നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇ.ഡി.കോമാളികളുടെ കൂട്ടം; കിഫ്ബി എന്താണെന്ന് പോലും മനസിലാക്കാതെയാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്' : തോമസ് ഐസക്ക്

  'ഇ.ഡി.കോമാളികളുടെ കൂട്ടം; കിഫ്ബി എന്താണെന്ന് പോലും മനസിലാക്കാതെയാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്' : തോമസ് ഐസക്ക്

  കിഫ്ബിക്ക് എതിരായ അന്വേഷണത്തിന് എതിരെ സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും രംഗത്തെത്തി.

  തോമസ് ഐസക്

  തോമസ് ഐസക്

  • News18
  • Last Updated :
  • Share this:
  തിരുവനന്തപുരം: കേന്ദ്ര സർക്കാരിനും ഇഡിക്കും എതിരെ ആഞ്ഞടിച്ചായിരുന്നു തോമസ് ഐസക്കിന്റെ വാർത്താസമ്മേളനം. ഇഡിയോട് വിരട്ടൽ വേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ വെല്ലുവിളി. തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയാണെങ്കിൽ വിളിപ്പിക്കട്ടെ. ഒരു പേടിയുമില്ല. നിർമലാ സീതാരാമൻ ഉദ്യോഗസ്ഥരെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണെന്നും ഇ ഡി കോമാളികളുടെ കൂട്ടമാണെന്നും തോമസ് ഐസക് പരിഹസിച്ചു.

  കിഫ്ബിക്കെതിരായ അന്വേഷണം രാഷ്ട്രീയ ഗൂഢാലോചനയാണ്. നിർമല സീതാരാമൻ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉദ്യോഗസ്ഥരെ ഉപയോഗിക്കുകയാണ്. കിഫ്ബിയെന്താണെന്ന് പോലും ഇഡിക്ക് അറിയില്ല. ബി ജെ പിക്കായി രാഷ്ട്രീയ ലക്ഷ്യത്തോടെ റെയ്ഡുകൾ നടത്തുകയാണ് ഇ ഡി ചെയ്യുന്നതെന്നത്. ഇതിനായാണ് 2009 ഐആർഎസ് ബാച്ച് മനീഷിനെ ഇഡിയിൽ ഇറക്കുമതി ചെയ്തത്. ബി ജെ പിക്ക് വേണ്ടി രാഷ്ട്രീയ ലക്ഷ്യത്തോടെ റെയ്ഡ് നടത്തുകയാണ് ഇദ്ദേഹത്തിന്റെ രീതിയെന്നും തോമസ് ഐസക് വിമർശിച്ചു.

  അടുത്ത വീട്ടിൽ കളിക്കാൻ പോയ മൂന്നാം ക്ലാസുകാരിയെ പിതാവ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; പൊലീസ് അന്വേഷണം തുടങ്ങി

  ഫെബ്രുവരിയിൽ രണ്ട് തവണ കിഫ് ബി ഉദ്യോഗസ്ഥർ ഇ ഡി ക്കു മുന്നിൽ ഹാജരായി. മാർച്ച് എട്ടിന് വീണ്ടും ഹാജരാകാൻ നിശ്ചയിച്ചു. ഇക്കാര്യം ആരും അറിഞ്ഞിരുന്നില്ല. എന്നാൽ, ഇപ്പോൾ വാർത്ത മാധ്യമങ്ങൾക്ക് ചോർത്തി നൽകി. കിഫ്ബി സി ഇ ഒയും ഡെപ്യുട്ടി സി ഇ ഒയും ഇഡിക്ക് മുന്നിൽ എട്ടാം തിയതി ഹാജരാകും. ഇ ഡിക്ക് എതിരെ നിയമനടപടി വേണോ എന്ന് ആലോചിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

  താപ്സി പന്നുവിന്റെയും അനുരാഗ് കശ്യപിന്റെയും വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

  കള്ളപ്പണക്കാർക്ക് കൂട്ടു നിൽക്കുന്നുവെന്ന കെ സുരേന്ദ്രന്റെ ആരോപണത്തിനും തോമസ് ഐസക് മറുപടി നൽകി. നോട്ട് നിരോധനത്തെ എതിർത്തത് കൊണ്ടാണ് സുരേന്ദ്രൻ അങ്ങനെ പറയുന്നത്. അത് മണ്ടൻ തീരുമാനമാണെന്ന് തെളിഞ്ഞു. പെട്രോളിയം ഉത്പന്നങ്ങൾക്ക് കേന്ദ്രം നികുതി കുറച്ചാൽ താനെ വില കുറഞ്ഞു കൊള്ളും. സംസ്ഥാനം പ്രത്യേക നികുതി കുറക്കേണ്ടതില്ല.

  രാമക്ഷേത്രത്തിൽ വാക്കു പാലിച്ച പോലെ  ശബരിമല ആചാരം ബി ജെ പി സംരക്ഷിക്കും: സ്മൃതി ഇറാനി


  പെട്രോളിയം ഉൽപ്പന്നങ്ങൾ ജി എസ് ടിയിൽ ഉൾപ്പെടുത്തണമെന്ന് ഒരു തവണ പോലും ജി എസ് ടി കൗൺസിലിൽ നിർദ്ദേശം വെച്ചിട്ടില്ല. പിന്നെ എങ്ങനെ ആണ് എതിർക്കുന്നതെന്നും തോമസ് ഐസക് ചോദിച്ചു.

  'പിണറായിയോടുള്ള കലിപ്പു തീർക്കാൻ വർഗീയ വിഷം ചീറ്റി അന്തരീക്ഷം മലിനമാക്കരുത്' ശ്രീ എം വിവാദത്തിൽ മന്ത്രി കെ ടി ജലീൽ

  കിഫ്ബിക്ക് എതിരായ അന്വേഷണത്തിന് എതിരെ സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും രംഗത്തെത്തി. കിഫ്ബിക്ക് എതിരായ അന്വേഷണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റും കുറ്റപ്പെടുത്തി. കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും സി പി എം വ്യക്തമാക്കി.
  Published by:Joys Joy
  First published:
  )}