• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വോട്ടുകച്ചവട ആരോപണം: തോൽവിയുടെ ചൂട് യു ഡി എഫിന്‍റെ മൂക്കിൽ തട്ടി തുടങ്ങിയതിന്റെ വെപ്രാളമെന്ന് തോമസ് ഐസക്

തോൽവിയുടെ ചൂട് യു ഡി എഫിന്‍റെ മൂക്കിൽ തട്ടി തുടങ്ങി എന്ന് വ്യക്തം. അല്ലെങ്കിൽ എന്തിനാണ് ഇത്ര വെപ്രാളം?

news18
Updated: October 9, 2019, 7:35 AM IST
വോട്ടുകച്ചവട ആരോപണം: തോൽവിയുടെ ചൂട് യു ഡി എഫിന്‍റെ മൂക്കിൽ തട്ടി തുടങ്ങിയതിന്റെ വെപ്രാളമെന്ന് തോമസ് ഐസക്
തോമസ് ഐസക്ക്
  • News18
  • Last Updated: October 9, 2019, 7:35 AM IST IST
  • Share this:
ആലപ്പുഴ: കോൺഗ്രസിന്റെ വോട്ട് കച്ചവട ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. തോൽവിയുടെ ചൂട് മൂക്കിൽ തട്ടി തുടങ്ങിയത് കൊണ്ടാണ് കാര്യങ്ങൾ കോൺഗ്രസുകാർ വക്രീകരിച്ച് അവതരിപ്പിക്കുന്നതെന്നും അല്ലെങ്കിൽ എന്തിനാണ് ഇത്ര വെപ്രാളമെന്നുമാണ് തോമസ് ഐസക് ചോദിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോൺഗ്രസ് ആരോപണങ്ങൾക്ക് ധനമന്ത്രിയുടെ മറുപടി.

തോമസ് ഐസകും പി.ജയരാജനും ചേർന്ന് അരൂരിൽ ആര്‍എസ്എസുമായി രഹസ്യ വോട്ടുകച്ചവടം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരുന്നു. ഇവരുടെ ചില ഫേസ്ബുക്ക് പോസ്റ്റുകൾ തെളിവാക്കി ഉയർത്തിക്കാട്ടിയായിരുന്നു ആരോപണം. ഇതിനാണ് തോമസ് ഐസക് മറുപടി നൽകിയിരിക്കുന്നത്.

Also Read-'തെരഞ്ഞെടുപ്പിൽ ഭഗവാൻ ശ്രീ അയ്യപ്പൻ ഞങ്ങളെ തുണയ്ക്കും': ഇ.പി ജയരാജൻ

കഴിഞ്ഞ ദിവസം തോമസ് ഐസകും ജയരാജനും ഒരുമിച്ച്  പലമേഖലകൾ സന്ദർശിച്ചിരുന്നു. ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും ഫേസ്ബുക്ക് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കൂട്ടത്തിൽ തുറവൂരെ പ്രമുഖ ഗൌഡ സാരസ്വത കുടുംബമായ ജയകുമാറിന്‍റെ വീട് സന്ദർശിച്ച വിവരണവും നൽകിയിരുന്നു. ജയകുമാര്‍ ആർഎസ്എസ് പ്രവർത്തകനാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇതിന് വിശദീകരണം നൽകിയാണ് തോമസ് ഐസക് പ്രതികരിച്ചിരിക്കുന്നത്.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ആര്‍ എസ് എസുമായി അരൂരിൽ രഹസ്യ വോട്ടുകച്ചവടം നടത്തി എന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് കോൺഗ്രസ്. ഈ കച്ചവടത്തിന് പിന്നിൽ ഞാനും സഖാവ് പി ജയരാജനും ആണത്രേ. തെളിവ് ആയി ഉയർത്തി കാണിക്കുന്നത് ഞങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകളും. രഹസ്യകച്ചവടം നടത്തി ഞങ്ങൾ ഫേസ്ബുക്കിൽ പരസ്യപ്പെടുത്തിയിരിക്കുന്നു പോലും .

Loading...

കഴിഞ്ഞദിവസം തുറവൂരിൽ ഞങ്ങൾ ഒരുമിച്ച് നടത്തിയ സന്ദർശനത്തെ കുറിച്ച് പി ജയരാജൻ വിശദമായ പോസ്റ്റ് ഇട്ടിട്ടുണ്ട്. തീപ്പെട്ടി കമ്പനി, തുരിശു കമ്പനി, തൊഴിലുറപ്പ് സംഘങ്ങൾ ഇവരെയൊക്കെ സന്ദർശിച്ചശേഷം തുറവൂരെ പ്രമുഖ ഗൌഡ സാരസ്വത കുടുംബമായ ജയകുമാറിന്‍റെ വീട് സന്ദർശിച്ച വിവരണവും നൽകിയിരുന്നു.

ജയകുമാർ ആർ ആർ എസ് പ്രവർത്തകനാണത്രെ. ജയകുമാറിന്‍റെ അച്ഛൻ ഗൗരിയമ്മയുടെയും ആദ്യകാല കമ്മ്യൂണിസ്റ്റുകാരുടെയും സുഹൃത്തും കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവിയും ആയിരുന്നു. തന്‍റെ അച്ഛന്‍ ഗൌഡ സാരസ്വത സമുദായത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരുന്നു എന്നാണ് ജയകുമാർ പറഞ്ഞത്. ജയകുമാറിന്‍റെ മകന്‍ ജയപ്രകാശ് അദ്ധ്യാപകനും കെ എസ് ടി എ അംഗവുമാണ്. അതീവഹൃദ്യമായ സ്വീകരണമാണ് ഞങ്ങൾക്ക് ലഭിച്ചത്. സംഭാഷണത്തിൽ നല്ലൊരു പങ്കും ജൈവകൃഷിക്കു സർക്കാരും പാർട്ടിയും നൽകുന്ന പ്രോത്സാഹനത്തെ കുറിച്ചായിരുന്നു. തുറവൂർ പഞ്ചായത്തിലെ അറിയപ്പെടുന്ന ജൈവകർഷകൻ ആണ് ജയകുമാർ. ഈ പ്രദേശത്ത് നെല്‍കൃഷി ഏതാണ്ട് അവസാനിച്ച മട്ടാണ്. ഇപ്പോൾ ചെമ്മീൻ കൃഷിയിൽ മാത്രമേ നോട്ടമുള്ളൂ. പക്ഷേ ജയകുമാർ നെല്ലിനെ കൈവിടാൻ തയ്യാറല്ല. തന്‍റെ കുടുംബത്തിലുള്ള മറ്റുള്ളവരുടെ കൂടി ഓഹരിസ്ഥലം എല്ലാം ചേർത്ത് അത് അവിടെ എല്ലാം കൃഷി ചെയ്യാനുള്ള ചുമതല ഏറ്റെടുത്തിരിക്കുകയാണ് അദ്ദേഹം. നെല്ല് മാത്രമല്ല, പച്ചക്കറി കൃഷിയും അദ്ദേഹത്തിന് ഹരമാണ്. മികച്ച പച്ചക്കറി കർഷകനുള്ള പഞ്ചായത്ത് അവാർഡ് അദ്ദേഹം നേടിയിട്ടുണ്ട്. ദിവസവും ഈ പ്രായത്തിലും സൈക്കിളിലാണ് അദ്ദേഹം കൃഷിയിടത്തിലേക്ക് പോകുന്നത്. കൃഷിപ്പണിയിൽ കൂടുതൽ ശ്രദ്ധിക്കുന്നത് കൊണ്ട് മറ്റു പൊതുപ്രവർത്തനം കുറച്ചിരിക്കുകയാണ്. കൃഷി തന്നെ ആഹ്ളാദം എന്നാണ് അദ്ദേഹം പറയുന്നത്.

ഈയൊരു ഗൃഹസന്ദർശനം ആണ് വോട്ടുകച്ചവടം എന്ന് കോൺഗ്രസുകാർ വക്രീകരിച്ച് അവതരിപ്പിക്കുന്നത്. തോൽവിയുടെ ചൂട് യു ഡി എഫിന്‍റെ മൂക്കിൽ തട്ടി തുടങ്ങി എന്ന് വ്യക്തം. അല്ലെങ്കിൽ എന്തിനാണ് ഇത്ര വെപ്രാളം?

First published: October 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...