• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വര്‍ണക്കടത്ത് വിഹിതം പറ്റുന്നവർ സിനിമാ മേഖലയിലുണ്ട്; ഗുരുതര ആരോപണവുമായി നിർമ്മാതാവ് സിയാദ് കോക്കർ

സ്വര്‍ണക്കടത്ത് വിഹിതം പറ്റുന്നവർ സിനിമാ മേഖലയിലുണ്ട്; ഗുരുതര ആരോപണവുമായി നിർമ്മാതാവ് സിയാദ് കോക്കർ

'ബിഗ് ബജറ്റ് സിനിമകളിൽ ഇത്തരത്തിൽ പണം എത്തുന്നുണ്ട്. ഇതിന്റെ വിഹിതം പറ്റുന്ന ടെക്നീഷ്യൻസും ആർട്ടിസ്റ്റുകളുമൊക്കെയുണ്ട്'

സിയാദ് കോക്കർ

സിയാദ് കോക്കർ

  • Share this:
    സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റും നിർമാതാവുമായ സിയാദ് കോക്കർ. സ്വർണക്കടത്ത് പണം സിനിമയിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇതിന്റെ വിഹിതം പറ്റുന്നവർ സിനിമാ മേഖലയിൽ ഉണ്ടെന്നും സിയാദ് കോക്കർ പറഞ്ഞു.
    TRENDING:'Bhabhiji Papad'| കൊറോണയ്ക്കെതിരേ 'പപ്പടം'; പുതിയ പ്രതിവിധിയുമായി ബിജെപി മന്ത്രി[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[NEWS]ശുചീകരണ ജോലിക്കിടെ വഴിയരികിലെ കരിയിലകള്‍ കൂട്ടി ഹൃദയം വരച്ചു; വൈറലായ ഇന്ത്യക്കാരന്‍റെ ചിത്രം പങ്കുവെച്ച് ഷാര്‍ജ ഭരണാധികാരി[NEWS]
    കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ ​ഫൈസൽ ഫരീദ് ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നും ഇയാൾ പല സിനിമകൾക്കും പണം നൽകിയിട്ടുണ്ടെന്നുമുള്ള സൂചനകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സിയാദ് കോക്കറിന്റെ വെളിപ്പെടുത്തൽ. ​ഫൈസൽ ഫരീദ് സിനിമാ മേഖലയുമായി ബോധപൂർവം ബന്ധം സൃഷ്ടിച്ച് കള്ളക്കടത്ത് പണം സിനിമാ നിർമാണത്തിന് ഇറക്കുകയായിരുന്നെന്ന് സിയാദ് കോക്കർ ആരോപിക്കുന്നു.

    ബിഗ് ബജറ്റ് സിനിമകളിൽ ഇത്തരത്തിൽ പണം എത്തുന്നുണ്ട്. ശരിയല്ലാത്ത രീതികളിൽ സിനിമയിൽ വൻതോതിൽ പണം എത്തുന്നു. ഇതിന്റെ വിഹിതം പറ്റുന്ന ടെക്നീഷ്യൻസും ആർട്ടിസ്റ്റുകളുമൊക്കെയുണ്ട്. അവർക്കൊക്കെ ഇക്കാര്യമറിയാം. ഇതുസംബന്ധിച്ച് എൻഐഎ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും സിയാദ് കോക്കർ ആവശ്യപ്പെട്ടു.
    Published by:user_49
    First published: