• HOME
  • »
  • NEWS
  • »
  • kerala
  • »
  • താൻ സ്വപ്നയെ മൂന്നാറിലേക്ക് ക്ഷണിച്ചു എന്ന് പറയുന്നത് സ്വബോധമുള്ള ആ​രും വിശ്വസിക്കില്ല; തോമസ് ഐസക്

താൻ സ്വപ്നയെ മൂന്നാറിലേക്ക് ക്ഷണിച്ചു എന്ന് പറയുന്നത് സ്വബോധമുള്ള ആ​രും വിശ്വസിക്കില്ല; തോമസ് ഐസക്

സിപിഎമ്മിനെ തേജോവധം ചെയ്യാനാണ് ഇത്തരം സ്ക്രിപ്റ്റ് തയ്യാറാക്കുന്നത്.

  • Share this:
കോഴിക്കോട്: സ്വപ്ന സുരേഷിന്റെ ​ആരോപണങ്ങൾ നിഷേധിച്ച് ഡോ. തോമസ് ഐസക്. താൻ സ്വപ്നയെ മൂന്നാറിലേക്ക് ക്ഷണിച്ചു എന്ന് പറയുന്നത് സ്വബോധമുള്ള ആ​രും വിശ്വസിക്കുന്നതല്ല. സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല സ്വപ്ന പറയുന്നത്. മന്ത്രിയായിരിക്കെ താൻ മൂന്നാറിൽ പോയിട്ടില്ല. ബോധപൂർവമാണ് തന്റെ പേര് വലിച്ചിഴച്ചതെന്നും ഐസക് പ്രതികരിച്ചു.

സിപിഎമ്മിനെ തേജോവധം ചെയ്യാനാണ് ഇത്തരം സ്ക്രിപ്റ്റ് തയ്യാറാക്കുന്നത്. അതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. കള്ളക്കടത്ത് കേസ് പ്രതിയായ സ്വപ്നയെ സംരക്ഷിക്കുന്നത് ബിജെപിയാണ്. സ്വപ്നയുടെ ആരോപണത്തിൽ നിയമനടി വേണോയെന്ന് പാർട്ടി തീരുമാനിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

Also Read- 'കടകംപള്ളിയും ശ്രീരാമകൃഷ്ണനും പെരുമാറുന്നത് കോളേജ് കുമാരന്മാരെ പോലെ; തോമസ് ഐസക് മൂന്നാറിൽ പോകാമെന്ന് പറഞ്ഞു'; സ്വപ്ന സുരേഷ്

ബിജെപിയുടെ ദത്തുപുത്രിയാണ് സ്വപ്ന സുരേഷ്. ആരോപണത്തെ രാഷ്ട്രീയമായി നേരിടും. സോളാർ കേസുമായി ഇതിനെ കൂട്ടിക്കുഴയ്ക്കേണ്ടെന്നും തന്റെ വീട്ടിലേക്ക് ആർക്കും വരാമെന്നും അദ്ദേഹം പറഞ്ഞു.

മുൻ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രനും തോമസ് ഐസക്കിനും മുൻ സ്പീക്ക‍ര്‍ ശ്രീരാമ കൃഷ്ണനുമെതിരെയായിരുന്നു സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചത്.

കടകംപള്ളി ഹോട്ടലിൽ റൂമെടുക്കാമെന്ന് പറഞ്ഞെന്നും ഫോണിൽ അശ്ലീല സന്ദേശം അയച്ചതായും സ്വപ്ന പറഞ്ഞു. ഫോൺ സെക്സിന് സമാനമായി കടകംപള്ളി പെരുമാറി. കടകംപള്ളിയും ശ്രീരാമകൃഷ്ണനും പെരുമാറുന്നത് കോളേജ് കുമാരന്മാരെ പോലെയാണ്. തോമസ് ഐസക് മറ്റൊരാൾ വഴി ബന്ധപ്പെട്ട് മൂന്നാറിൽ പോകാമെന്ന് പറഞ്ഞെന്നും സ്വപ്ന പറഞ്ഞു.
Published by:Naseeba TC
First published: