'ശബരിമല' തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുത്തൽ നടപടികൾ പാർട്ടി ആലോചിച്ചു തീരുമാനിക്കും

news18
Updated: June 1, 2019, 1:23 PM IST
'ശബരിമല' തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് ധനമന്ത്രി തോമസ് ഐസക്
തോമസ് ഐസക്
  • News18
  • Last Updated: June 1, 2019, 1:23 PM IST
  • Share this:
ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല ഇടതുവോട്ടുകൾ ചോർത്തിയെന്ന് ധനമന്ത്രി തോമസ് ഐസക്. സാധാരണയായി സംഭവിക്കാത്തതാണ് നടന്നതെന്നും ന്യൂസ് 18ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ തോമസ് ഐസക് പറഞ്ഞു. തിരിച്ചടിയുടെ വ്യാപ്തിയിൽ പാർട്ടിയിൽ വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടെന്നും ഐസക് പറഞ്ഞു.

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ നിർണായകമായതായി മുഖ്യമന്ത്രി കാണുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. തിരുത്തൽ നടപടികൾ പാർട്ടി ആലോചിച്ചു തീരുമാനിക്കും. തെറ്റിദ്ധാരണ നീക്കാനുള്ള പ്രവർത്തനങ്ങൾ പ്രകോപനപരമാകില്ലെന്നും തോമസ് ഐസക് പറഞ്ഞു.

അതേസമയം ശബരിമല തിരിച്ചടിയായെന്ന് തുറന്നുസമ്മതിക്കാൻ സിപിഎം സംസ്ഥാന സമിതി തയാറായിട്ടില്ല. ശബരിമല എന്ന പദം ഉപയോഗിക്കാതെ ആയിരുന്നു സംസ്ഥാന സെക്രട്ടറിയുടെ അവലോകന റിപ്പോർട്ട്.

First published: June 1, 2019, 1:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading