• HOME
  • »
  • NEWS
  • »
  • kerala
  • »
  • വയോജനപെൻഷനിൽ നിന്ന് നിർബന്ധിത പിരിവ്: ആക്ഷേപം അന്വേഷിക്കുമെന്ന് തോമസ് ഐസക്ക്

വയോജനപെൻഷനിൽ നിന്ന് നിർബന്ധിത പിരിവ്: ആക്ഷേപം അന്വേഷിക്കുമെന്ന് തോമസ് ഐസക്ക്

ധനമന്ത്രി തോമസ് ഐസക്

ധനമന്ത്രി തോമസ് ഐസക്

  • Last Updated :
  • Share this:
    തിരുവനന്തപുരം: വനിതാ മതിലിനു ആരെയും നിർബന്ധിക്കുന്നില്ലന്ന് ധനമന്ത്രി തോമസ് ഐസക്ക്.വയോജനപെൻഷനിൽ നിന്ന് നിർബന്ധിത പിരിവ് നടത്തിയെന്ന ആക്ഷേപം അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.

    കുടുംബശ്രീ അംഗങ്ങൾക്കും വായ്പ കൊടുക്കുന്നില്ലന്ന് പറയുന്നത് തെറ്റ്. കുടുംബശ്രീക്ക് വായ്പ കൊടുക്കുന്നത് സർക്കാറല്ല ബാങ്കുകളാണന്നും ധനമന്ത്രി വിശദീകരിച്ചു. ആരോപണങ്ങൾ ഉന്നയിക്കുന്നവർ നവോത്ഥാനത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്നവരാണ്. കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ നൽകുന്നത് ബാങ്കാണ്. വായ്പ നിഷേധിക്കാൻ ഉദ്യോഗസ്ഥർക്കാവില്ലെന്നും തോമസ് ഐസക് വിശദമാക്കി.

    'സിപിഎമ്മിനെ വാഴ്ത്തിപ്പാടിയല്ല ഇത്രയും നാൾ കഴിഞ്ഞത്': ജെ ദേവിക

    വനിതാ മതിലില്‍ പങ്കെടുക്കാത്തവരുടെ വായ്പ വൈകിപ്പിക്കുന്നെന്നും, അവർക്കെതിരെ ഭീഷണിയുണ്ടെന്നുമുള്ള ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ധനമന്ത്രി രംഗത്തെത്തിയത്.
    First published: