നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജപ്തി ഭീഷണിക്കിടെ ആത്മഹത്യ: വിശദീകരണം തേടും; കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സർക്കാർ നയമെന്നും തോമസ് ഐസക്ക്

  ജപ്തി ഭീഷണിക്കിടെ ആത്മഹത്യ: വിശദീകരണം തേടും; കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സർക്കാർ നയമെന്നും തോമസ് ഐസക്ക്

  ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

  ധനമന്ത്രി തോമസ് ഐസക്

  ധനമന്ത്രി തോമസ് ഐസക്

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയെ തുടർന്ന് തീ കൊളുത്തി വിദ്യാർത്ഥിനി മരിക്കുകയും അമ്മയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സർക്കാർ വിശദീകരണം തേടുമെന്ന് ധനമന്ത്രി തോമസ് ഐസക്. കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സർക്കാർ നയം. ഇക്കാര്യം ബാങ്കേഴ്സ് സമിതിയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

   നെയ്യാറ്റിൻകര മലയിൽക്കട ചന്ദ്രന്‍റെ ഭാര്യ ലേഖയും മകൾ വൈഷ്ണവിയുമാണ് ബാങ്കിന്‍റെ ജപ്തിഭീഷണിയെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിൽ വൈഷ്ണവി മരിച്ചിരുന്നു. 90 ശതമാനം പൊള്ളലേറ്റ ലേഖ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

   ജപ്തി ഭീഷണിക്കിടെ ആത്മഹത്യ: റവന്യൂമന്ത്രി റിപ്പോർട്ട് തേടി

   15 വർഷം മുമ്പായിരുന്നു വീടു നിർമാണത്തിനായി അഞ്ചു ലക്ഷം രൂപ കാനറ ബാങ്കിന്‍റെ നെയ്യാറ്റിൻകര ശാഖയിൽ നിന്ന് വായ്പയെടുത്തത്. തിരിച്ചടവായി ഇതുവരെ മുതലും പലിശയും ചേർത്ത് ആറുലക്ഷം രൂപ അടച്ചിരുന്നു. എന്നാൽ, നാല് ലക്ഷത്തോളം രൂപ ഇനിയും അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നു.

   ഇതിനിടെയാണ് ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്.

   First published:
   )}