‍ ഒറ്റത്തവണ യായി ഉണ്ടാകുന്ന ഭൂമി കുലുക്കമോ വെള്ളപ്പൊക്കമോ പോലുള്ള ഒന്നല്ലയെന്നാണ് കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞിരിക്ക്ുന്ന ന്യായം എന്ന് അദ്ദേഹം പറഞ്ഞു. നാളെ വെള്ളപ്പൊക്കം ഏതാനും ദിവസത്തില്‍ തീരാതെ ഒരു മാസം നീണ്ടാല്‍ അതു ദുരന്തപ്പട്ടികയ്ക്കു പുറത്താകുമോയെന്ന് അദ്ദേഹം ചോദിച്ചു.

      Also Read-സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദം; നാലു വയസ്സുകാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

      നിയമത്തെ ദുര്‍വ്യഖ്യാനം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിനെ കോടതി അനുവദിക്കരുതെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു.

      തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

      കോവിഡുമൂലം മരണമടഞ്ഞവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ചുമതലയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ കൈ കഴുകിയിരിക്കുകയാണ്. ഇന്ത്യയില്‍ നിലവിലുള്ള ദുരന്തനിവാരണ നിയമം 2005 പ്രകാരം പ്രകൃതിദുരന്തങ്ങളുടെ ഇരകളായി മരിക്കുന്നവര്‍ക്കു നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുന്നതിന് ബാധ്യതയുണ്ട്. ഇത്തരത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള വേണ്ടിയാണ് ദുരന്തനിവാരണ നിധിയുള്ളത്. അതിലൊരു ഭാഗം സംസ്ഥാനങ്ങള്‍ക്കു ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ വര്‍ഷംതോറും വീതം വയ്ക്കുന്നു. ഇതു കവിഞ്ഞു പ്രത്യേക ദുരന്തങ്ങള്‍ എന്തെങ്കിലും വന്നാല്‍ കേന്ദ്രം അധികമായി പണം അനുവദിക്കുകയും ചെയ്യും. ഇത്തരത്തില്‍ ദുരന്തനിവാരണ നിധിയില്‍ നിന്നും കോവിഡ് ഇരകള്‍ക്കു നല്‍കാന്‍ കഴിയില്ല എന്നാണ് സുപ്രിംകോടതിയിലെ കേസില്‍ കേന്ദ്രസര്‍ക്കാര്‍ അഫിഡവിറ്റ് നല്‍കിയത്.

      ഇതിനുള്ള ന്യായം വളരെ വിചിത്രമാണ്. പ്രകൃതി ദുരന്തം എന്നു പറഞ്ഞാല്‍ 'ഒറ്റത്തവണ' യായി ഉണ്ടാകുന്ന ഭൂമി കുലുക്കമോ വെള്ളപ്പൊക്കമോ പോലുള്ള ഒന്നല്ല. ഈ പകര്‍ച്ചവ്യാധി ഒരു വര്‍ഷമായി തുടരുകയാണ്. ഇനിയും നീണ്ടുപോയേക്കാം. അതുകൊണ്ടു നിയമത്തില്‍ പറയുന്ന ദുരന്തമായി ഇതിനെ കണക്കാക്കാനാവില്ല. ഇനി നാളെ വെള്ളപ്പൊക്കം ഏതാനും ദിവസത്തില്‍ തീരാതെ ഒരു മാസം നീണ്ടാല്‍ അതു ദുരന്തപ്പട്ടികയ്ക്കു പുറത്താകുമോ?

      മാത്രമല്ല, സര്‍ക്കാരിന്റെ കൈയ്യില്‍ പണവുമില്ലപോലും. നാലുലക്ഷം രൂപ വച്ച് നഷ്ടപരിഹാരം നല്‍കാന്‍ തുനിഞ്ഞാല്‍ ദുരന്തനിവാരണ നിധിയിലെ മുഴുവന്‍ പണവും തീരും. ശുദ്ധനുണയാണിത്. ഇപ്പോള്‍ 3.85 ലക്ഷം ഔദ്യോഗിക കണക്കു പ്രകാരം മരണപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് നാലുലക്ഷം രൂപവച്ച് നല്‍കിയാല്‍ ആകെ വേണ്ടിവരുന്നത് 15,400 കോടി രൂപയാണ്. ഇനി കൃത്യമായ കണക്ക് ഉണ്ടാക്കിയാല്‍ മരണപ്പെട്ടവരുടെ എണ്ണം 10ലക്ഷം വരുമെന്നാണ് പറയുന്നത്. അവര്‍ക്കു മുഴുവന്‍ നഷ്ടപരിഹാരം നല്‍കിയാലും 40,000 കോടി രൂപയേ വരൂ. ഈ ഭാരം താങ്ങാന്‍ തങ്ങള്‍ക്കു കെല്‍പ്പില്ലെന്നാണ് ഒരു വെളിപാടിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കു 1.5ലക്ഷം കോടി രൂപ നികുതിയിളവു നല്‍കിയവര്‍ കേഴുന്നത്.

      ഇന്നത്തെ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങളൊക്കെ കടം വാങ്ങിയും നോട്ട് അച്ചടിച്ചും ജനങ്ങളുടെ കൈയ്യില്‍ പണം എത്തിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന് ഈ തുക കണ്ടെത്തുന്നത് ഒരു ബാലികേറാമലയേ അല്ല. ദുരന്തനിവാരണ നിയമ പ്രകാരം നല്‍കേണ്ട നഷ്ടപരിഹാരം നല്‍കുകതന്നെ വേണം. സുപ്രിംകോടതി എക്‌സിക്യുട്ടീവിന്റെ ഭരണനിര്‍വ്വഹണ അവകാശങ്ങളില്‍ ഇടപെടരുതെന്നാണ് കേന്ദ്രം പറയുന്നത്. എക്‌സിക്യുട്ടീവ് ആയാലും ആരായാലും നിയമം അനുസരിച്ചുവേണം ഭരണം. നിയമത്തെ ദുര്‍വ്യഖ്യാനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിനെ കോടതി അനുവദിക്കരുത്.
      Published by:Jayesh Krishnan
      First published:
      )}